Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ വകുപ്പിലും കേറി കൈകടത്താനുള്ള അധികാരമൊന്നും തോമസ് ഐസക്കിനില്ല; വി എസ്സും ഐസക്കും സിപിഐയോട് കാണിച്ചിരുന്നത് അവഗണന മാത്രം; ഭരണപരിഷ്‌കാര കമ്മീഷൻ പൂർണ പരാജയം; സിപിഎമ്മിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് സി ദിവാകരൻ; മന്ത്രിയായിരുന്നപ്പോൾ ഐസക്കിന്റെ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു; തലസ്ഥാനത്തെ ഇടത് സഥാനാർത്ഥിയുടെ അപ്രതീക്ഷിത രോഷം സിപിഎം വോട്ട് മറിച്ചെന്ന സംശയം കാരണമോ?

എല്ലാ വകുപ്പിലും കേറി കൈകടത്താനുള്ള അധികാരമൊന്നും തോമസ് ഐസക്കിനില്ല; വി എസ്സും ഐസക്കും സിപിഐയോട് കാണിച്ചിരുന്നത് അവഗണന മാത്രം; ഭരണപരിഷ്‌കാര കമ്മീഷൻ പൂർണ പരാജയം; സിപിഎമ്മിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് സി ദിവാകരൻ; മന്ത്രിയായിരുന്നപ്പോൾ ഐസക്കിന്റെ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു; തലസ്ഥാനത്തെ ഇടത് സഥാനാർത്ഥിയുടെ അപ്രതീക്ഷിത രോഷം സിപിഎം വോട്ട് മറിച്ചെന്ന സംശയം കാരണമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം നേതാക്കളായ വി എസ് അച്യുതാനന്ദനേയും തോമസ് ഐസക്കിനേയും രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ രംഗത്ത്. 2006- 2011 കാലത്തെ ഇടത് സർക്കാരിൽ സിപിഐക്ക് അവഗണനയാണ് നേരിടേണ്ടി വന്നത് എന്നും തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ദിവാകരൻ പറഞ്ഞു. സർക്കാരിന്റെ കാലത്ത് സിപിഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് സിപിഐ. മന്ത്രിമാരുടെ ഫയലുകൾ അനാവശ്യമായി വൈകിപ്പിച്ചെന്നും സി ദിവാകരൻ കുറ്റപ്പെടുത്തി.

ഭരണപരിഷ്‌ക്കാര വേദി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇക്കഴിഞ്ഞ ദിവസം അന്തരിച്ച റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി. സാജു അനുസ്മരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വി എസ്. സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്കിടയിൽ രൂക്ഷമായ തർക്കംനിലനിന്നിരുന്നു. ധനകാര്യ മന്ത്രിക്ക് കൊമ്പൊന്നുമില്ല. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് എല്ലാവകുപ്പിലും കയറി മേയാനുള്ള അധികാരമൊന്നുമില്ല- വി എസ്. സർക്കാരിന്റെ കാലത്തെ സംഭവവികാസങ്ങൾ ഓർമ്മിച്ച് സി ദിവാകരൻ പറഞ്ഞു.

നിലവിൽ വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മീഷൻ പൂർണ പരാജയമാണെന്നും സി ദിവാകരൻ കുറ്റപ്പെടുത്തി. നിയമസഭാ സമിതികളുടെ പ്രവർത്തനം സർക്കാർ തടസപ്പെടുത്തുന്നതായും സി ദിവാകരൻ ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സി ദിവാകരൻ സിപിഎം നേതാക്കൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചത് ഇടതുമുന്നണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ സിപിഎമ്മും സിപിഐ.യും തമ്മിലുള്ള ബന്ധം വഷളാകാനും ഇതുകാരണമായേക്കാം.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായി വലിയ മുന്നേറ്റമാണ് പ്രചാരണ രംഗത്ത് ദിവാകരൻ നടത്തിയത്. ഒരു ഘട്ടത്തിൽ ദിവാകരനും കുമ്മനവും തമ്മിലാണ് തിരുവനന്തപുരത്തെ മത്സരം എന്ന് പോലും പ്രതീതിയുണ്ടായിരുന്നു. ശശി തരൂരിനായി പ്രചാരണം കാര്യമായ നടക്കുന്നില്ല എന്ന ഘട്ടത്തിലായിരുന്നു ഇത്. എന്നാൽ ഇപ്പോൾ സി ദിവാകരൻ സിപിഎമ്മിന് എതിരെ പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ തലസ്ഥാന മണ്ഡലത്തിൽ തോൽക്കുമോ എന്ന ഭയമാണ് എന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. തോൽക്കുമോ എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്ത് പോകുമോ എന്നതാണ് ഭയം.

അഭിപ്രായ സർവ്വേകളിൽ കുമ്മനത്തിന് വിജയ സാധ്യത കൽപ്പിച്ച മണ്ഡലത്തിൽ അത് തടയാൻ വേണ്ടി സിപിഎം വ്യാപകമായി തരൂരിന് വോട്ട് മറിച്ചുവെന്ന് സിപിഐ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗവും സംശയിക്കുന്നു. എന്നാൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ച് ഇടത്പക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു എന്ന പ്രതീതി വന്നതോടെ 2005 ഉപതെരഞ്ഞെടുപ്പിൽ പന്യൻ രവീന്ദ്രന് വേണ്ടി നടത്തിയ അതേ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നുവെന്നും മുന്നണിക്ക് വിജയപ്രതീകഷയുണ്ട് എന്നുമാണ് സിപിഎം നേതൃത്വം അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP