Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷം; അപഹാസ്യരാക്കിയെന്ന് മുരളീധര വിഭാഗവും വൻ വിജയമെന്ന് ശ്രീധരൻ പിള്ളയും; ആളില്ലാത്ത പാർട്ടിയായി ബിഡിജെഎസ് 8 സീറ്റ് ചോദിച്ചത് അധികപ്രസംഗം; നാല് സീറ്റ് നൽകാനും ധാരണ; കേരളത്തിൽ സീറ്റ് വേണമെന്ന് കർശന നിർദ്ദേശവുമായി കേന്ദ്രം; എന്ത് വിലകൊടുത്തും തിരുവനന്തപുരം പിടിക്കണമെന്നും കേന്ദ്ര നേതൃത്വം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷം; അപഹാസ്യരാക്കിയെന്ന് മുരളീധര വിഭാഗവും വൻ വിജയമെന്ന് ശ്രീധരൻ പിള്ളയും; ആളില്ലാത്ത പാർട്ടിയായി ബിഡിജെഎസ് 8 സീറ്റ് ചോദിച്ചത് അധികപ്രസംഗം; നാല് സീറ്റ് നൽകാനും ധാരണ; കേരളത്തിൽ സീറ്റ് വേണമെന്ന് കർശന നിർദ്ദേശവുമായി കേന്ദ്രം; എന്ത് വിലകൊടുത്തും തിരുവനന്തപുരം പിടിക്കണമെന്നും കേന്ദ്ര നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സെക്രട്ടേറിയറ്റിന് മുന്നിലെ ശബരിമല സമരത്തെച്ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തർക്കം രൂക്ഷമായി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം കോർ കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് മുന്നിൽ ബിജെ പിയെ അപഹാസ്യരാക്കാനാണ് സമരം ഇടയാക്കിയതെന്ന് മുരളീധരപക്ഷം പറഞ്ഞു. എന്നാൽ സമരം വൻ വിജയമായിരുന്നെന്ന് ശ്രീധരൻപിള്ള പക്ഷം പറഞ്ഞു. ബി ഡി ജെ എസിനും യോഗത്തിൽ രൂക്ഷ വിമർശനം നേരിട്ടു. 8 സീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും ഇത്ര സീറ്റിൽ മത്സരിക്കാനുള്ള ആളുണ്ടോയെന്നും വിമർശനം ഉയർന്നു. ബിഡിജെഎസിന് സീറ്റ് നൽകിയ ശേഷമേ ബിജെപിയുടെ സീറ്റുകൾ തീരുമാനിക്കൂവെന്നും യോഗം തീരുമാനിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് നാല് സീറ്റ് വരെ നൽകാൻ ആണ് ബിജെപി കോർകമ്മിറ്റി യോഗത്തിൽ ധാരണയായത്. എട്ട് സീറ്റിൽ അവകാശവാദമുന്നയിച്ച ബിഡിജെഎസ് ആറ് സീറ്റിൽ കുറയരുതെന്ന നിർബന്ധത്തിലാണ്. രണ്ട് സീറ്റുകളുടെ കാര്യത്തിൽ ചർച്ചകൾക്ക് ശേഷം തീരുമാനമുണ്ടാക്കാമെന്നാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ആലത്തൂർ, വയനാട്, ആലപ്പുഴ, ഇടുക്കി എന്നീ സീറ്റുകളാണ് ബിഡിജെഎസിന് ഉറപ്പായിരിക്കുന്നത്.

സമരം വൻ വിജയമായിരുന്നുവെന്ന് പാർട്ടി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ നിസഹകരിച്ചു. അങ്ങനെയാണെങ്കിലും സമരം വിജയമായിരുന്നുവെന്ന് കൃഷ്ണദാസ് പക്ഷവും പറഞ്ഞു.അതേ സമയം ഈ സീറ്റിൽ ബിഡിജെഎസും അവകാവശവാദം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ തീരുമാനിച്ച നാല് സീറ്റുകൾക്കൊപ്പം വിജയസാധ്യതയുള്ള തൃശൂരും പത്തനംതിട്ടയും നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്നാണ് ബിഡിജെഎസ് നേതൃത്വത്തെ ബിജെപി അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് രണ്ട് സീറ്റിൽ ഉറപ്പായും വിജയിക്കാനുള്ള തന്ത്രങ്ങൾക്ക് ബിജെപി രൂപം നൽകും. അഞ്ച് സീറ്റാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെങ്കിലും രണ്ട് സീറ്റിൽ എന്തുവിലകൊടുത്തും ജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലാണ് പാർട്ടി കൂടുതലും പ്രതീക്ഷയർപ്പിക്കുന്നത്. ഇതു കൂടാതെ മറ്റ് ചില മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ ശ്രമം.

കഴിഞ്ഞ തവണ വെറും പന്ത്രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഒ രാജഗോപാൽ തോറ്റ മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട മണ്ഡലത്തിലും പാർട്ടി പ്രതീക്ഷയർപ്പിക്കുന്നു. എൻ.എസ്.എസിന്റെ പിന്തുണയും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ കേരളത്തിൽ നിന്ന് സീറ്റ് നേടിയെടുക്കാൻ കേന്ദ്ര നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP