Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന ബുദ്ധിയില്ലാത്ത കഴുത; പിണറായി ഒപ്പം നിൽക്കുന്നവരെ കടിച്ചുകീറി കൊല്ലുന്ന സിംഹം; നമുക്കു ബുദ്ധിയില്ലാത്ത കഴുതയെയും കടിച്ചു തിന്നുന്ന സിംഹത്തെയും മുഖ്യമന്ത്രിയാക്കേണ്ട: വിവാദ പ്രസ്താവനയുമായി ബിന്ദു കൃഷ്ണ വീണ്ടും

വി എസ് അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന ബുദ്ധിയില്ലാത്ത കഴുത; പിണറായി ഒപ്പം നിൽക്കുന്നവരെ കടിച്ചുകീറി കൊല്ലുന്ന സിംഹം; നമുക്കു ബുദ്ധിയില്ലാത്ത കഴുതയെയും കടിച്ചു തിന്നുന്ന സിംഹത്തെയും മുഖ്യമന്ത്രിയാക്കേണ്ട: വിവാദ പ്രസ്താവനയുമായി ബിന്ദു കൃഷ്ണ വീണ്ടും

കൊല്ലം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കഴുതയോടുപമിച്ച് മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന ബുദ്ധിയില്ലാത്ത കഴുതയാണ് വി എസെന്നു ബിന്ദു കൃഷ്ണ പരിഹസിച്ചു.

സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയും ബിന്ദു കൃഷ്ണ അപഹസിച്ചു. കൂടെയുള്ളവരെ കടിച്ചുകീറി കൊല്ലാൻ നിൽക്കുന്ന സിംഹമാണു പിണറായിയെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ബുദ്ധിയില്ലാത്ത വി എസ് എന്ന കഴുതയെ ഇനി കേരളം ഭരിക്കാൻ അനുവദിക്കരുതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയാണ് വി എസിനെയും പിണറായിയെയും ആക്ഷേപിച്ച് ബിന്ദു കൃഷ്ണ സംസാരിച്ചത്.

ബിന്ദുവിന്റെ പരാമർശത്തിനെതിരെ ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. വ്യക്തികളുടെ മഹത്വം കണക്കിലെടുക്കാതെ നടത്തിയ പരാമർശം ബിന്ദുവിനുതന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലാണെന്നാണു വിമർശനം.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ബിന്ദു കൃഷ്ണ രംഗത്തു വന്നു. സിപിഐ(എം) നേതാവ് ജി സുധാകരൻ പറഞ്ഞ വാചകങ്ങൾ ഉദ്ധരിച്ചു താൻ പറഞ്ഞ കാര്യങ്ങളൊക്കെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എന്നാൽ,ഏഷ്യാനെറ്റ് പുറത്തുവിട്ട ബിന്ദു കൃഷ്ണയുടെ പ്രസംഗത്തിൽ വ്യക്തമായിത്തന്നെ ഈ ആരോപണം കേൾക്കാൻ കഴിയുന്നുണ്ട്.

കൊല്ലം നിലമേലിലാണു കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗം കഴിഞ്ഞ ദിവസം വൈകുന്നേരം നടന്നത്. ചാനലിൽ വീഡിയോ സഹിതം വാർത്തവന്നതോടെയാണ് തടിയൂരാനായി ബിന്ദു കൃഷ്ണ പരാമർശം മാദ്ധ്യമങ്ങൾ ദുർവ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നു പറഞ്ഞു രംഗത്തെത്തിയത്. ജി.സുധാകരൻ എം.എൽ. എ ആലപ്പുഴയിൽ നടത്തിയ പ്രസംഗം താൻ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നാണു ബിന്ദുവിന്റെ വാദം.

വിവാദ പരാമർശങ്ങളിലൂടെ ബിന്ദു കൃഷ്ണ നേരത്തെയും വാർത്തകളിൽ നിറഞ്ഞിരുന്നതാണ്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രസംഗം നിർത്താത്തതിനാൽ മൈക്ക് ഓഫ് ചെയ്ത പൊലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്നു പറഞ്ഞാണു ബിന്ദു കൃഷ്ണ വിരട്ടിയത്. ഗാന്ധി പാർക്കിൽ കോടതി സമയത്ത് 10 മണിക്ക് ശേഷം മൈക്ക് പ്രവർത്തിപ്പിക്കരുതെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു കൃഷ്ണ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ താഴെ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ മൈക്ക് ഓഫ് ചെയ്തത്. ഇതു വേദിയിൽ നിന്ന ബിന്ദു കൃഷ്ണയുടെ രോഷപ്രകടനത്തിന് ഇടയാക്കി. പിണറായി വിജയന്റെ ജാഥ വരുമ്പോൾ ഇതുപോലെ മൈക്ക് ഓഫ് ചെയ്തില്ലെങ്കിൽ ആ പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിക്കും എന്നാണ് ബിന്ദു കൃഷ്ണ ആക്രോശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP