Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉണ്ണിമിശിഹ പള്ളിയിൽ ദിവ്യബലി നടത്തി ശ്രീധരൻ പിള്ളയും കൂട്ടരും ക്രിസ്ത്യാനികളെ ചാക്കിട്ടു പിടിക്കാൻ രംഗത്ത്; പല സഭാ നേതാക്കളെയും കാത്തെങ്കിലും ആരും എത്തിയില്ല; മൈക്ക് കെട്ടും മുമ്പു മുഷിഞ്ഞു സംസാരിച്ചു പണി തീർത്തു മടങ്ങി ബിജെപി പ്രസിഡന്റ്; പള്ളി സംരക്ഷണം അടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി തുടക്കമിട്ട ബിജെപിയുടെ ആദ്യ ക്രൈസ്ത്വ കൂട്ടായ്മ പൊളിഞ്ഞത് ഇങ്ങനെ

ഉണ്ണിമിശിഹ പള്ളിയിൽ ദിവ്യബലി നടത്തി ശ്രീധരൻ പിള്ളയും കൂട്ടരും ക്രിസ്ത്യാനികളെ ചാക്കിട്ടു പിടിക്കാൻ രംഗത്ത്; പല സഭാ നേതാക്കളെയും കാത്തെങ്കിലും ആരും എത്തിയില്ല; മൈക്ക് കെട്ടും മുമ്പു മുഷിഞ്ഞു സംസാരിച്ചു പണി തീർത്തു മടങ്ങി ബിജെപി പ്രസിഡന്റ്; പള്ളി സംരക്ഷണം അടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി തുടക്കമിട്ട ബിജെപിയുടെ ആദ്യ ക്രൈസ്ത്വ കൂട്ടായ്മ പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ തെരഞ്ഞെടുപ്പു ഗോഥയിൽ ബിജെപി വിജയിച്ചു കയറണമെങ്കിൽ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തിക്കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന ഉത്തമ ബോധ്യത്തിലാണ് ബിജെപി നേതൃത്വം. മുസ്ലിം സമൂഹം ഒരു കാരണവശാലും ബിജെപിയോട് അടുക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ രക്ഷനേടാനുള്ള ഏക പോംവഴിയാണ് ക്രൈസ്തവ സമൂഹത്തെ ഒപ്പം കൂട്ടുക എന്നത്. ഇതിനായി കുറച്ചുകാലമായി ബിജെപി പരിശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയിച്ചില്ല. ഏറ്റവും ഒടുവിൽ ലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവ സംരക്ഷണം ഏറ്റെടുക്കാനാണ് ബിജെപി രംഗത്തിറങ്ങിയത്. ഇതിനായി ക്രൈസ്തവ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചെങ്കിലും അതിന് നിറം മങ്ങിയ തുടക്കമാണ് ലഭിച്ചത്.

ന്യൂനപക്ഷത്തെ അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടക്കമിടാൻ ഉദ്ദേശിച്ച കൂട്ടായ്മയോട് പാർട്ടിക്കുള്ളിൽ തന്നെ തണുപ്പൻ പ്രതികരണം. ശ്രീലങ്കയിൽ പള്ളികളിൽ നടന്ന ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ട്, പുതിയൊരു കൂട്ടായ്മ ആരംഭിക്കാനാണ് ബിജെപി. ന്യൂനപക്ഷ മോർച്ച ലക്ഷ്യമിട്ടിരുന്നത്. പള്ളികളുടെ സംരക്ഷണത്തിനായി പാർട്ടിയുടെ നേതൃത്വത്തിൽ കൂട്ടായ്മ ഉണ്ടാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. വിവിധ ക്രൈസ്തവ സഭകളുടെ സഹകരണം ഇതിന് പാർട്ടി പ്രതീക്ഷിച്ചിരുന്നു. പരിപാടിയുടെ തുടക്കമായിട്ടാണ് എറണാകുളം വഞ്ചി ചത്വരത്തിൽ 24 മണിക്കൂർ ഉപവാസത്തിന് പദ്ധതിയിട്ടത്. എന്നാൽ, ക്രൈസ്തവ സമുദായത്തിൽനിന്നും പാർട്ടിയിൽനിന്നും പങ്കാളിത്തം കുറവായിരുന്നു.

ക്രൈസ്തവ നേതാക്കളിൽ ഭൂരിപക്ഷവും വിട്ടു നിന്നതോടെ പരിപാടി അമ്പേ പാളുന്ന അവസ്ഥയാണ് ഉണ്ടായത്. പരിപാടി സമയത്തിന് തുടങ്ങാതെ നീണ്ടുപോകുന്നതു കണ്ട് ഉദ്ഘാടകനായ, പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീ ധരൻ പിള്ളയ്ക്ക് സംഘാടകരോട് മുഷിഞ്ഞ് സംസാരിക്കേണ്ടി വന്നു. ഒടുവിൽ മൈക്കുകെട്ടാൻ പോലും നിൽക്കാതെ പരിപാടി തുടങ്ങുകയായിരുന്നു.

'ഞങ്ങൾ ആർക്കും എതിരല്ല, ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഇങ്ങോട്ടുവരാം. അവരെയെല്ലാം സ്വാംശീകരിച്ച് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ' - കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി. കേരളത്തിൽ ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിക്കുന്നുവെന്നതിന് ദേശീയ തലത്തിൽതന്നെ വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ ഇടയലേഖനം ഇറക്കിയവരുണ്ട്. എന്നാൽ, അവരെ കുറ്റപ്പെടുത്തി മാറ്റി നിർത്താൻ ഞങ്ങൾ ഒരുക്കമല്ല. അവരെയും മാറ്റിയെടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്-ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾ മാത്യു അധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, കെ.വി. സാബു, എൻ.കെ. മോഹൻദാസ്, എൻ.പി. ശങ്കരൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഹൈക്കോടതിക്കടുത്തുള്ള ഉണ്ണിമിശിഹാ പള്ളിയിൽ ദിവ്യബലി നടത്തിയതിനു ശേഷമായിരുന്നു 24 മണിക്കൂർ ഉപവാസം ആരംഭിച്ചത്. എന്തായലും ഉണ്ണിമിശിഹാ പള്ളിയിലെ ദിവ്യബലിയിലൂടെ ബിജെപിയിലേക്ക് ആളെ ചാക്കിടാൻ നോക്കിയാൽ അത് നടക്കില്ലെന്ന് ബോധ്യമായെന്നാണ് സഭയിലെ മറ്റുള്ളവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP