Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ കോഴ: വിജിലൻസിനെതിരെ എൽഡിഎഫ് കൺവീനർ; മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണം; പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എ.വിജയരാഘവന്റെ തടസ്സ ഹർജി

ബാർ കോഴ: വിജിലൻസിനെതിരെ എൽഡിഎഫ് കൺവീനർ; മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണം; പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എ.വിജയരാഘവന്റെ തടസ്സ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനകാര്യ മന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളണമെന്നും പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നും അഭ്യർത്ഥിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വിജിലൻസ് കോടതിൽ തടസഹർജി ഫയൽ ചെയ്തു. വൈക്കം വിശ്വൻ എൻഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് വിജയരാഘവൻ പുതിയ തടസഹർജി ഫയൽ ചെയ്തത്.

മുൻ ധനകാര്യ മന്ത്രി കെഎം മാണി കോഴ വാങ്ങിയതിനും നൽകിയതിനും തെളിവില്ലെന്ന നിലപാട് വിജിലൻസ് ആവർത്തിച്ച പശ്ചാത്തലത്തിലാണ് വിജയരാഘവന്റെ നടപടി. പാലായിൽ കെ.എം. മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവർ ലൊക്കേഷൻ ആ സമയത്ത് പൊൻകുന്നത്താണെന്നും വിജിലൻസ് ഇന്നു കോടതിയെ അറിയിച്ചു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് വിജിലൻസ് കോടതി പരിഗണിക്കവെയാണു വിജിലൻസ് നിലപാട് ആവർത്തിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആവർത്തിച്ച അതേ നിലപാട് തന്നെയാണ് ഇത്തവണയും വിജിലൻസ് സ്വീകരിച്ചത്.

അഴിമതി ആരോപണത്തെ സാധൂകരിക്കുന്നതല്ല സാക്ഷിമൊഴികൾ. പ്രധാന തെളിവായി ബിജു രമേശ് നൽകിയതു കൃത്രിമ സിഡിയാണ്. ശാസ്ത്രീയ പരിശോധനയിൽ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലൻസ് അഭിഭാഷകൻ സി.സി.അഗസ്റ്റിൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നും കെ.എം. മാണി കോഴ വാങ്ങിയതായി തെളിവുണ്ടെന്നും വി എസ്.അച്യുതാനന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP