Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കാദമിയിലേത് നായർ വിരുദ്ധ സമരമെന്ന് ലക്ഷ്മി നായർ അനുകൂലികൾ; വി മുരളീധരൻ ലക്ഷ്യമിട്ടത് ഇടത് സർക്കാരിന്റെ പൊയ്മുഖം പൊളിക്കാനെന്ന് മറുവിഭാഗവും; ലോ അക്കാദമിയിലെ നിരാഹാരത്തിൽ സാമുദായിക ചേരിതിരിവ്; ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും മറനീക്കി പുറത്ത്

അക്കാദമിയിലേത് നായർ വിരുദ്ധ സമരമെന്ന് ലക്ഷ്മി നായർ അനുകൂലികൾ; വി മുരളീധരൻ ലക്ഷ്യമിട്ടത് ഇടത് സർക്കാരിന്റെ പൊയ്മുഖം പൊളിക്കാനെന്ന് മറുവിഭാഗവും; ലോ അക്കാദമിയിലെ നിരാഹാരത്തിൽ സാമുദായിക ചേരിതിരിവ്; ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയം വീണ്ടും മറനീക്കി പുറത്ത്

ശ്രീലാൽ വാസുദേവൻ

തിരുവനന്തപുരം: ലോ അക്കാദമിക്കു മുന്നിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ നടത്തുന്ന സമരത്തിനെതിരെ ബിജെപിയിലെ നായർ ലോബി രംഗത്ത്. എൻഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയോടെ ലോ കോളേജ് മാനേജ്‌മെന്റ് തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് മുരളീധര വിഭാഗത്തിന്റെ നിലപാട്.

നായർക്കെതിരേ ഈഴവൻ നടത്തുന്ന സമരമെന്ന പേരിലാണെന്നാണ് ബിജെപിയിലെ നായർ ലോബിയുടെ ആക്ഷേപം. മറ്റപ്പള്ളി ടോംസ് എൻജിനീയറിങ്ങ് കോളജ്, പാമ്പാടി നെഹ്‌റു കോളജ് എന്നിവയ്ക്ക് മുന്നിൽ നടത്താത്ത സമരം എന്തിന് മുരളീധരൻ ചാടിക്കയറി ലോ അക്കാദമിക്ക് മുന്നിൽ നടത്തി എന്നതാണ് പാർട്ടിയിലെ നായന്മാർ ഉയർത്തുന്ന ചോദ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുമായി കൂട്ടു കൂടിയതിൽ അതൃപ്തരായ നായർ നേതാക്കളാണ് ഇതിന് പിന്നിൽ. എംഎസ് കുമാറിനെ പോലുള്ള നേതാക്കളാരും സമര പന്തലിൽ പോലും എത്തിയില്ല. കുമ്മനം രാജശേഖരന്റെ വിശ്വസ്തരും തിരിഞ്ഞു നോക്കുന്നില്ല. ഇതോടെ വിവി രാജേഷ്, സി ശിവൻ കുട്ടി എന്നീ സംസ്ഥാന സെക്രട്ടറി മാരും യുവമോർച്ചാ ജനറൽ സെക്രട്ടറി ആർ എസ് രാജീവും മാത്രമാണ് മുരളിധരനൊപ്പം സമരപന്തലിൽ സജീവമാകുന്നത്.

നായർ സമുദായാംഗമായ ലക്ഷ്മിയെ താറടിക്കാൻ വേണ്ടി മാത്രമാണ് മുരളീധരൻ സമരം തുടങ്ങിയതെന്നാണ് ബിജെപിയിലെ നായാർ ലോബിയുടെ പ്രധാന ആരോപണം. വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ നായർ വോട്ടുകളിൽ നിന്ന് അകറ്റാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രമുഖരായ ബിജെപി നേതാക്കളാരും തന്നെ മുരളീധരനെ അനുകൂലിച്ച് രംഗത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേമാണ്. ഇതോടെ മുരളീധരൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നാണഅ ഇവരുടെ പക്ഷം.

ലക്ഷ്മി നായർ സഹായം തേടി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബിജെപിക്ക് എതിരേ സുകുമാരൻ നായർ നിലപാട് എടുത്താൽ അത് പിന്നീട് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് നായർ സമുദായത്തിലുള്ള പ്രമുഖ ബിജെപി നേതാക്കളൊക്കെ വലിഞ്ഞിരിക്കുന്നത്. സമരം നടത്തി മുരളീധരൻ ആളാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇവർ പറയുന്നു. പിഎസ് ശ്രീധരൻപിള്ള അടക്കമുള്ളവർക്ക് ലോ അക്കാദമി സമരത്തിൽ വ്യത്യസ്ഥ നിലപാടാണുള്ളത്. എന്നാൽ സമരം രാഷ്ട്രീയമായി ഗുണം ചെയ്തുവെന്ന് തന്നെ മുരളീധരൻ പക്ഷേ പറയുന്നത്. ലക്ഷ്മി നായർ രാജി വയ്ക്കും വരെ സമരം തുടരുമെന്നും വിശദീകരിക്കുന്നു.

മുരളീധരന് സമരം അവസാനിക്കാൻ വേറെ വഴിയില്ലെന്ന വാദം തന്നെ പൊള്ളത്തരമാണെന്ന് മുരളീധര പക്ഷം പറയുന്നു. നിരാഹാരം തുടങ്ങിയിട്ട് ഏഴ് ദിവസമായി. ഡോക്ടർമാർ ആരോഗ്യ നില വഷളായെന്ന് പല വട്ടം പറഞ്ഞു. എന്നിട്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുരളീധരൻ. അതു രാഷ്ട്രീയ നേതാവിന്റെ കരുത്ത് തന്നെയാണ്. ഭരണത്തിലിരിക്കുന്ന സിപിഎമ്മുമായി നേരിട്ട് ബന്ധമുള്ളവരാണ് ലോ അക്കാദമയിലുള്ളത്. സർക്കാരിന്റെ അഴിമതി ചർച്ചയാക്കാൻ കൂടിയാണ് സമരത്തിന് ലോ അക്കാദമി തെരഞ്ഞെടുത്തത്. ഇതിൽ സമുദായം കൊണ്ടു വരുന്നത് ശരിയില്ലെന്നും മുരളീധരനെ അനുകൂലിക്കുന്നവർ പറയുന്നു.

അതേസമയം, ലോ അക്കാദമിയിലെ ആദ്യ സംഘടിത സമരം എബിവിപിയാണ് സംഘടിപ്പിച്ചതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. 2005 ലായിരുന്നു അത്. ഒരാഴ്ച നീണ്ടു നിന്ന സമരം ബിജെപി നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. ഈ കാലയളവിൽ ലോ അക്കാദമിയിലെ വിദ്യാർത്ഥിയും എബിവിപി നേതാവുമായിരുന്ന പന്തളം സ്വദേശി അനീഷിന് വെട്ടേറ്റ സംഭവത്തിലായിരുന്നു സമരം. ലക്ഷ്മിനായരുടെ വലം കൈയായിരുന്നു അനീഷ്. ഇയാൾ അക്കാദമിയിലെ തന്നെ മറ്റൊരു പെൺകുട്ടിയോട് പുലർത്തി വന്ന സൗഹൃദം ലക്ഷ്മിനായരെ കുപിതയാക്കിയതാണ് ആക്രമണത്തിൽ കലാശിച്ചത്.

അക്കാദമി കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് വന്ന അനീഷിനെ ഗുണ്ടാസംഘം വെട്ടിവീഴ്‌ത്തുകയായിരുന്നു. ഓംപ്രകാശിന്റെ സംഘത്തിൽപ്പെട്ടവരായിരുന്നു കൃത്യം നടത്തിയത്. വെട്ടേറ്റ് കിംസ് ആശുപത്രിയിൽ അനീഷ് ചികിൽസയിൽ കഴിഞ്ഞപ്പോൾ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ലക്ഷ്മിനായരും ഈ കേസിൽ പ്രതിയായിരുന്നു. തന്റെ പഠനത്തെ ബാധിക്കുമെന്ന് ഭയന്ന് അനീഷ് കേസുമായി മുന്നോട്ടു പോയില്ല. ഇതേ തുടർന്ന് എബിവിപി നടത്തി വന്ന സമരം അവസാനിപ്പിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

ഇപ്പോൾ വീണ്ടും ഈ വിഷയം ഉയർന്നു വന്നിട്ടുണ്ട്. അനീഷ് കൂടി അംഗമായ അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇത് സജീവചർച്ചയാണ്. ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് അനീഷിന്റെ ആവശ്യം. ഇതിനെ എതിർത്തും അനുകൂലിച്ചും ഗ്രൂപ്പിൽ ചൂടേറിയ വാഗ്വാദങ്ങളാണ് നടക്കുന്നത്. ലക്ഷ്മി നായർക്കെതിരേ നടപടി വേണമെന്നാണ് അനീഷിന്റെ ഇപ്പോഴത്തെ ആവശ്യം. സിപിഐ(എം) അനുകൂലികളായ അഭിഭാഷകർ ഇതിനെ എതിർത്ത് രംഗത്തുവന്നിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP