Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ആഴത്തിൽ വേരുറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് 'ടീം സുരേന്ദ്രൻ': ഭാരവാഹിപ്പട്ടികയുടെ കാര്യത്തിൽ തീരുമാനം ഉടനെന്ന് നേതൃത്വം; കൃഷ്ണദാസ് പക്ഷത്തെയും പ്രമുഖരെയും ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും സൂചന; പുതിയ പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാൾക്കും പ്രാതിനിധ്യം; സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ സാമൂഹികസമവാക്യങ്ങൾ പാലിക്കണമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കുമ്പോൾ പ്രാഥമിക ചർച്ചകളും സംസ്ഥാനത്ത് സജീവം

കേരളത്തിൽ ആഴത്തിൽ വേരുറപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് 'ടീം സുരേന്ദ്രൻ': ഭാരവാഹിപ്പട്ടികയുടെ കാര്യത്തിൽ തീരുമാനം ഉടനെന്ന് നേതൃത്വം; കൃഷ്ണദാസ് പക്ഷത്തെയും പ്രമുഖരെയും ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും സൂചന; പുതിയ പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാൾക്കും പ്രാതിനിധ്യം; സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ സാമൂഹികസമവാക്യങ്ങൾ പാലിക്കണമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കുമ്പോൾ പ്രാഥമിക ചർച്ചകളും സംസ്ഥാനത്ത് സജീവം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെ സുരേന്ദ്രനെന്ന അമരക്കാരനായി നേതൃത്വത്തിൽ ബിജെപിയിൽ സമഗ്രമായ അഴിച്ചു പണി ഉടനെന്ന് സൂചന. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചതായും സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിൽ ആഴത്തിൽ വേരുറപ്പിക്കുന്നതിന് തന്ത്രങ്ങൾ മെനയുകയാണ് സുരേന്ദ്രൻ. ഇതിനിടെ കല്ലുകടിയായി സുരേന്ദ്രന്റെ അദ്ധ്യക്ഷ സ്ഥാനം ദഹിക്കാത്തവരും പാർട്ടിയിലുണ്ട്. പാർട്ടിയിൽ ഇതിനെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിട്ടുണ്ടെങ്കിലും എല്ലാവരേയും ഒത്തൊരുമിപ്പിച്ച് മുന്നോട്ട് പോകാനുള്ള നീക്കം നടത്തുകയാണ് സുരേന്ദ്രൻ.

അതേസമയം, കേരളത്തിലെ ബിജെപി. ഭാരവാഹിപ്പട്ടിക ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ കെ. സുരേന്ദ്രൻ ചൊവ്വാഴ്ച ഡൽഹിയിൽ പാർട്ടിയധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തതായി വിവരം ലഭിച്ചത്. സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ സാമൂഹികസമവാക്യങ്ങൾ പാലിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുമെന്ന് സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചു. വിയോജിപ്പ് ഉയർത്തിയ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരെയും ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തും. നിലവിലുള്ള സംസ്ഥാനസമിതിയിൽ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണു സൂചന. കൂടുതൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകും.

പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് സുരേന്ദ്രൻ ഡൽഹിയിലെത്തിയത്. പാർലമെന്റ് മന്ദിരത്തിൽവച്ചാണ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. കുട്ടനാട് നിയമസഭാ തിരഞ്ഞെടുപ്പ്, എൻ.ഡി.എ.യുടെ വിപുലീകരണം തുടങ്ങിയ കാര്യങ്ങളും കേന്ദ്രനേതാക്കളുമായി നടത്തിയ ചർച്ചയിൽ വിഷയങ്ങളായി. എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്ന് നേതൃത്വം സുരേന്ദ്രനോടു നിർദ്ദേശിച്ചു. സ്ഥാനങ്ങളെയും പദവികളെയും ചൊല്ലി പാർട്ടിയിൽ കലഹങ്ങളും തർക്കങ്ങളും അനുവദിക്കില്ലെന്ന കർശന നിലപാടും ദേശീയാധ്യക്ഷൻ വ്യക്തമാക്കി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യസഹമന്ത്രി വി. മുരളീധരനും പങ്കെടുത്തു. നഡ്ഡയെ സുരേന്ദ്രൻ കേരളത്തിലേക്കു ക്ഷണിച്ചു.

കൂടാതെ, സുരേന്ദ്രൻ അധ്യക്ഷനായി ചുമതല ഏറ്റതിന് പിന്നാലെ നടത്തിയ ജില്ലാ അധ്യക്ഷന്മാരുടെ നിയമനം പാർട്ടിയിൽ ചില പ്രശ്‌നങ്ങൾക്ക് കാരണമായി കാസർകോട് ജില്ലാ അധ്യക്ഷനായി കെ ശ്രീകാന്തിനെ നിശ്ചയിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാണ് കെ സുരേന്ദ്രൻ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ മുന്നോട്ട് പോകുന്നത്. ദേശീയ നേതൃത്വവുമായി ചർച്ച നടത്തുകയും സംസ്ഥാനത്തെ നേതാക്കളെ വിശ്വാസത്തിൽ എടുത്തുകൊണ്ടും ആർഎസ്എസിനെ പിണക്കാതെയും ഭാരവാഹികളെ പ്രഖ്യാപിക്കണം എന്നതാണ് സുരേന്ദ്രന്റെ മുന്നിലെ വെല്ലുവിളി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP