Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ വിമർശിച്ചത് എജിയെ മാത്രം; മദ്യദുരന്തം തടയാൻ സർക്കാർ ഉറച്ച നിലപാടിൽ; വിവാദങ്ങൾക്ക് വഴങ്ങാതെ സുധീരൻ

ഞാൻ വിമർശിച്ചത് എജിയെ മാത്രം; മദ്യദുരന്തം തടയാൻ സർക്കാർ ഉറച്ച നിലപാടിൽ; വിവാദങ്ങൾക്ക് വഴങ്ങാതെ സുധീരൻ

തിരുവനന്തപുരം: ബാർ വിഷയത്തിൽ താൻ വിമർശിച്ചത് എജിയെ മാത്രമാണമെന്നും എക്‌സൈസ് മന്ത്രിയെ വിമർശിച്ചിട്ടില്ലെന്നും ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. മദ്യ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എക്‌സൈസ് മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നതായും സുധീരൻ പറഞ്ഞു. പ്രകോപനം സൃഷ്ടിച്ചത് മന്ത്രി ബാബുവാണെന്നും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എജിയെ വിമർശിക്കുന്നത് സർക്കാരിനെ വിമർശിക്കലല്ലെന്നുമായിരുന്നു സുധീരൻ ഇന്നലെയും പറഞ്ഞത്. കോടതി വിധിയെക്കുറിച്ച് താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ബാർ ലൈസൻസ് പ്രശ്‌നത്തിൽ ആരെയും വിമർശിച്ചിട്ടില്ല. കോടതി വിധിയെ കുറിച്ചുള്ള തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. സർക്കാർ അംഗീകരിച്ച മദ്യനയത്തെ കുറിച്ച് അഡ്വക്കേറ്റ് ജനറൽ കോടതിയെ വേണ്ടവിധം ശ്രദ്ധയിൽ പെടുത്തത്താണ് താൻ ചൂണ്ടിക്കാട്ടിയത്. അത് ശരിയായി കോടതിയെ അറിയിച്ചിരുന്നെങ്കിൽ, കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഉത്തരവ് ഉണ്ടാവുമായിരുന്നില്ലെന്നും സുധീരൻ പറഞ്ഞു. താൻ മുഖ്യമന്ത്രിയെ വിമർശിച്ചു എന്ന തരത്തിൽ പറയുന്നത് എന്തുകൊണ്ടാണ് അറിയില്ല. ഇതു സംബന്ധിച്ച് കൂടുതൽ വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാറുകൾ പൂട്ടിയാൽ മദ്യദുരന്തത്തിന് സാദ്ധ്യതയുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞത് ശരിയാണ്. മദ്യദുരന്തം ഉണ്ടാവുമെന്ന് സൂചന ലഭിച്ചപ്പോൾ തന്നെ അക്കാര്യം മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, എക്‌സൈസ് മന്ത്രി, റവന്യൂ മന്ത്രി എന്നിവരെ അറിയിച്ചിരുന്നു. അതിനെ തുടർന്നാണ് സർക്കാരും വകുപ്പുകളും ജാഗ്രത പാലിച്ചത്. അതിലൂടെ മദ്യദുരന്തം ഒഴിവാക്കാനായതിന് സർക്കാരിനെ താൻ അഭിനന്ദിക്കുകയാണ്. മന്ത്രി ബാബു എന്തുകൊണ്ടാണ് തന്നെ വിമർശിച്ചത് എന്നറിയില്ലെന്നും സുധീരൻ പറഞ്ഞു.

പള്ളികളിൽ വീഞ്ഞ് വിതരണം ചെയ്യുന്നത് ക്രൈസ്തവ സഭകളുടെ ആചാരത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകളായി തുടർന്നു വരുന്ന പാരമ്പര്യമാണത്. അത് നിരോധിക്കണം എന്ന് പറയുന്നത് ശരിയാണോ എന്നും സുധീരൻ ചോദിച്ചു. മദ്യം നിരോധിക്കുയാണെങ്കിൽ വീഞ്ഞും നിരോധിക്കണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സുധീരൻ. 

ഇന്നലെ തൃശൂരിൽ നടന്ന എക്‌സൈസ് ഓഫീസർമാരുടെ സമ്മേളനവേദിയിലാണ് എക്‌സൈസ് മന്ത്രി കെ ബാബു സുധീരനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷത്തിന്റെ ദൗത്യംകൂടി ഭരണപക്ഷത്തെ ചിലർ ഏറ്റെടുക്കുകയാണ്. ചില പ്രതിപക്ഷ എംഎൽഎമാർ ചോദിച്ചത് ഞങ്ങൾക്ക് റോൾ ഇല്ലാതായല്ലോ എന്നാണ്. ഭരണപക്ഷത്ത് തിരുത്തൽവാദികളായി പ്രവർത്തിക്കുന്നത് നല്ലതുതന്നെ. എന്നാൽ, കോടതി വിധി ചോദിച്ചുവാങ്ങിയതാണെന്നൊക്കെ എത്ര ഉന്നതൻ പറഞ്ഞാലും അത് നല്ലതല്ല. വിധി ചോദിച്ചുവാങ്ങാൻ കഴിയുമോ എന്നായിരുന്നു ബാബു പറഞ്ഞത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP