Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശോഭാ സുരേന്ദ്രനും എംടി രമേശും ജനറൽ സെക്രട്ടറിമാർ; വിവി രാജേഷ് സെക്രട്ടറി; ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ശോഭാ സുരേന്ദ്രനും എംടി രമേശും ജനറൽ സെക്രട്ടറിമാർ; വിവി രാജേഷ് സെക്രട്ടറി; ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഡൽഹിയിൽ എത്തി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എം ടി രമേശും ശോഭാ സുരേന്ദ്രനും പുതിയ ജനറൽ സെക്രട്ടറിമാരായി എന്നതാണ് ബിജെപി സംസ്ഥാന തലപ്പത്തു വന്ന പ്രധാന മാറ്റങ്ങൾ. കെ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും. വിവി രാജേഷിനെ സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നും മാറ്റി സെക്രട്ടറിയാക്കി. ജെ ആർ പത്മകുമാറാണ് പുതിയ വക്താവ്. യുവമോർച്ചാ സംസ്ഥാന പ്രസിഡന്റായി കെപി പ്രകാശ് ബാബുവിനെയും തെരഞ്ഞെടുത്തു. 

പുതിയ സമിതിയിൽ ഒൻപത് വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരുമാണ് ഉള്ളത്. യുവമോർച്ച, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷന്മാരെയും മാറ്റിയിട്ടുണ്ട്. നിലവിൽ വൈസ് പ്രസിഡന്റായിരുന്നു രമേഷ്. നിലവിൽ ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.ശ്രീശനെ വൈസ് പ്രസിഡന്റാക്കി. പി.എം. വേലായുധൻ, ഡോ.പി.പി.വാവ, പ്രമീള സി. നായിക്ക്, നിർമല കുട്ടികൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായി നിലനിർത്തി. ബി.രാധാമണി, ജോർജ് കുര്യൻ, എൻ.ശിവരാജൻ, എം.എസ്. സമ്പൂർണ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ.

രേണു സുരേഷാണ് മഹിളാമോർച്ച അധ്യക്ഷ. കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയതിന് ശേഷം ഭാരവാഹി പ്രഖ്യാപനം അടുത്തൊന്നും ഉണ്ടാവില്ലെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ ഡൽഹിയിലെത്തിയ കുമ്മനം ആവശ്യപ്പെട്ട പ്രകാരമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചക്കിടെ എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസുമായുള്ള സഖ്യം സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയതായും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളത്തിൽ ചർച്ച നടത്തുമെന്ന് കുമ്മനം രാജശേഖരൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് അമിത് ഷായുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കുമ്മനത്തോടൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എസ്എൻഡിപി നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്തിരുന്നു.

കുമ്മനം രാജശേഖരൻ നയിക്കുന്ന വിമോചനയാത്രയെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.വിമോചന യാത്രക്കായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും വെങ്കയ്യ നായിഡുവും കേരളത്തിൽ എത്തും. ജനുവരി 20ന് മഞ്ചേശ്വരത്ത് നിന്നാണ് വിമോചനയാത്ര ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP