Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തം; ബെനറ്റിനെ സ്ഥാനാർത്ഥിയാക്കിയത് ദേശീയ നേതൃത്വത്തിന്റെ അറിവോടെ: വിമർശനങ്ങളെ മുൻകൂട്ടി പ്രതിരോധിച്ച് സി ദിവാകരൻ

പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തം; ബെനറ്റിനെ സ്ഥാനാർത്ഥിയാക്കിയത് ദേശീയ നേതൃത്വത്തിന്റെ അറിവോടെ: വിമർശനങ്ങളെ മുൻകൂട്ടി പ്രതിരോധിച്ച് സി ദിവാകരൻ

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ച സാഹചര്യത്തിൽ തനിക്കെതിരെ ഉണ്ടാകാൻ ഇടയുള്ള രൂക്ഷ വിമർശനങ്ങളെ പ്രതിരോധിച്ച് സി ദിവാകരൻ രംഗത്തെത്തി. പേമെന്റ് സീറ്റ് വിവാദത്തിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് ദിവാകരൻ പറഞ്ഞു. തിരുവനന്തപുരം സീറ്റിലെ സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം അറിഞ്ഞാണ് തീരുമാനിച്ചത്. താൻ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടുത്തരവാദിത്വത്തിൽ ഒരുപങ്കുമാത്രമേ തനിക്കുള്ളൂ. പാർട്ടിയിലെ തന്റെ വളർച്ച തടയാനുള്ള ഗൂഢാലോചനയാണിതെന്ന് വൈകാതെ പറയും. സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മത്സരം നടക്കുമെന്ന ചർച്ചകൾ അഭിലഷണീയമല്ല. പാർട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും ദിവാകരൻ പറഞ്ഞു.

അതേസമയം സിപിഐ(എം) സമ്മേളനത്തിൽ സംഭവിച്ചതുപോലെ വിവാദങ്ങളിൽ മാത്രം കാര്യങ്ങൾ മുങ്ങാതിരിക്കാൻ സിപിഐ ശ്രദ്ധ പുലർത്തുമെന്നാണ് അറിയുന്നത്. വിവാദ വിഷയങ്ങൾ ്അധികം ചർച്ച വേണ്ടെന്ന നടപടി സ്വീകരിച്ചേക്കുമെന്നും സൂനയുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയെക്കുറിച്ചും ചർച്ച ചെയ്യും. അതേസമയം, നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം പ്രതിനിധികൾ പലരും സമ്മേളനത്തിൽ ഉന്നയിക്കാനിടയുണ്ടെന്നാണ് അറിയുന്നത്.

ജില്ലാ സമ്മേളനങ്ങളിൽ കാര്യമായ വിമർശനങ്ങൾക്ക് സീറ്റ് വിവാദം വഴിവച്ചിരുന്നു. അത് സംസ്ഥാന സമ്മേളനത്തിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. സീറ്റ് വിവാദത്തിന്റെപേരിൽ മൂന്ന് നേതാക്കൾക്കെതിരെ സ്വീകരിച്ച നടപടിയും വിവാദം അന്വേഷിച്ച പാർട്ടി കമ്മിഷൻ റിപ്പോർട്ടുമൊക്കെ ചർച്ചയാകും. നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണ് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ വിവാദം അരങ്ങേറിയതെന്ന വിമർശനവും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സിപിഎമ്മിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടാകാനിടയുണ്ട്. സോളാർ സമരം അടക്കം ഇടതുമുന്നണി അടുത്തകാലത്ത് നടത്തിയ സമരങ്ങൾ പരാജയപ്പെട്ടതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയിൽ നിറയും.

വിമർശനങ്ങൾ കാര്യമായി മുന്നേറുമെങ്കിലും അടുത്തകാലത്ത് സംസ്ഥാന സെക്രട്ടറി സ്വീകരിച്ച നിലപാടുകളും സമ്മേളനത്തിൽ പരമാർശ വിധേയമാകും. കെ.എം. മാണിക്കെതിരെ പാർട്ടി സ്വീകരിച്ച നിലപാടും സമരങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള നേതൃത്വത്തിന്റെ തുറന്നുപറച്ചിലുമൊക്കെ സമ്മേളനത്തിൽ ചർച്ചയാകും. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ ശക്തമായ നിലപാടുകൾ മുന്നണിയിൽ സ്വീകരിക്കണമെന്ന ആവശ്യവും ഉയരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP