Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ.എൻ.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാർ; എം ടി രമേശ് ജനറൽ സെക്രട്ടറിയായും എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റായും തുടരും; എം.എസ്.കുമാറും ബി.ഗോപാലകൃഷ്ണനും സന്ദീപ് വാര്യരും പാർട്ടി വക്താക്കളും; മെറിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ഭാരവാഹി പട്ടിക പാർട്ടിയെ മുന്നോട്ട് നയിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തകരും

എ.എൻ.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാർ; എം ടി രമേശ് ജനറൽ സെക്രട്ടറിയായും എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റായും തുടരും; എം.എസ്.കുമാറും ബി.ഗോപാലകൃഷ്ണനും സന്ദീപ് വാര്യരും പാർട്ടി വക്താക്കളും; മെറിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെട്ട ഭാരവാഹി പട്ടിക പാർട്ടിയെ മുന്നോട്ട് നയിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഊഹാപോഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിൽ ബിജെപിയുടെ ഭാരവാഹി പട്ടിക പൂർത്തിയായതോടെ വിരാമമാകുന്നത് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്ക്. മുഴുവൻ ആളുകളെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ ഭാരവാഹികളെ നിശ്ചയിക്കാൻ കഴിഞ്ഞതോടെ പാർട്ടി കൂടുതൽ ശക്തമായി മുന്നോട്ട് പോകും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും അനുഭാവികളും. തീർത്തും കഴിവ് മാത്രമാണ് ഭാരവാഹികളെ നിശ്ചയിക്കുന്നതിന് മാനദണ്ഡം എന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. നിലവിലെ ജനറൽ സെക്രട്ടറിയായ എം ടി രമേശും വൈസ് പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടിയും അതേസ്ഥാനങ്ങളിൽ തുടരും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. ഭാരവാഹി പട്ടികയിൽ മൂന്നിലൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

10 വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായിരുന്ന എ.എൻ.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും. ജെ.ആർ.പത്മകുമാറാണ് ട്രഷറർ. എം.എസ്.കുമാർ, ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരാണ് പാർട്ടി വക്താക്കൾ.

കെ.എസ്.രാധാകൃഷ്ണൻ, സദാനന്ദൻ മാസ്റ്റർ, ജെ.പ്രമീളാദേവി, ജി.രാമൻ നായർ, എം.എസ്.സമ്പൂർണ്ണ, വി.ടി.രമ, വി.വി.രാജൻ എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാർ. ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ എന്നിവരാണ് എം ടി.രമേശിനെ കൂടാതെയുള്ള ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗപദവിയിൽ നിന്ന് ഒഴിയും. 

കെ രാമൻപിള്ള, സി കെ പത്മനാഭൻ, കെ പി ശ്രീശൻ ,പി.പി. വാവ, പി.എം വേലായുധൻ, എം ശിവരാജൻ, പി എൻ ഉണ്ണി, പള്ളിയറ രാമൻ, പ്രതാപചന്ദ്രവർമ്മ, പ്രമീള സി നായിക്, പി.കെ വേലായുധൻ എന്നിവർ ദേശീയ കൗൺസിൽ അംഗങ്ങളാകും.

കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പാർട്ടിയിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന്റെ കീഴിൽ ഭാരവാഹി ആകാനില്ലെന്ന നിലപാടിലായിരുന്നു എ.എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യമില്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പട്ടികയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞെങ്കിലും ഭാരാവഹികളിൽ മുരളീധര പക്ഷത്തിന് വ്യക്തമായ ആധിപത്യമുണ്ട്.

ഇടഞ്ഞുനിന്ന നേതാക്കളെ കേന്ദ്രം ഇടപെട്ട് അനുനയിപ്പിച്ചതോടെ കെ. സുരേന്ദ്രന് പുനഃസംഘടന എളുപ്പമായി. നിയമസഭാ തിരഞ്ഞെടുപ്പുവരെ പ്രശ്‌നങ്ങളില്ലാതെ തുടരണമെന്നാണ് ദേശീയ അധ്യക്ഷൻ ഇവർക്ക് നൽകിയ നിർദ്ദേശം. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ. സന്തോഷ് തിരുവനന്തപുരത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും നേതാക്കൾ വഴങ്ങിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP