Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉലകനായകൻ പറഞ്ഞതിൽ പതിരുണ്ടോ? അപകീർത്തികരവും ഒപ്പം മതവികാരം വ്രണപ്പെടുത്തുന്നതുമെന്ന് ആരോപണം ; രാജ്യത്ത് ഹിന്ദുതീവ്രവാദമുണ്ടെന്ന പരാമർശത്തിൽ കമൽഹാസനെതിരെ കേസ്

ഉലകനായകൻ പറഞ്ഞതിൽ പതിരുണ്ടോ? അപകീർത്തികരവും ഒപ്പം മതവികാരം വ്രണപ്പെടുത്തുന്നതുമെന്ന് ആരോപണം ; രാജ്യത്ത് ഹിന്ദുതീവ്രവാദമുണ്ടെന്ന പരാമർശത്തിൽ കമൽഹാസനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമർശത്തിന്റെ പേരിൽ നടൻ കമൽഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. അപകീർത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവനയ്ക്ക് എതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് നാളെ കോടതി പരിഗണിക്കും

കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് തമിഴ് മാസിക ആനന്ദവികടനിലെ ലേഖനത്തിലാണ് കമൽ തന്റെ നിലപാട് വ്യക്തമാക്കിയത്.' മുമ്പ് വലതുപക്ഷ ഹിന്ദുവാദികൾ വ്യക്തിപരമായി അക്രമത്തിലേർപ്പെട്ടിരുന്നില്ല.സംവാദങ്ങളിലൂടെ എതിരാളികളെ പ്രകോപിപ്പിക്കുകയായിരുന്നു അവരുടെ രീതി.എന്നാൽ, ഈ തന്ത്രം പരാജയപ്പെട്ടതോടെ,അവർ സംവാദം ഉപേക്ഷിച്ച് മസിൽ പവർ ഉപയോഗിച്ചു തുടങ്ങി.അവരും അക്രമം തുടങ്ങിയതോടെ ഇനി നിങ്ങൾ ഒരു ഹിന്ദുതീവ്രവാദിയെ കാട്ടിത്തരൂയെന്ന് അവർക്ക് പറയാനാകില്ല. ഇത്തരത്തിലുള്ള തീവ്രവാദം ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വിജയമോ പുരോഗതിയോ അല്ല, മറിച്ച് അത് കാടത്തത്തിലേക്ക് നയിക്കും',കമൽ പറഞ്ഞു.
നേരത്തെ പിണറായി വിജയൻ ആനന്ദവികടനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കമലിനോട് ആരാഞ്ഞത് ഇങ്ങനെയാണ്:'പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനത്തിന് തമിഴ്‌നാടിന് പുറത്തേക്കും വേരുകളുണ്ടായിരുന്നു. പല സമൂഹങ്ങളും പ്രചോദനത്തിനും, നേതൃത്വത്തിനും വേണ്ടി തമിഴ്‌നാടിനെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ, അടുത്ത കാലത്തായി വർഗീയതയും, പിന്തിരിപ്പൻ ചിന്തയും തമിഴ്‌നാട്ടിൽ വേരൂന്നിയിരിക്കുന്നു.ദ്രാവിഡ പാരമ്പര്യത്തെ ഹിന്ദുത്വ ശക്തികളുടെ മന്ദഗതിയിലുള്ള വളർച്ച തളർത്തിക്കൊണ്ടിരിക്കുകയാണ്യ സാമൂഹിക വിമർശകൻ എന്നുള്ള നിലയിൽ താങ്കളുടെ അഭിപ്രായമെന്താണ്?

ഉന്നതജാതിയിൽ പെട്ട സാമൂഹിക സമത്വം ആഗ്രഹിക്കാത്ത പഴയ തലമുറ തങ്ങളുടെ ചിന്താഗതികൾ യുവതലമുറയിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും,വൈകാതെ കേരളത്തെ പോലെ തമിഴ്‌നാടും സാമൂഹിക നീതി പ്രാബല്യത്തിൽ വരുന്ന സംസ്ഥാനമായി മാറുമെന്നും കമൽഹാസൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ നേരത്തെ പിന്തുണച്ച കമൽ പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മയില്ലെന്ന മുൻ നിലപാടിൽ നിന്ന് അദ്ദേഹം പിന്നോട്ട് പോവുകയും, ബിജെപിയുടെ എതിർപക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു.കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP