Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയ സുധാകരൻജീ.. ബിജെപിയുടെ വാതിൽ തുറന്നു നിങ്ങൾ ധൈര്യമായി കയറിവരൂ..! താങ്കൾ നയിക്കണം, ഞങ്ങൾ അണിചേരാം.. കോൺഗ്രസ്സിലൂടെ അല്ല, ബിജെപിയിലൂടെ..! കോൺഗ്രസ് അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കളും അണികളും; ഫേസ്‌ബുക്ക് പേജിൽ വെൽക്കം കമന്റുകൾ പ്രവഹിക്കുന്നു

പ്രിയ സുധാകരൻജീ.. ബിജെപിയുടെ വാതിൽ തുറന്നു നിങ്ങൾ ധൈര്യമായി കയറിവരൂ..! താങ്കൾ നയിക്കണം, ഞങ്ങൾ അണിചേരാം.. കോൺഗ്രസ്സിലൂടെ അല്ല, ബിജെപിയിലൂടെ..! കോൺഗ്രസ് അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കളും അണികളും; ഫേസ്‌ബുക്ക് പേജിൽ വെൽക്കം കമന്റുകൾ പ്രവഹിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി സ്വപ്നം കണ്ട് ഒടുവിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കെ സുധാകരനെ ബിജെപിയിലേക്ക് പരസ്യമായി ക്ഷണിച്ച് നേതാക്കളും അണികളും. കെ സുധാകരൻ ജീ അങ്ങ് ബിജെപിയിലേക്ക് വരൂ, ഇനിയുമെന്തിന് കോൺഗ്രസിൽ തുടരണം എന്ന ആവശ്യവുമായി കെ സുധാകരന്റെ ഫേസ്‌ബുക്ക് പേജിൽ തന്നെയാണ് ബിജെപിക്കാർ ക്ഷണം ആരംഭിച്ചിരിക്കുന്നത്.

ബിജെപി നേതാക്കളും അണികളും ഒരുപോലെയാണ് സുധാകരനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നത്. ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള അവൻ വരും.. എന്നു പറഞ്ഞതിന് പിന്നാലെയാണ് ബിജെപി അണികൾ സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ട് രംഗത്തുവന്നത്. ബിജെപി ന്യൂനപക്ഷ നേതാവ് കൂടിയായ രഞ്ജിത്ത് എബ്രഹാം തോമസ് ഫേസ്‌ബുക്കിലൂടെ അദ്ദേഹത്തെ ക്ഷണിച്ചത് ഇങ്ങനെയാണ്:

പ്രിയ സുധാകരൻ ചേട്ടാ, മറ്റൊരു പാർട്ടിയുടെ അനുഭാവി ആയിരുന്നിട്ടു കൂടി താങ്കളോട് ഒരു പ്രത്യേക താൽപര്യവും ഇഷ്ടവും തോന്നുന്നുണ്ട്. കഴിവുള്ള നേതാവ്, തന്റേടമുള്ള നേതാവ്, ആർജ്ജവമുള്ള നേതാവ്, അണികളെ സംരക്ഷിക്കുന്ന നേതാവ്... അതൊക്കെ ആയിരുന്നു ശ്രീ. കെ. സുധാകരൻ ! പക്ഷേ കോൺഗ്രസ് പാർട്ടിക്ക് താങ്കളുടെ കഴിവുകൾ കാണാൻ തിരിച്ചറിയാതെ പോയി. വിഷമിക്കേണ്ടാ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആ പാർട്ടിയുടെ നില കൂടുതൽ പരിതാപകരമാകും. നിങ്ങളെ പോലെ ഒരു നേതാവിനെ പൊതു സമൂഹത്തിന് വേണം. നിങ്ങൾക്ക് ചേരുന്ന പ്രസ്ഥാനം ഭാരതീയ ജനതാ പാർട്ടിയാണ്. ചങ്കൂറ്റം ഉള്ള ഒരു കൂട്ടം ചെറുപ്പക്കാർ ഇവിടെ ഉണ്ട്. ഒന്നിനും കൊള്ളാത്ത ഊത്തന്മാരെ കണ്ടു മടുത്ത അങ്ങയ്ക്ക് ഇതൊരു പുതിയ ഊർജ്ജ്വം ആകും. സ്‌നേഹത്തോടെ, സന്തോഷത്തോടെ, അഭിമാനത്തോടെ ഞങ്ങൾക്കൊപ്പം ഈ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ അങ്ങയെ സ്വാഗതം ചെയ്യുന്നു...

സമാനമായ നിരവധി കമന്റുകളാണ് സുധാകരന്റെ ഫേസ്‌ബുക്ക് പേജിലുള്ളത്. ചില കമന്റുകൾ ഇങ്ങനെയാണ്: കെ സുധാകരൻ ജീ ബിജെപി യുടെ വാതിൽ തുറന്നു തന്നെ നിങ്ങൾ് ധൈര്യമായി കയറി വരൂ നിങ്ങളുടെ തുടർന്നുള്ള പ്രവർത്തനം ഒരു പുതിയ ഉണർവ് ഉണ്ടാക്കും പൊതു സേവനം ആണ് ഉദേശിച്ചത് എങ്കിൽ നിങ്ങൾക്ക്, കയറി വരാം കോൺഗ്രസിന് നിങ്ങളെ മനസിലാക്കാൻ പറ്റില്ല. എല്ലാ വിജയാശംസകളോടും ഒരു പുതിയ ഇന്ത്യക്കായി നമുക്ക് ഒന്നിച്ചു മുന്നേറാം.

പ്രിയ സുധാകരൻ ചേട്ടാ.. കോൺഗ്രസ്സുകാർ ചേട്ടനെ പിന്നെം തഴഞ്ഞല്ലേ... ചേട്ടന്റെ ചുറുചുറുക്കും നേതൃത്വ പാടവും കാര്യമില്ലാത്ത കോൺഗ്രസ്സിൽ കളയേണ്ടതല്ല... ചേട്ടന് ചേരുന്നത് ബിജെിയാണ് ... നല്ല കട്ടക്ക് നിൽക്കുന്ന പ്രവർത്തരുണ്ട് ഒപ്പം..സുധാകരേട്ടൻ ബിജെപിയിലേക്ക് വന്നാൽ ഞങ്ങൾ പൊന്നുപോലെ നോക്കും... കളഞ്ഞിട്ട് വാ ചേട്ടാ..... ബിജെപി യിലേക്ക്.

അതേസമയം സൈബർ ലോകത്ത് ബിജെപി അണികളുടെയും നേതാക്കളുടെയും ക്ഷണമുണ്ടെങ്കിലും അതൊന്നും സുധാകൻ മുഖവിലയ്ക്കെടുത്തിട്ടില്ല. അദ്ദേഹം കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് വീണ്ടും വ്യക്തമാക്കി. കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരപക്ഷം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സുധാകര അനുകൂലികൾ സോഷ്യൽ മീഡിയയിൽ അടക്കം പുതിയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ, കെ.പിസിസി അഴിച്ചുപണിയിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ.സുധാകരൻ തന്നെ രംഗത്ത് വന്നത് കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.

പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ് . അതിൽ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമിൽ താനുണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. പാർട്ടിയിലുള്ളിടത്തോളം പാർട്ടി പറഞ്ഞാൽ അനുസരിക്കണമല്ലോ എന്നുമാണ് കെ.സുധാകരൻ അങ്കമാലിയിൽ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിൽ പ്രധാനപ്പെട്ട ഒരു പേര് കെ.സുധാകരന്റെതായിരുന്നു. കണ്ണൂരിൽ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാൽ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിർന്ന നേതാക്കൾക്ക് അർഹിക്കുന്ന സ്ഥാനം നൽകുന്നതിനുമായി രാഹുലിന് മുന്നിൽ മറ്റ് വഴികളില്ലാതായതോടെയാണ് മുല്ലപ്പള്ളിക്ക് നറുക്ക് വീണത്.

മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.െഎ ഷാനവാസ്. പാർട്ടി നേതൃത്വത്തിലെത്തുന്ന മൂന്നുപേരും ഏറെനാളായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങളോട് സമരസപ്പെടുകയാണ് മൂവരുടേയും മുന്നിലുള്ള ആദ്യ വെല്ലുവിളി. ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാർട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്തുകയാണ് പുതിയ കെപിസിസി നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനിടെ സുധാകരനും അണികളും നേതൃത്വത്തിനെതിരെ രംഗത്ത് വന്നത് കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ഗ്രൂപ്പ് നേതൃത്വങ്ങളിലും വ്യക്തികളിലും ഒതുങ്ങി നിന്നിരുന്ന പാർട്ടിയിലേക്ക് ഹൈക്കമാൻഡ് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പുതിയ നേതൃത്വത്തെ കൊണ്ടു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP