Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയൻ പാഷാണം വർക്കിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്; മഞ്ചേശ്വരത്ത് ചെല്ലുമ്പോൾ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകനാകുന്നു; ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുന്നു; ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ഹിന്ദുക്കളുടെ അവകാശം തന്റെ കക്ഷത്ത് ആരാണ് അട്ടിപ്പേറായി വെച്ച് തന്നതെന്ന പിണറായിയുടെ വിമർശനത്തിന് മറുപടിയുമായി ചെന്നിത്തല

പിണറായി വിജയൻ പാഷാണം വർക്കിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്; മഞ്ചേശ്വരത്ത് ചെല്ലുമ്പോൾ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകനാകുന്നു; ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുന്നു; ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ഹിന്ദുക്കളുടെ അവകാശം തന്റെ കക്ഷത്ത് ആരാണ് അട്ടിപ്പേറായി വെച്ച് തന്നതെന്ന പിണറായിയുടെ വിമർശനത്തിന് മറുപടിയുമായി ചെന്നിത്തല

സ്വന്തം ലേഖകൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പാഷാണം വർക്കിയുടെ റോളിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. മഞ്ചേശ്വരത്ത് ചെല്ലുമ്പോൾ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ചെല്ലുമ്പോൾ നവോത്ഥാന നായകനാവുകയാണ്. ഈ വേഷംകെട്ടലിലൂടെ മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂർക്കാവിൽ പറയുന്നില്ല. ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പിൽ പറയാൻ എന്തുകൊണ്ട് മടിക്കുന്നു. താനല്ല, മുഖ്യമന്ത്രിയാണ് വർഗീയത പറയുന്നത്. കപടവേഷങ്ങൾ അദ്ദേഹം അഴിച്ചുവെക്കണം. ഇതെല്ലാം ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. യു.ഡി.എഫ് എല്ലാ വിശ്വാസി വിഭാഗങ്ങൾക്കുമൊപ്പമാണ്. ഈ നിലപാടിൽ വെള്ളം ചേർക്കാൻ യു.ഡി.എഫ് തയാറല്ലെന്നും ചെന്നിത്തല പറഞ്ഞു. അരൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ പ്രചാരണ പദയാത്രയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അതേസമയം പ്രതിപക്ഷ നേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് ചോദിച്ചു കൊണ്ട് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തല നൽകിയത്. പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നായിരുന്നു പിണറായിയുടെ വിമർശനം. ചെന്നിത്തല പറഞ്ഞത് കപട ഹിന്ദു എന്നാണ് എന്നും ഇത് ഒരു പ്രതിപക്ഷ നേതാവിന് ചേർന്ന പദമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹിന്ദുക്കളുടെ അവകാശം തന്റെ കക്ഷത്തിൽ ആരെങ്കിലും വെച്ച് തന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന് പകരം വിശ്വാസവും ആചാരവുമൊക്കെയാണ് യുഡിഎഫും ബിജെപിയും പറയുന്നത് എന്നും ്ദ്ദേഹം പരിഹസിച്ചു

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി ശങ്കർ റേയുടെ വിശ്വാസത്തെ പിന്തുണച്ച മുഖ്യമന്ത്രി ഇപ്പോൾ ഇവിടെ പലരുടേയും പ്രശ്നം അദ്ദേഹത്തിന്റെ വിശ്വാസമാണ്. ഇവിടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ വന്നിരിക്കുന്നതിൽ തന്നെ ഭൂരിഭാഗം പേരും വിശ്വാസികളാണ് എന്നും പിണറായി പറഞ്ഞു. ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ജനങ്ങൾക്ക് ഒരു തെറ്റ് പറ്റിയെന്നും എന്നാൽ ഇപ്പോൾ അത് തിരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അത് അവർ ശരിയായ രീതിയിൽ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നു തിരുവനന്തപുരം എത്തുമെന്നും കാര്യങ്ങൾ ദ്രുതഗതിയിൽ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടമൺ - കൊച്ചി പവർ ഹൈവേ പണി പൂർത്തിയായി, ഇതിലൂടെ 3700 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള സൗകര്യമുണ്ട്. പ്രവാസികൾക്ക് പണം അയക്കാനുള്ള മാർഗമായി കേരള ബാങ്കിനെ മാറ്റും. നല്ല കാര്യങ്ങൾ നടക്കുമ്പോൾ അപശബ്ദങ്ങൾ ഉണ്ടാകുമെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും അക്കമിട്ട് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP