Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവോത്ഥാനം ശരിക്കും സിപിഎമ്മിനെ കൈവിട്ടോ? ഈ മാസം 27ന് കേരളത്തിൽ വീണ്ടും ബലപരീക്ഷണം നടക്കുമ്പോൾ നഷ്ടമായ ശക്തി വീണ്ടെടുക്കുവാൻ വേണ്ട പണിയെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം; 12 ജില്ലകളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം വാർഡുകളും സിപിഎമ്മിൽ നിന്നും തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസും

നവോത്ഥാനം ശരിക്കും സിപിഎമ്മിനെ കൈവിട്ടോ? ഈ മാസം 27ന് കേരളത്തിൽ വീണ്ടും ബലപരീക്ഷണം നടക്കുമ്പോൾ നഷ്ടമായ ശക്തി വീണ്ടെടുക്കുവാൻ വേണ്ട പണിയെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം; 12 ജില്ലകളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം വാർഡുകളും സിപിഎമ്മിൽ നിന്നും തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ മാസം 27ന് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ നഷ്ടമായ ശക്തി തിരിച്ചുപിടിക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി സിപിഎം. വ്യാഴാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇതിന്റെ മുന്നൊരുക്കങ്ങളിലേക്കു കടക്കണമെന്നു തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എന്ന് സ്ഥാപിക്കാൻ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ സിറ്റിങ് സീറ്റുകൾ നിലനിർത്തതുകയും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്യണം എന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല പ്രശ്‌നത്തിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് ശരിയാണ് എന്ന് പറഞ്ഞുതന്നെ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിൽ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 44 ൽ 33 എണ്ണം ഗ്രാമപഞ്ചായത്ത് വാർഡുകളും, 6 ബ്ലോക്ക് പഞ്ചായത്ത് വാർഡ്, 5 നഗരസഭാ വാർഡുകളുമാണ്. കോഴിക്കോട്, കാസർകോട് ജില്ലകളിലൊഴിച്ച് 12 ജില്ലകളിലും മത്സരമുള്ളതിനാൽ സംസ്ഥാനതല പോരായി പരിഗണിക്കാം. 44 വാർഡുകളിൽ ഏറിയപങ്കും നിലവിൽ ഇടതുമുന്നണിക്കൊപ്പമാണ്. ഇടതുമുന്നണി സർക്കാർ വന്നശേഷം ഇത്രയധികം വാർഡുകളിലേക്ക് ഒരുമിച്ചു തിരഞ്ഞെടുപ്പ് നടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

4 വർഷം മുമ്പു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൈവരിച്ച ആധിപത്യമെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബന്ധപ്പെട്ട മേഖലകളിൽ മാറി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മേൽക്കൈയായിരുന്നു ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഭേദപ്പെട്ട പ്രകടനമുണ്ടാകുമെന്ന ഇടതുവിശകലനത്തിന്റെ ആധാരം. 'ശബരിമല' വിവാദം ചർച്ചയായതിനു ശേഷം ഡിസംബറിലും ഫെബ്രുവരിയിലും നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി ആധിപത്യം നിലനിർത്തുകയായിരുന്നു. ഡിസംബറിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്21 സീറ്റുകൾ വിജയിച്ചപ്പോൾ, യുഡിഎഫ്12, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.പിന്നീട്, ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്16 ഉം യുഡിഎഫ് 12ഉം സീറ്റുകൾ നേടിയിരുന്നു.

എൽഡിഎഫിന്റെ അടിത്തറ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചോർന്നുവെന്ന സന്ദേഹം ഉയരുന്ന സാഹചര്യത്തിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനത്തിനായി എല്ലാ പരിശ്രമവും നടത്തണമെന്ന നിർദ്ദേശമാണു ജില്ലാ കമ്മിറ്റികൾക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് നേതൃയോഗവും കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗവും ആസന്നമായ ഈ രാഷ്ട്രീയ ബലാബലത്തെക്കുറിച്ചു ചർച്ച ചെയ്തു. 6 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി ശ്രദ്ധിക്കേണ്ടതെന്നു ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ തിരുത്തുവന്നു; അതിനു മുൻപു തന്നെ ഈ പ്രാദേശിക ബലാബലമുണ്ട്. വൻവിജയത്തിൽ അമിതമായി ആഹ്ലാദിക്കാതെ അടുത്ത പോരിനു സജ്ജമാകൂവെന്ന ഉപദേശമാണു യുഡിഎഫിന്റേത്. ഈ മാസം പത്തിനുള്ളിൽ വിളിച്ചുചേർക്കുന്ന യുഡിഎഫ് ജില്ലാ കമ്മിറ്റികളിൽ തയ്യാറെടുപ്പു പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ വിജയസാധ്യതയുള്ളതിനാൽ അതു കണക്കിലെടുത്തുള്ള ഒരുക്കങ്ങളിലേക്കു ബിജെപിയും കടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP