Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കർക്കശമാക്കി ബിജെപി; എൻഡിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ലോങ്മാർച്ച് നടത്തും; ശബരിമല സംരക്ഷണ യാത്രയെന്ന പേരിൽ സംഘടിപ്പിക്കുന്ന മാർച്ച് തുടങ്ങുക അയ്യപ്പന്റെ ജന്മസ്ഥാനത്തു നിന്ന്; മുഖ്യമന്ത്രി പയറ്റുന്നത് ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമർത്തൽ രാഷ്ട്രീയമെന്ന് ശ്രീധരൻ പിള്ള

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കർക്കശമാക്കി ബിജെപി; എൻഡിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ലോങ്മാർച്ച് നടത്തും; ശബരിമല സംരക്ഷണ യാത്രയെന്ന പേരിൽ സംഘടിപ്പിക്കുന്ന മാർച്ച് തുടങ്ങുക അയ്യപ്പന്റെ ജന്മസ്ഥാനത്തു നിന്ന്; മുഖ്യമന്ത്രി പയറ്റുന്നത് ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമർത്തൽ രാഷ്ട്രീയമെന്ന് ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കർക്കശമാക്കി ബിജെപി. രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മാർഗ്ഗങ്ങൾ പയറ്റുകയാണ് ബിജപി. വിഷയത്തിൽ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുകയാണ് ബിജെപി. വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചത് എൻഡിഎയുടെ നേതൃത്വത്തിൽ ലോങ് മാർച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ശ്രീധരൻ പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബർ 10ന് തുടങ്ങുന്ന മാർച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. 17 ന് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പമ്പയിൽ ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്തും. ഒപ്പം വിവിധ ഹിന്ദു സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് ബിജെപി പിന്തുണ നൽകുമെന്നും ശ്രീധരൻ പിള്ള കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാർ നിലപാട് ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിച്ചതായി ശ്രീധരൻ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമർത്തൽ രാഷ്ട്രീയമാണു മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയെ തകർക്കുന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നു ബിജെപിയും എൻഡിഎയും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

ശബരിമലയെ ഇല്ലാതാക്കുന്നതിനു സിപിഎം കോടതി വിധിയെ ഉപയോഗിക്കുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ചു നേരിടുന്നു. പ്രശ്നപരിഹാരത്തിനായി പോംവഴി ആരായാതെ എതിർക്കുന്നവരെ ശത്രുക്കളായി കാണുന്നതാണു സർക്കാർ നിലപാടെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

അതെ സമയം ശബരിമല യുവതി പ്രവേശന വിധിയെ ബിജെപി എതിർക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ശ്രീധരൻ പിള്ള ഉത്തരം നൽകിയില്ല. വിശ്വാസികളെ ഭീഷണിപ്പെടുത്തി അടിച്ചമർത്തി കൊണ്ട് കോടതി വിധി നടപ്പാക്കരുത്. സമാധനപരമായി നടത്തുന്ന നാമജപയാത്രയ്ക്ക് നേരെ പൊലീസ് നടത്തുന്ന അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ പ്രവണത അപകടകരമാണ്. സമയ വായത്തിലൂടെ വിധി നടപ്പാക്കേണ്ടതിന് പകരം വിധി വന്നയുടനെ തന്നെ തങ്ങൾ വിധി നടപ്പാക്കുമെന്ന് പറഞ്ഞ ധാർഷ്ട്യപരമായ നിലപാടിനോടാണ് ഞങ്ങളുടെ വിയോജിപ്പ് . ബിജെപി റിവ്യു ഹർജി നൽകില്ല.

വാക്കുകൾക്ക് സ്ഥിരതയില്ലാത്ത ആളായി ദേവസ്വം പ്രസിഡന്റ് മാറി. ആദ്യത്തെ മന്ത്രിസഭ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് പിണറായി മറക്കരുത്. ഒരാഹ്വാനവുമില്ലാതെ പന്തളത്തും ചങ്ങനാശ്ശേരി യിലും കേരളത്തിലാകമാനം സംഘടിക്കുന്നത് പോലെ ഒരു ആൾക്കുട്ടത്തെ സംഘടിപ്പിക്കാൻ സി പി എമ്മിന് കഴിയുമോ ബിജെപി വിശ്വാസികൾക്കൊപ്പമാണ്. കോൺഗ്രസ് ശബരിമല വിഷയത്തിൽ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്. ശ്രീധരൻ പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP