Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെറുമീനുകൾക്കായി ബിജെപി വലവിരിക്കുന്നു; ആർക്കും വേണ്ടാത്തവരെ മോദിയുടെ പാർട്ടിക്ക് വേണം.കേരളത്തിൽ ചുവട് ഉറപ്പിക്കാൻ എന്തും നൽകും

ചെറുമീനുകൾക്കായി ബിജെപി വലവിരിക്കുന്നു; ആർക്കും വേണ്ടാത്തവരെ മോദിയുടെ പാർട്ടിക്ക് വേണം.കേരളത്തിൽ ചുവട് ഉറപ്പിക്കാൻ എന്തും നൽകും

ആലപ്പുഴ : സംസ്ഥാനത്ത് ഇടതു വലത് കക്ഷികൾ മുന്നണി പ്രവേശനം നൽകാതെ വട്ടംചുറ്റിച്ചവരെ ബിജെപി പാളയത്തിൽ ചേർക്കുന്നു. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന നേതൃത്വമാണ് നിലപാടിൽ കാതലായ മാറ്റം വരുത്തി ആളെ തിരയുന്നത്. കേന്ദ്ര ഭരണത്തിലെത്തിയ എൻ ഡി എയിൽ ഇനി ആരെയും എടുക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പിന്തുണ ഉറപ്പാക്കി കൂടുതൽ പേരെ ഒപ്പം കൂട്ടാനാണ് നീക്കം.

നേരത്തെ എ വി താമരാക്ഷൻ നേതൃത്വം നൽകുന്ന ആർ എസ് പി (ബോൾഷേവിക്ക് ) യെ ബിജെപി സംഖ്യത്തിൽ ചേർത്തിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ താമരാക്ഷൻ താമരയിൽ മൽസരിച്ച് നേടിയ 58000 വോട്ടുകളാണ് ബിജെപി ക്ക് പ്രചോദനമായത്. ഇതോടെ ചെറുകക്ഷികളെ പിടിക്കുകയെന്നത് ബിജെപിയുടെ മുഖ്യഅജണ്ടയായി. പിന്നീട് യു ഡി എഫുമായി തെറ്റിപിരിഞ്ഞ ആർ ബാലകൃഷ്ണപിള്ളയുടെ കേരളകോൺഗ്രസിനെ സംഖ്യത്തിലെടുക്കാൻ താല്പര്യം കാട്ടി. ഇതിനായി പഴയ എസ് ആർ പിയെ പൊടിതട്ടിയെടുത്ത് സംസ്ഥാന കൂട്ടായ്മ നടത്തി.

കൊച്ചിയിൽ നടന്ന കൂട്ടായ്മയിൽ ബാലകൃഷ്ണപിള്ള പങ്കെടുത്ത് ബിജെ പിക്ക് മുഴുവൻ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത് എം ടി രമേശായിരുന്നു. ഗണേശിന്റെ കുടുംപിടുത്തമാണ് ബാലകൃഷ്ണപിള്ളയെ എൻ ഡി എയിൽ നിന്നും അകറ്റിയത്. പിന്നീട് വി എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയ കേരളത്തിൽ എത്തി സംസ്ഥാന നേതൃത്വവുമായെത്തി ആലോചിച്ച് എസ് എൻ ഡി പി നേതാവ് വെള്ളാപള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.

വിദ്യാഭ്യാസ കച്ചവടത്തിൽ കേമനായ വെള്ളാപള്ളിക്ക് തൊഗാഡിയ നൽകിയത് നാല് എൻജിനീയറിങ് കോളേജുകളുടെ നടത്തിപ്പ് ചുമതലയാണ്. കേരളത്തിൽ വി എച്ച്പി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പത്ത് മെഡിക്കൽ എൻജിനീയറിങ് കോളേജുകളിൽ നാലെണ്ണം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ കേരളത്തിലെ ഗുരുഭക്തർക്ക് ബിജെപിയോട് അയിത്തമില്ലെന്ന് വെള്ളാപള്ളി പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ യു ഡി എഫിന്റെ ഭാഗമായി നിൽക്കുന്ന ജെ എസ് എസ് രാജൻ ബാബു വിഭാഗത്തെ ബിജെപിക്കുവേണ്ടി ചാക്കിട്ടു പിടിക്കാൻ വെള്ളാപള്ളി കൊണ്ടുപിടിച്ച ശ്രമത്തിലാണ്.

ഇതിനായി രാജൻ ബാബു നടത്തിയ ജെ എസ് എസ് സ്‌പെഷ്യൽ കൺവൻഷനിൽ എസ് എൻ ഡി പി യുവജന വിഭാഗത്തെ അയച്ച് വിജയിപ്പിച്ചിരുന്നു. എങ്ങടവുമില്ലാത്ത ഗൗരിയമ്മയ്ക്കുവേണ്ടിയും ബിജെപി കരുക്കൾ നീക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ വലയിലായത് പഴയ ചങ്ങാത്തക്കാരൻ പി സി തോമസാണ്. കാർഷിക ബഡ്ജറ്റും, റബറിന്റെ താങ്ങുവില 200 രൂപ ആക്കുമെന്നു ഉറപ്പ് നൽകിയാണ് പി സി തോമസിനെ വലയിലാക്കിയത്. ഓഫറിൽ സംതൃപ്തനായ തോമസ് ഇന്ന് കോട്ടയത്ത് നടക്കുന്ന പാർട്ടിയുടെ നേതൃയോഗത്തിൽ കക്ഷിചേരൽ പ്രഖ്യാപിക്കും.

അതിനുമുമ്പെ തന്നെ ബിജെപിയുടെ പ്രഖ്യാപനം ഉണ്ടാകും. അയൽസംസ്ഥാനമായ കർണ്ണാടകയിൽ നടപ്പിലാക്കി വരുന്ന കാർഷിക ബഡ്ജറ്റ് കേരളത്തിലും നടപ്പിലാക്കാൻ ബിജെപിക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിൽ ഒത്തുകൂടുന്ന മുഴുവൻ പേരേയും
അരുവിക്കരയിലേക്ക് എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP