Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്വേഷണം വൈകിപ്പിച്ച് മാണിയുടെ നീക്കങ്ങൾക്ക് തടയിട്ട് കോൺഗ്രസ്; തെരഞ്ഞെടുപ്പ് വരെ മുൾമുനയിൽ നിൽക്കാൻ വിധിച്ച് മാണി; പ്രതിഷേധവുമായി കേരളാ കോൺഗ്രസ്

അന്വേഷണം വൈകിപ്പിച്ച് മാണിയുടെ നീക്കങ്ങൾക്ക് തടയിട്ട് കോൺഗ്രസ്; തെരഞ്ഞെടുപ്പ് വരെ മുൾമുനയിൽ നിൽക്കാൻ വിധിച്ച് മാണി; പ്രതിഷേധവുമായി കേരളാ കോൺഗ്രസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷണം നീട്ടി കേരളാ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസിൽ പടയൊരുക്കം.

ബാർ കോഴയിൽ അന്വേഷണം പൂർത്തീകരിക്കാൻ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് വിജിലൻസ് സംഘം സർക്കാരിനെ അറിയിച്ചു. രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചതേയുള്ളൂ. ആരോപണ വിധേയരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാൽ മുൻകൂട്ടി നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അന്വേഷണ സംഘം സർക്കാരിനെ അറിയിച്ചു. ഇതോടെ ബാർ കോഴയിൽ മാണി പ്രതിസ്ഥാനത്ത് കുറേ നാൾ കൂടി തുടരുമെന്ന് ഉറപ്പായി. സിപിഐ(എം) സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ എത്തിയതോടെ ഇടതു മുന്നണി വിലപൂലീകരണം വീണ്ടും ചർച്ചയായി. ഈ സാഹചര്യത്തിൽ മാണിയെ കൂട്ടിയുള്ള ഭരണ അട്ടിമറിക്ക് സിപിഎമ്മിന് അവസരമുണ്ടാകാതിരിക്കാനാണ് നീക്കം.

ബാർ കോഴയിൽ പ്രതിസ്ഥാനത്തുള്ള മാണിയുമായി കൂട്ടുകൂടാൻ ഇടതുപക്ഷത്തിനാകില്ല. മാണിയെ അടർത്തിയെടുക്കാതെ ഭരണമാറ്റം ഉണ്ടാകില്ല. ഇത് മനസ്സിലാക്കിയാണ് അന്വേഷണം വൈകിപ്പിക്കുന്നത് എന്നാണ് സൂചന. അതിനിടെ കേസിൽ അന്വേഷണം പൂർത്തിയാകാൻ വൈകുന്നതിൽ കേരള കോൺഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുു. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും പാർട്ടി നേതാക്കൾ കണ്ടു. പി.ജെ. ജോസഫ്, ചീഫ് വിപ്പ് പി.സി. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.

ബജറ്റ് അവതരണത്തിനായി നിയമസഭ കൂടാനിരിക്കുകയാണ്. ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ മുന്നണി മാറ്റമുൾപ്പെടെയുള്ള സാധ്യതകൾ സജീവമാക്കാൻ കേസ് അന്വേഷണം അവസാനിച്ചേ മതിയാകൂ. ഇതു കൂടി മുന്നിൽ കണ്ടാണ് കേരളാ കോൺഗ്രസിന്റെ പ്രതിഷേധം. ബജറ്റ് അവതരണത്തിൽ മാണിയെ തടയുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതിനു മുൻപ് അന്വേഷണത്തിൽ തീരുമാനമുണ്ടാകണമെന്നാണ് നേതാക്കൾ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് ആവശ്യപ്പെട്ടത്.

ബാർ കോഴയിൽ അന്വേഷണം ഉള്ളതിനാൽ നിയമസഭാ സമ്മേളനത്തിൽ മാണിയെ പ്രതിക്കൂട്ടിലാക്കി ആക്രമിക്കാൻ പ്രതിപക്ഷത്തിന് സാധിക്കും. അതിന്റെ ഭാഗമായി സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം ഉണ്ടാകുകയും ചെയ്യും. അതുകൊണ്ടാണ് അന്വേഷണകാര്യത്തിൽ രണ്ടിലൊരു തീരുമാനം വേണമെന്ന സമ്മർദ്ദം മാണിഗ്രൂപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP