Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോർജ് അതാരാ? ചെന്നിത്തലയും നിലപാട് മാറ്റുന്നു; മുൻ ചീഫ് വിപ്പ് ഇപ്പോൾ യുഡിഎഫിൽ ഇല്ല; നടപടിയെടുക്കേണ്ടത് പാർട്ടിയെന്നും ആഭ്യന്തരമന്ത്രി

ജോർജ് അതാരാ? ചെന്നിത്തലയും നിലപാട് മാറ്റുന്നു; മുൻ ചീഫ് വിപ്പ് ഇപ്പോൾ യുഡിഎഫിൽ ഇല്ല; നടപടിയെടുക്കേണ്ടത് പാർട്ടിയെന്നും ആഭ്യന്തരമന്ത്രി

കോട്ടയം: പി.സി.ജോർജിനെ തള്ളപ്പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജോർജിനെ യുഡിഎഫിൽ ഉറപ്പിച്ചു നിർത്താൻ പടിച്ച പണി നോക്കിയ ചെന്നിത്തലയാണ് മാറ്റിപ്പറയുന്നത്. തനിക്കെതിരെ യുഡിഎഫിൽ ഗൂഡോലോചന നടന്നെന്ന് ധനമന്ത്രി കെഎം മാണി പറഞ്ഞതിന് ശേഷമാണ് ചെന്നിത്തലയുടെ നിലപാട് മാറ്റം.

ഇപ്പോൾ യുഡിഎഫിൽ അംഗമല്ലെന്നും േേജാർജ്ജ്ജാർജിനെതിരെ നടപടി സ്വീകരിക്കേണ്ടത് ജോർജിന്റെ പാർട്ടിയാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.നിലവിൽ പി.സി. ജോർജ് യുഡിഎഫിൽ ഇല്ല. അദ്ദേഹം യോഗങ്ങൾക്ക് വരാറുമില്ല. ഏതെങ്കിലും ഒരു പാർട്ടിയിലെ അംഗം മുന്നണിയ്‌ക്കോ പാർട്ടിക്കോ എതിരെ സംസാരിച്ചാൽ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിൽ നിന്നും ആരും എങ്ങോട്ടുംപോകില്ല. യുഡിഎഫിന്റെ നില ഭദ്രമാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ(എം) തകർന്നു കൊണ്ടിരിക്കുകയാണ്. ആർഎസ്‌പി വിലപേശലിനില്ല ശ്രമിക്കുന്നത്. അവർ മുന്നണിയുടെ ഭാഗം തന്നെയാണ്. ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ തീരുമാനം ആയിട്ടില്ല. ആർഎസ്‌പി ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫ് വിട്ട് ഒരുകക്ഷിയും പോകുന്നില്ല. കൂടുതൽ ഭദ്രമായി യുഡിഎഫ് തുടരുമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

ജോർജ് വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ നിലപാടിനെ മാണി കഴിഞ്ഞ ദിവസം പരോക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി തനിക്ക് പൂർണ്ണ പിന്തുണ നൽകിയെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജോർജിനെ ചെന്നിത്തല തള്ളപ്പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP