Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടുത്തിരുന്നവർ വെള്ളം ചോദിച്ചപ്പോൾ അത് എടുത്തുകൊടുക്കാനാണ് പോയത്: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചപ്പോൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി സി എൻ ജയദേവൻ; രാജാജിയെ സ്ഥാനാർത്ഥിയാക്കിയതിൽ ചെറിയ പങ്ക് തനിക്കുമുണ്ട്; തന്നെ നിയന്ത്രിക്കാനും പ്രസംഗം തടയാനും ജില്ലാനേതൃത്വത്തിൽ ചുണയുള്ള ആരുമില്ലെന്നും പരോക്ഷ മറുപടി; മുന്നണിയിൽ മുറുമുറുപ്പുയർന്നതോടെ മാധ്യമങ്ങളെ പഴിചാരി സിറ്റിങ് എംപി

അടുത്തിരുന്നവർ വെള്ളം ചോദിച്ചപ്പോൾ അത് എടുത്തുകൊടുക്കാനാണ് പോയത്: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചപ്പോൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി സി എൻ ജയദേവൻ; രാജാജിയെ സ്ഥാനാർത്ഥിയാക്കിയതിൽ ചെറിയ പങ്ക് തനിക്കുമുണ്ട്; തന്നെ നിയന്ത്രിക്കാനും പ്രസംഗം തടയാനും ജില്ലാനേതൃത്വത്തിൽ ചുണയുള്ള ആരുമില്ലെന്നും പരോക്ഷ മറുപടി; മുന്നണിയിൽ മുറുമുറുപ്പുയർന്നതോടെ മാധ്യമങ്ങളെ പഴിചാരി സിറ്റിങ് എംപി

ക്ഷ മറുപടി; മുന്നണിയിൽ മുറുമുറുപ്പുയർന്നതോടെ മാധ്യമങ്ങളെ പഴിചാരി സിറ്റിങ് എംപി കെ എം അക്‌ബർ

തൃശൂർ: പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി സി എൻ ജയദേവൻ എംപി. ഇറങ്ങിപ്പോയെന്നത് അസംബന്ധവും യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും, മാധ്യമങ്ങളുടേത് ഗൂഢാലോചനയാണെന്നും സി എൻ ജയദേവൻ ആരോപിച്ചു. തന്നെ നിയന്ത്രിക്കാൻ ജില്ലയിലെ പാർട്ടിയിൽ ഇന്ന് ആരുമില്ലെന്നും ഇത് സംബന്ധിച്ച വിശദീകരണത്തിൽ നേതാക്കൾക്കും ജയദേവൻ പരോക്ഷമായി മറുപടി നൽകി. സീറ്റ് നിഷേധത്തിലെ രോഷപ്രകടനം പലയിടങ്ങളിലായി പ്രകടിപ്പിക്കുന്നതിനിടെ ഇടതുമുന്നണിയുടെ പാർലമെന്റ്് മണ്ഡലം കൺവെൻഷനിൽ നിന്ന് ജയദേവൻ ഇറങ്ങിപ്പോയെന്നായിരുന്നു വിവാദം.

മാധ്യമങ്ങൾ വാർത്തയാക്കുകയും ഇടതുമുന്നണിയിൽ തന്നെ ചർച്ചക്ക് ഇടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജയദേവന്റെ വിശദീകരണം. കൺവെൻഷൻ തുടങ്ങിയ മൂന്നര മുതൽ അവസാനിച്ചതിന് ശേഷമാണ് താൻ മടങ്ങിയത്. പ്രസംഗിക്കാൻ അനുവദിച്ചില്ലെന്നതിന് ഒരു അർഥവുമില്ല. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രസംഗിച്ച വേദിയിൽ പിന്നീട് ഒരു പ്രസംഗത്തിനും പ്രസക്തിയില്ല. വേണമെങ്കിൽ പ്രസംഗിപ്പിച്ചൂടേ എന്ന് ചോദിച്ചാൽ, കുഴപ്പമില്ല; സിറ്റിങ് എംപിയെന്ന നിലയിൽ രണ്ട് വാക്ക് പറയണം എന്ന് പറഞ്ഞാൽ പറയാം. പക്ഷേ, അതിന്റെ ആവശ്യമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. തനിക്ക് വേണമായിരുന്നുവെങ്കിൽ തന്നെ നിയന്ത്രിക്കാനായിട്ടും, പ്രസംഗിക്കാൻ അനുവദിക്കാതിരിക്കാനും തൃശൂർ ജില്ലയുടെ പാർട്ടിയുടെ നേതൃത്വത്തിൽ ആരുമില്ലെന്ന് നേതാക്കൾക്കുള്ള പരോക്ഷ മറുപടിയും ജയദേവൻ നൽകി. എല്ലാ മാധ്യമങ്ങളിലും ഒരു പോലെ വാർത്ത വന്ന മാധ്യമങ്ങളുടെ യോജിച്ച പ്രവർത്തനം ഗൂഢാലോചനയാണെന്നേ പറയാൻ കഴിയുള്ളൂ.

സമീപത്തിരുന്നവർ വെള്ളം ആവശ്യപ്പെട്ടപ്പോൾ, അത് എടുത്ത് നൽകാനായാണ് എഴുന്നേറ്റത്. സംഘാടകൻ എന്ന നിലയിൽ ചായയും വെള്ളവും നൽകേണ്ടത് ഞങ്ങളുടെ പാർട്ടിയുടെ ചുമതലയാണ്. സമ്മേളനം കഴിഞ്ഞ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രൻ നന്ദി പറയുമ്പോഴാണ് താൻ സ്റ്റേജിൽ നിന്നും ഇറങ്ങി വരാന്തയിലെത്തിയത്. ഒരു തരത്തിലും പ്രതിഷേധത്തിന്റെ പ്രശ്നം ഉണ്ടായിരുന്നില്ല. രാജാജിയെ സ്ഥാനാർത്ഥിയാക്കിതിൽ ചെറിയ പങ്ക് തനിക്കുമുണ്ട്. മികച്ച ഭാഷാ സ്വാധീനമുള്ളയാളായതിനാൽ തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിലെത്തിയാൽ വേദിയുപയോഗിക്കാൻ കഴിയുന്നയാളാണ് രാജാജി. ഹിന്ദിയറിയാത്തതു കൊണ്ട് താൻ പലപ്പോഴും വിഷമിച്ചു പോയിട്ടുണ്ട്. അതിന്റെ പ്രയാസമുണ്ടായിരുന്നു. മതത്തിന്റെയോ, ജാതിയുടേയോ പ്രതിനിധിയായല്ല രാജാജിയെ മൽസരിപ്പിക്കുന്നതെന്നും. രാജാജിയുടെ ജീവിതം മാതൃകയായി കാണുന്നയാളാണ് താനെന്നും ജയദേവൻ വിശദീകരണത്തിൽ വ്യക്തമാക്കി. അതേസമയം, ഇടതുമുന്നണിയുടെ പാർലമെന്റ്് മണ്ഡലം കൺവെൻഷനിൽ എംപിയുടെ നടപടി പ്രവർത്തകർക്കിടയിൽ ചേരിതിരിവ് സൃഷ്ടടിച്ചതോടെ അതിന് മറപിടിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം നിർബന്ധിച്ചാണ് ജയദേവൻ വിശദീകരണം നടത്തിയതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP