Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജമ്മുവിൽ ഭരണം തിരിച്ച് പിടിക്കാനൊരുങ്ങി ബിജെപി; പിഡിപിയിലെ വിമതരേയും സ്വതന്ത്ര എംഎൽഎമാരെയും ഒപ്പം കൂട്ടും; എൻ.എൻ.വോറയ്ക്ക് പകരം കശ്മീർ സ്വദേശിയെ ഗവർണറായി നിയമിക്കാനും ആലോചന; നിർണായക തീരുമാനങ്ങൾ അമർനാഥ് തീർത്ഥാടനത്തിന് ശേഷമെന്നും സൂചന

ജമ്മുവിൽ ഭരണം തിരിച്ച് പിടിക്കാനൊരുങ്ങി ബിജെപി; പിഡിപിയിലെ വിമതരേയും സ്വതന്ത്ര എംഎൽഎമാരെയും ഒപ്പം കൂട്ടും; എൻ.എൻ.വോറയ്ക്ക് പകരം കശ്മീർ സ്വദേശിയെ ഗവർണറായി നിയമിക്കാനും ആലോചന; നിർണായക തീരുമാനങ്ങൾ അമർനാഥ് തീർത്ഥാടനത്തിന് ശേഷമെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മുകശ്മീരിൽ ഭരണം തിരിച്ചുപിടിക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി സൂചന. പിഡിപിയിലെ വിമതരെയും സ്വതന്ത്ര എംഎൽഎമാരെയും ഒപ്പം കൂട്ടി ഭൂരിപക്ഷം തെളിയിക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അമർനാഥ് തീർത്ഥാടനത്തിന് ശേഷം കശ്മീരിൽ സർക്കാർ രൂപീകരണ ശ്രമങ്ങളിലേക്ക് ബിജെപി കടക്കുമെന്നാണ് അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗവർണർ എൻ.എൻ.വോറയ്ക്ക് പകരം കശ്മീരിൽ നിന്നു തന്നെയുള്ള ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ നിയമിക്കാനും ആലോചനയുണ്ടെന്നാണ് സൂചനകൾ പറയുന്നത്.

ജൂണിലാണ് കശ്മീരിൽ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചത്. തുടർന്ന് കശ്മീർ ഗവർണർ ഭരണത്തിൻകീഴിലായി. 87 അംഗ നിയമസഭയിൽ പിഡിപിക്ക് 28 സീറ്റുകളാണുള്ളത്. ബിജെപിക്ക് ഇവിടെ 25 സീറ്റുകളുണ്ട്. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എംഎൽഎമാരെയും പിഡിപിയിലെ വിമത എംഎൽഎമാരെയും ഒപ്പം ചേർത്ത് അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.

ബിജെപി-പിഡിപി ബാന്ധവത്തിലുള്ള മെഹ്ബൂബ മുഫ്ത്തി സഖ്യ സർക്കാരിനെ താഴെയിറക്കിയതോടെ ബിജെപി നിലപാടിൽ പിഡിപി പൂർണായും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തീവ്രസ്വഭാവം പുലർത്തുന്ന പാർട്ടിയുമായി സഖ്യം ചേരുന്നതിൽ ബിജെപി ഒരുവിഭാഗം നേതൃത്വത്തിന് തുടക്കം മുതലെ എതിർപ്പാണുണ്ടായിരുന്നത്. ഇത് മറി കടന്നായിരുന്നു ഗവർണർ ഭരണം വരാതിരിക്കാൻ വേണ്ടി ബിജെപി പിഡിപി മുന്നണിക്ക് പിന്തുണ നൽകിയിരുന്നത്.വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിരുദ്ധചേരിയുമായിട്ടുണ്ടാക്കിയ കൂട്ട്കെട്ട് ജനസമ്മതി കുറയ്ക്കുമെന്ന് ഉറപ്പായതോടെ ദേശീയ നേതൃത്വം തന്നെ നേരിട്ട് ഇടപെട്ട് സർക്കാർ പിന്തുണ പിൻവലിക്കുകയായിരുന്നു.

ഇന്ത്യൻ സൈനികർക്കു നേരെ നടത്തുന്ന പ്രദേശവാസികളുടെ ആക്രമണത്തെ ചെറുക്കാൻ പിഡിപിക്ക് കഴിഞ്ഞിരുന്നില്ലെന്നതായിരുന്നു സർക്കാരിന്റെ പിന്തുണ പിൻവലിക്കാൻ ബിജെപിയെ പ്രകോപിപ്പിച്ചത്. എന്നാൽ പ്രാദേശിക വിഘടനവാദികൾക്ക് കശ്മീർ സർക്കാർ ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്നത് ബജെപി സംസ്ഥാന നേതൃത്വം പലഘട്ടത്തിലും ഉയർത്തിക്കാട്ടിയിട്ടുണ്ട്. വിഘടനവാദികളെ ചെറുക്കുന്ന ഒരു നീക്കങ്ങളും കാശ്മീർഭരണകൂടം ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ സഖ്യ മുന്നണി അവസാനിപ്പിച്ച സാഹചര്യത്തിൽ പുതിയ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുകയാണ് പിഡിപി നേതൃത്വം.

ബിജെപി സഖ്യം വഴി തങ്ങൾക്ക് പലതും നേടാൻ കഴിഞ്ഞെന്നായിരുന്നു പിഡിപി നേതൃത്വത്തിന്റെ നേരത്തെയുള്ള പ്രതികരണം. പ്രധാനമന്ത്രിയുടെ കാശ്മീർ സന്ദർശനം, കാശ്മീരിലെ സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തകളഞ്ഞത് തുടങ്ങി തങ്ങൾക്കനുകൂലമായ ഒട്ടനവധി കാര്യങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ടെന്നും പിഡിപി നേതൃത്വം പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP