Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വടകരയിൽ ബോംബു രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു; സിപിഎം പ്രവർത്തകൻ രാഹുൽജിത്ത് സ്‌ഫോടകവസ്തു പൊട്ടിമരിച്ചതു പ്രചാരണ ആയുധമാക്കാൻ എതിരാളികൾ

വടകരയിൽ ബോംബു രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു; സിപിഎം പ്രവർത്തകൻ രാഹുൽജിത്ത് സ്‌ഫോടകവസ്തു പൊട്ടിമരിച്ചതു പ്രചാരണ ആയുധമാക്കാൻ എതിരാളികൾ

എം പി റാഫി

കോഴിക്കോട്: സ്‌ഫോടനത്തിൽ സിപിഐ(എം) പ്രവർത്തകനായ രാഹുൽജിത്തിന്റെ മരണം വടകരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ചർച്ചാവിഷയമായിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് ഉഗ്രസ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് വിജനമായ സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം സ്‌ഫോടക വസ്തു പൊട്ടിക്കുന്നതിനിടെയായിരുന്നു അഴിയൂർ ബംഗ്ലാവിൽതാഴ രാഹുൽജിത്ത് (24) മരണപ്പെട്ടത്.

പൊട്ടിയത് പടക്കമാണെന്ന് വരുത്താനുള്ള പരിശ്രമത്തിലാണ് സിപിഐഎം. എന്നാൽ പൊട്ടിയത് ബോംബു തന്നെയെന്ന ആരോപണവുമായി മറ്റു പാർ്ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും ബോംബ് സ്‌ക്വാഡിനു ലഭിച്ച അവശിഷ്ടങ്ങൾ ബോംബു തന്നെയെന്ന സംശയം ബലപ്പെടുത്തുന്നതുമാണ്.

ടിപി ചന്ദ്രശേഖരൻ വധം ഏറെ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായ വടകരയിൽ സിപിഎമ്മിന്റെ ബോംബു രാഷ്ട്രീയ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തുറന്നു കാട്ടി ആർ.എംപി, എൽ.ഡി.എഫ്, ബിജെപി കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ രാഹുൽജിത്തിന്റെ മരണവും രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.

ടിപി വധം വിധിയെഴുതാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു കൂടിയാണ് സിപിഎമ്മിന് ഇത്തവണത്തേത്. തദ്ദേശ തെഞ്ഞെടുപ്പിൽ വടകര മുനിസിപ്പാലിറ്റി സിപിഎമ്മിന് നിലനിർത്താൻ സാധിച്ചെങ്കിലും പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫും ആർ.എംപിയുമായിരുന്നു നേട്ടം കൊയ്തത്. സിപിഎമ്മിന്റെ അഭിമാന പോരാട്ടം കൂടിയാണ് ഇത്തവണ വടകരയിലെ മത്സരം. എന്നാൽ എതിർ പാർട്ടികൾ ഉന്നയിക്കുന്ന ബോംബ് രാഷ്ട്രീയവും അക്രമവും സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. കൈവശം വച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടി സിപിഐ(എം) പ്രവർത്തകനായ രാഹുൽജിത്ത് മരിച്ചതോടെ രാഷ്ട്രീയമായി ഏറെ വെല്ലുവിളി നേരിടേണ്ടി വന്നിരിക്കുന്നത് സിപിഎമ്മിനാണ്. ഈ സംഭവത്തോടെ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് എതിർപാർട്ടികളുടെ ആരോപണം ശക്തമായിരിക്കുകയാണ്. സിപിഐ(എം) പ്രവർത്തകരായ ഒരു കൂട്ടം യുവാക്കൾ വീര്യം കൂടിയ സ്‌ഫോടക വസ്തുക്കൾ കൈവശം വെയ്ക്കുകയും ബോംബ് നിർമ്മിച്ച് പരിശീലിക്കുകയും ചെയ്തതാണ് വടകര അഴിയൂരിൽ രാഹുൽജിത്തിന്റെ ജീവൻ നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്. ഉഗ്രസ്‌ഫോടനത്തിൽ ചീളു കഴുത്തിൽ തറച്ചതാണ് മരണ കാരണം. ആഴത്തിൽ മുറിവേറ്റ രാഹുൽജിത്തിനെ സുഹൃത്തുക്കൾ ഓട്ടോറിക്ഷയിൽ മാഹി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിവേണ രാഹുൽജിത്തിനെ കണ്ട സുഹൃത്ത് ബിബിനും സംഭവ സ്തലത്ത് കുഴഞ്ഞു വീണിരുന്നു. കഴിഞ്ഞ ജൂണിൽ കണ്ണൂരിലെ കൊളവള്ളൂർ ചെറ്റക്കണ്ടിയിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സിപിഐ(എം) പ്രവർത്തകർ മരിച്ചിരുന്നു. ബോംബ് നിർമ്മാണ ശാലകളിലും ബോംബ് പരീക്ഷണത്തിനിടയിലും സ്‌ഫോടനമുണ്ടാകുന്നത് ഇവിടങ്ങളിലെ നിത്യ സംഭവമാണ്. എന്നാൽ സപിഎം നേതൃത്വം മൗനം തുടരുകയും പൊലീസ് അന്വേഷം കാര്യക്ഷമമാക്കാത്തതും വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നു. അഴിയൂരിലെ രാഹുൽജിത്തിന്റെ മരണവും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്.

സംഭവത്തെ കുറിച്ച് രാഹുൽജിത്തിന്റെ സുഹൃത്തുക്കൾ പൊലീസിനു നൽകിയ മൊഴി ഇങ്ങനെ: മാഹിയിൽ നിന്നും വാങ്ങിയ പടക്കങ്ങളിൽ നിന്നും കരിമരുന്ന് ശേഖരിച്ചു. പിന്നീട് വീടിന്റെ 200 മീറ്റർ അകലെ വിജനമായ സ്ഥലത്തെത്തി. ഇവിടെ നിന്നും കൈവശമുണ്ടായിരുന്ന കരിമരുന്ന് പ്രത്യേകമായി നിർമ്മിച്ച പടക്കത്തിൽ നിക്ഷേപിച്ചു പൊട്ടിക്കുകയായിരുന്നു. എന്നാൽ രാവിലെ മുതൽ ഇവിടെ നിന്നും പടക്കം പൊട്ടുന്ന ശബ്ദം കേട്ടിരുന്നതായി പരിസരവാസികൾ മൊഴിനൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ബോംബിൽ ഉപയോഗിക്കുന്ന സ്റ്റീൽ കഷണങ്ങൾ കിട്ടിയിട്ടുണ്ട്. ഇത് വിദഗ്ദ പരിശോധനക്കായി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ പരിസരവാസികളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വടകര സി.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.

അതേസമയം സ്‌ഫോടനത്തിൽ ദുരൂഹതയുള്ളതായി വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആർ.എംപി, ആർ.എസ്.എസ്, ബിജെപി ആവശ്യപ്പെട്ടു. പൊട്ടിയത് ബോംബു തന്നെയാണെന്നാണ് യു.ഡി.എഫ് അടക്കമുള്ളവർ പറയുന്നത്. തെരഞ്ഞെടുപ്പിൽ പ്രശ്‌നമുണ്ടാക്കാനായി ബോംബ് നിർമ്മാണം നടത്തി പൊട്ടിച്ച് പരീക്ഷിക്കുകയായിരുന്നുവെന്നാണ് മറ്റു പാർട്ടികളുടെയെല്ലാം ആരോപണം. ബോംബ് രാഷ്ട്രീയം ചർച്ചയാക്കാൻ സിപിഎമ്മിനെതിരെ വീണുകിട്ടിയ അവസരമെന്ന് തിരിച്ചറിഞ്ഞ വിവധ പാർട്ടികളും മുന്നണികളും ഇത് ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ്. സ്ഥാനാർത്ഥി പര്യടനങ്ങളിലും കൺവെൺഷനുകളിലുമെല്ലാം സിപിഎമ്മിനെതിരെ ആഞ്ഞടിക്കുന്ന പ്രധാന ആയുധം അക്രമ രാഷ്ട്രീയം തന്നെയാണ്. കമ്മ്യൂണിസ്റ്റുകൾക്കും സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള വടകര മണ്ഡലത്തിൽ ആർ.എംപി-സിപിഐ(എം) പോരാട്ടം വൈകാരികത നിറഞ്ഞതു കൂടിയാണ്. സിറ്റിംങ് എംഎ‍ൽഎയായ ജനതാദൾ സെക്കുലറിന്റെ സികെ നാണുവിനെയാണ് വീണ്ടും എൽ.ഡി.എഫ് ഇറക്കിയിരിക്കുന്നത്. ജനതാദൾ യുനൈറ്റഡിൽ നിന്നുള്ള മനയത്ത് ചന്ദ്രനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർ്ത്ഥിയായി മത്സര രംഗത്തുള്ളത് എം. രാജേഷ് കുമാർ ആണ്. ടി പി ചന്ദ്രശേഖരന്റെ ഓർമ്മകൾ നിലകൊള്ളന്ന വടകരയിൽ ആർ.എംപി സ്ഥാനാർത്ഥിയായി കെകെ രമ മത്സരിക്കുന്നു എന്നതാണ് വടകരയിലെ പോരാട്ടം വ്യത്യസ്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP