Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിക്കും കുര്യനും പെരുന്നയിലെ അടുക്കള വരെ പോകാമെങ്കിൽ സുരേഷ് ഗോപിക്കും പോകാം; എൻഎസ്എസ് ആരുടേയും കുടുംബ സ്വത്തല്ല; സുകുമാരൻ നായരെ വിമർശനവുമായി ബിജെപി; 'അമ്മ'യോട് ചോദിച്ചല്ല താരം പോയതെന്ന് ഇന്നസെന്റ്

മാണിക്കും കുര്യനും പെരുന്നയിലെ അടുക്കള വരെ പോകാമെങ്കിൽ സുരേഷ് ഗോപിക്കും പോകാം; എൻഎസ്എസ് ആരുടേയും കുടുംബ സ്വത്തല്ല; സുകുമാരൻ നായരെ വിമർശനവുമായി ബിജെപി; 'അമ്മ'യോട് ചോദിച്ചല്ല താരം പോയതെന്ന് ഇന്നസെന്റ്

കൊച്ചി: എൻഎസ്എസ് ആസ്ഥാനത്തെത്തിയ നടൻ സുരേഷ് ഗോപിയെ അപമാനിച്ച ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച് ബിജെപി രംഗത്തെത്തി. എൻഎസ്എസ് ആരുടേയും കുടുംബ സ്വത്തല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയെ സുകുമാരൻ നായർ ആക്ഷേപിച്ചത് കേരളത്തിനാകെ നാണക്കേടെന്നും കെ എം മാണിക്കും പിജെ കുര്യനും പെരുന്നയിലെ അടുക്കള വരെ പോകാമെങ്കിൽ സുരേഷ് ഗോപിക്കും പോകാമെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിക്കല്ല സുകുമാരൻ നായർക്കാണ് രാഷ്ട്രീയമുള്ളതെന്ന് ആരോപിച്ച കെ സുരേന്ദ്രൻ കോൺഗ്രസ് രാഷ്ട്രീയമാണ് സുകുമാരൻ നായർ ഉയർത്തിപ്പിടിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

എൻഎസ്എസ് ആസ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഇറക്കിവിട്ട പശ്ചാത്തലത്തിൽ കെ സുരേന്ദ്രനും വി വി രാജേഷും സുരേഷ് ഗോപിയുടെ വീട്ടിലെത്തി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബിജെപി സംസ്ഥാന നേതൃത്വം സുകുമാരൻ നായർക്കെതിരെ തിരിഞ്ഞത്. അതേസമയം വിവാദത്തോട് പ്രതികരിക്കാനില്ലെന്ന് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന 'അമ്മ' വ്യക്തമാക്കി. സുരേഷ് ഗോപി 'അമ്മ'യോട് പറഞ്ഞിട്ടല്ല എൻഎസ്എസ് ആസ്ഥാനത്ത് പോയതെന്നും അതിനാൽ സംഘടന മറുപടി പറയേണ്ട കാര്യമില്ലെന്നും 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ടിവിയിലും പത്രത്തിലും കണ്ടുള്ള അറിവ് മാത്രമേയുള്ളൂവെന്ന് അമ്മയുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം ഇന്നസെന്റ് മാദ്ധ്യമങ്ങളോടു പറഞ്ഞു. നിർവാഹകസമിതി അവതരിപ്പിച്ച പുതിയ ഭാരവാഹി പാനൽ ജനറൽബോഡി അംഗീകരിച്ചു. ഇന്നസെന്റ് പ്രസിഡന്റും മോഹൻലാൽ, ഗണേശ്‌കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരും മമ്മൂട്ടി ജനറൽ സെക്രട്ടറിയും ഇടവേള ബാബു സെക്രട്ടറിയും ദിലീപ് ട്രഷററുമായ പാനലാണ് അംഗീകരിക്കപ്പെട്ടത്.

സിനിമയിൽ അവസരം കുറഞ്ഞവർക്ക് അവസരം നൽകാനായി അമ്മ സീരിയൽ നിർമ്മിക്കാൻ തീരുമാനിച്ചു. ഫണ്ട് സമാഹരണത്തിനായി സ്‌റ്റേജ് ഷോയും സംഘടിപ്പിക്കും. ഫെഫ്കയുടെ സഹകരണത്തോടെയാകും സ്‌റ്റേജ് ഷോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP