Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്ക് ഇത്തവണ ഒരുജോലിയേയുള്ളു; പ്രചാരണത്തിന് ഇറങ്ങാതിരിക്കുകയോ പ്രസംഗിക്കാതിരിക്കുകയോ ചെയ്യുക; ഞാൻ പ്രസംഗിച്ചാൽ കോൺഗ്രസിന് വോട്ടുകുറയും; മധ്യപ്രദേശിൽ ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി; സിംഗിന്റെ പോസ്റ്റർ പോലും കാണാനില്ലെന്ന് ശിവരാജ്‌സിങ് ചൗഹാൻ

എനിക്ക് ഇത്തവണ ഒരുജോലിയേയുള്ളു; പ്രചാരണത്തിന് ഇറങ്ങാതിരിക്കുകയോ പ്രസംഗിക്കാതിരിക്കുകയോ ചെയ്യുക; ഞാൻ പ്രസംഗിച്ചാൽ കോൺഗ്രസിന് വോട്ടുകുറയും; മധ്യപ്രദേശിൽ ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി; സിംഗിന്റെ പോസ്റ്റർ പോലും കാണാനില്ലെന്ന് ശിവരാജ്‌സിങ് ചൗഹാൻ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിൽ ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന ബിജെപി ആയുധമാക്കുന്നു. താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാൽ, കോൺഗ്രസിന് വോട്ടുകുറയുമെന്ന സിങ്ങിന്റെ പരാമർശമാണ് ബിജെപി ഏറ്റുപിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിങ് പറയുന്ന വീഡിയോ പുറത്ത് വന്നതാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. ഒക്ടോബർ 13നാണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയപ്പോഴാണ് വീഡിയോ പുറത്തുവന്നത്.

'എനിക്ക് ഇത്തവണ ഒരു ജോലിയേയുള്ളൂ. പ്രചരണ പരിപാടികൾക്ക് ഇറങ്ങാതിരിക്കുകയോ, പ്രസംഗിക്കാതിരിക്കുകയോ ചെയ്യുക. ഞാൻ പ്രസംഗിച്ചാൽ കോൺഗ്രസിന് വോട്ട് കുറയും. അതിനാൽ പ്രസംഗിക്കാതിരിക്കുന്നതാണ് ഉചിതം- സിങ് വീഡിയോയിൽ പറയുന്നു. എംഎ‍ൽഎയായ ജിതു പത്വാരിയുടെ വീട്ടിൽ വച്ച് കോൺഗ്രസ് പ്രവർത്തകരോട് അനൗദ്യോഗികമായി സംസാരിക്കുമ്പോഴാണ് സിങ് ഇങ്ങനെ പറഞ്ഞത്.

ആത്മാർത്ഥമായ പരിശ്രമമില്ലെങ്കിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസിന് ജയിക്കാനാകില്ല. എതിർപ്പുള്ള സ്ഥാനാർത്ഥിയാണെങ്കിൽ പോലും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങണം. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള ആത്മാർത്ഥമായ പ്രയത്‌നമാണ് എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടതെന്നും സിങ് തുടർന്നും പറയുന്നു. കോൺഗ്രസിലെ മുതിർന്ന അംഗങ്ങളിലൊരാളായ സിംഗിനെ ഇത്തരത്തിൽ പരിഗണിക്കരുതെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പരിഹാസം. സിംഗിന് ബിജെപി ഇത്തരമൊരു വേദന സമ്മാനിച്ചിട്ടില്ല. അത് കോൺഗ്രസ് സ്വയം സമ്മാനിക്കുകയായിരുന്നു. സിംഗിന്റെ പോസ്റ്ററുകൾ പോലും കാണാനില്ല. അതിനർത്ഥം അദ്ദേഹത്തിന് കോൺഗ്രസ് പ്രാധാന്യം നൽകുന്നില്ലെന്നാണ് ചൗഹാൻ പറഞ്ഞു. ഡിസംബർ 11ന് വോട്ടെണ്ണും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP