Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീം ആർമ്മി നേതാവ് ചന്ദ്രശേഖരൻ ആസാദ് ആദ്യമായി കേരളത്തിലെത്തുന്നു; ജനുവരി 31 ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന പീപ്പിൾസ് സമ്മിറ്റിൽ പങ്കെടുക്കും; ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി രൂപീകരിച്ചു പരിപാടി സംഘടിപ്പിക്കുന്നത് മുസ്ലിംലീഗുും സോളിഡാരിറ്റിയും എം ഇ എസും സമസ്തയും പി ഡി പിയുമെല്ലാം സംയുക്തമായി

ഭീം ആർമ്മി നേതാവ് ചന്ദ്രശേഖരൻ ആസാദ് ആദ്യമായി കേരളത്തിലെത്തുന്നു; ജനുവരി 31 ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന പീപ്പിൾസ് സമ്മിറ്റിൽ പങ്കെടുക്കും; ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി രൂപീകരിച്ചു പരിപാടി സംഘടിപ്പിക്കുന്നത് മുസ്ലിംലീഗുും സോളിഡാരിറ്റിയും എം ഇ എസും സമസ്തയും പി ഡി പിയുമെല്ലാം സംയുക്തമായി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഭീം ആർമി നേതാവും പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയും യൂത്ത് ഐക്കണുമായ ചന്ദ്രശേഖരൻ ആസാദ് ആദ്യമായി കേരളത്തിലെത്തുന്നു. ജനുവരി 31 ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന പീപ്പിൾസ് സമ്മിറ്റിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ചിൽ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് പീപ്പിൾസ് സമ്മിറ്റി സംഘടിപ്പിക്കുന്നത്. ചന്ദ്രശേഖരൻ ആസാദിന്റെ കേരളത്തിലെ ആദ്യ പരിപാടി എന്ന നിലയിൽ പീപ്പിൾസ് സമ്മിറ്റിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

മുസ്ലിം ലീഗും സോളിഡാരിറ്റിയും എം ഇ എസും സമസ്തയും പി ഡി പിയുമെല്ലാം സംയുക്തമായാണ് ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുള്ളത്. കോഴിക്കോട്ട് രൂപീകരിച്ച പെൺകൂട്ട്, ക്യൂർ വിമൻ കലക്ടീവ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, എം എസ് എസ്, മുസ്ലിം യൂത്ത് ലീഗ്, ഐ എസ് എം തുടങ്ങിയ സംഘടനകളും സമിതിയിൽ അംഗങ്ങളാണ്. കോൺഗ്രസ്, സി പി എം ഉൾപ്പെടെയുള്ള പാർട്ടികളൊന്നും സമിതിയിൽ ഇല്ല. പരിപാടിയുടെ വിജയത്തിനായി ഡോ. എം കെ മുനീർ എം എൽ എ ചെയർമാനും ഡോ. ഫസൽ ഗഫൂർ വർക്കിങ് ചെയർമാനും എം ഗീതാനന്ദൻ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. സംഘാടക സമിതി രൂപീകരണ യോഗം എം ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. സി കെ സുബൈർ അധ്യക്ഷത വഹിച്ചു. സി എ നൗഷാദ് (സോളിഡാരിറ്റി), പി കെ അബ്ദുൾ ലത്തീഫ് (എം ഇ എസ്), കുട്ടിഹസൻ ദാരിമി (സമസ്ത), വർക്കല രാജ് (പി ഡി പി), ഷൈല ചാക്കോ (പെൺകൂട്ട്), നസീമ യു നസ്രീൻ (ക്യൂർ വിമൻ കലക്ടീവ്), കെ സന്തോഷ് കുമാർ (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), എഞ്ചിനീയർ പി മമ്മദ് കോയ (എം എസ് എസ്), നജീബ് കാന്തപുരം (മുസ്ലിം യൂത്ത് ലീഗ്), റഫീഖ് ടി കെ (ഐ എസ് എം ) തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതിയിൽ ബി ആർ പി ഭാസ്‌കർ, ജി ദേവരാജൻ, സണ്ണി എം കപിക്കാട്, ഡോ. മല്ലിക ജി, സി കെ ജാനു, ഷൈല ചാക്കോ, സി കെ സുബൈർ, വർക്കല രാജ്, നഹാസ് മാള, പി കെ ഫിറോസ്, രാജീവ് രവി, ചിത്ര എം ആർ, പി സലീം, ടി കെ അബ്ദുൾ കരീം, ജി ഗോമതി, ഡോ. എ ഐ അബ്ദുൾ മജീദ് സ്വലാഹി, അഡ്വ. മുഹമ്മദ് ഹനീഫ്, അബൂബക്കർ ഫൈസി മലയമ്മ, മുഹമ്മദലി കിനാലൂർ, പി കുത്സു, മുജീബുറഹ്മാൻ കിനാലൂർ തുടങ്ങിയവരെല്ലാം സംഘാടക സമിതി ഭാരവാഹികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP