Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീലങ്കയിലെ സ്ഫോടനം: സലഫി സംഘടനകൾക്കെതിരെ സമസ്തയുടെ യുവജനസംഘടന; കേരളത്തിൽപോലും മഖ്ബറകൾ തകർക്കുമെന്ന് ഭീഷണി ഉയർത്തിയ ചില സലഫി പ്രഭാഷകരില്ലേ? അവരുടെ ഇടപെടലുകൾ ഇതിനോട് ചേർത്ത് വായിക്കണം; ഇസ്ലാംമതം വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു; പ്രമാണങ്ങളിൽ സ്വതന്ത്രമായ ഗവേഷണ രീതി സ്വീകരിച്ചതിലെ ഗുരുതര ഭവിഷ്യത്തുകളാണ് സംഘടനകൾ ഇപ്പോൾ നേരിടുന്നത്: രൂക്ഷവിമർശനവുമായി എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം

ശ്രീലങ്കയിലെ സ്ഫോടനം: സലഫി സംഘടനകൾക്കെതിരെ സമസ്തയുടെ യുവജനസംഘടന; കേരളത്തിൽപോലും മഖ്ബറകൾ തകർക്കുമെന്ന് ഭീഷണി ഉയർത്തിയ ചില സലഫി പ്രഭാഷകരില്ലേ? അവരുടെ ഇടപെടലുകൾ ഇതിനോട് ചേർത്ത് വായിക്കണം; ഇസ്ലാംമതം വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു; പ്രമാണങ്ങളിൽ സ്വതന്ത്രമായ ഗവേഷണ രീതി സ്വീകരിച്ചതിലെ ഗുരുതര ഭവിഷ്യത്തുകളാണ് സംഘടനകൾ ഇപ്പോൾ നേരിടുന്നത്: രൂക്ഷവിമർശനവുമായി എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം

ജംഷാദ് മലപ്പുറം

മലപ്പുറം: ശ്രീലങ്കയിലെ സ്ഫോടനത്തിൽ സലഫികളെ കുറ്റപ്പെടുത്തി കേരളത്തിലെ ഇ.കെ സമസ്തയുടെ യുവജന സംഘടനയായ എസ്.വൈ.എസ് രംഗത്ത്. ശ്രീലങ്കയിൽ മുന്നൂറിൽപരം നിരപരാധികൾ കൊലചെയ്യപ്പെട്ട അതിഭീകരമായ സ്ഫോടനങ്ങൾ നികൃഷ്ടവും അത്യന്തം അപലപനീയമാണെന്നും സ്നേഹ സന്ദേശങ്ങൾ മാത്രം പകർന്നുനൽകുന്ന ഇസ്ലാം മതം വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്ന പ്രവർത്തനങ്ങൾ മതത്തിന്റെ പേരിൽ ചെയ്യുന്നതിലെ അവിവേകം തൽപര കക്ഷികൾ തിരിച്ചറിയണമെന്നും എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം ഓർമപ്പെടുത്തി.

മതത്തിന്റെ പേരിൽ ലോകവ്യാപകമായി നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏൽക്കുന്നവരുടെ സലഫീ ആശയബന്ധങ്ങൾ ഗൗരവപൂർവ്വം വിശകലനം ചെയ്യണമെന്നും പ്രമാണങ്ങളിൽ സ്വതന്ത്രമായ ഗവേഷണ രീതി സ്വീകരിച്ചതിലെ ഗുരുതര ഭവിഷ്യത്തുകളാണ് സംഘടനകൾ ഇപ്പോൾ നേരിടുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും എക്കാലത്തെയും മാതൃകയായ കേരളത്തിൽ പോലും മഖ്ബറകൾ തകർക്കുമെന്ന് ഭീഷണി ഉയർത്തിയ ചില സലഫി പ്രഭാഷകരുടെ ഇടപെടലുകൾ ഇതിനോട് ചേർത്ത് വായിക്കണമെന്നും പ്രമേയം തുടർന്നു.

മലപ്പുറം സുന്നി മഹലിൽ നടന്ന പ്രവർത്തക സമിതിയോഗം മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എ റഹ് മാൻ ഫൈസി, പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, അലവി ഫൈസി കുളപ്പറമ്പ്, ഹസൻ സഖാഫി പൂക്കോട്ടൂർ, കാടാമ്പുഴ മൂസഹാജി, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, ഹംസ റഹ് മാനി കൊണ്ടിപ്പറമ്പ്, സലീം എടക്കര, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ അശ്റഫി കക്കുപടി, എം. വീരാൻ ഹാജി, ശറഫുദ്ദീൻ മൗലവി വെൺമനാട്, ഇസ്മാഈൽ ഹാജി, സത്താർ വളക്കൈ, ഫരീദ് റഹ്മാനി തുടങ്ങിയവർ പങ്കെടുത്തു.

നേരത്തെ ഐസ് റിക്രൂട്ട്മെന്റിന്റെ പേരിലും ആടുമേക്കൽ സംഘങ്ങളുടെ പേരിലും വ്യാപകമായി പഴി കേട്ട ആശയമായിരുന്നു സലഫിസം. കേരളത്തിൽ തീവ്രാവാദത്തിന്റെ വിത്ത് ഇടുന്നത് ഈ ആശയമാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയിൽ വീണ്ടും സ്ഫോടനമുണ്ടായിരുന്നു. കൊളംബോയിൽ നിന്നും 40 കിലോമീറ്റർ അകലെ പുഗോഡയിൽ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കൾക്കിടയിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്ഫോടനങ്ങളിൽ 359 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉൾപ്പെടെയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു.ആറ് ഇന്ത്യക്കാരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടന്ന പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളിൽ നിന്നും ചാവേറെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സ്ഫോടനം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ശ്രീലങ്കയിൽ ജനങ്ങളുടെ ഭീതിയൊഴിഞ്ഞിട്ടില്ല. ഇന്നലെ കൊളംബോയിൽ ഷോപ്പിങ് മാളിന് മുന്നിൽ നിന്നും ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയിരുന്നു. ബൈക്കിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊലീസ് കണ്ടെത്തി നിർവീര്യമാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഗോഡയിൽ സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ശ്രീലങ്കൻ ദുരന്തത്തെ അപലപിച്ച് സമസ്ത

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന അക്രമ സംഭവം ക്രൂരവും അപലപനീയവുമാണെന്നു സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്്ലിയാരും പ്രസ്താവനയിൽ പറഞ്ഞു.

വർഗീയതയും ഭീകരതയും ഇസ്ലാമിന്റെ മാർഗമല്ല. ഭീകരതയും ആക്രമണവും ലോകത്ത് വിനാശമാണ് വി വിതക്കുന്നത്. മാനുഷിക മൂല്യങ്ങളെ വിലമതിക്കുകയാണ് മത പ്രമാണങ്ങൾ.സഹിഷ്ണുതയും ശാന്തിയും ലോകത്തിനു കൈമാറിയ ഇസ്്ലാമിനേയും മുസ്്ലിം സമുദായത്തേയും തെറ്റിദ്ധരിപ്പിക്കാനും മതവിരുദ്ധ ചെയ്തികളിലൂടെ മതത്തിന്റെ അന്തസത്തയെ തെറ്റായി ചിത്രീകരിക്കാനുമുള്ള നീക്കം ഉണ്ടായിക്കൂടാ.
ജനങ്ങൾക്കിടയിൽ വിഭാഗീയതയും വർഗീയ വിദ്വേഷവും ആളിക്കത്തിച്ചും ഇരുട്ടുണ്ടാക്കാൻ ശ്രമിക്കുന്ന ശ്രമങ്ങളെ സമൂഹം തിരിച്ചറിയണം. ന്യൂസ്്ലാൻഡിലെ മസ്ജിദിൽ പ്രാർത്ഥനാസമയത്ത് നടന്ന അക്രമത്തെ അവിടുത്തെ ഭരണകൂടം പക്വമായി നേരിട്ട പോലെ ശ്രീലങ്കൻ ജനത ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഭീകരവാദികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സമസ്ത നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP