Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗണേശ് നൽകിയ കത്തു പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി; വികസനകാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്തായതിനാലാണ് ശ്രദ്ധയിൽപ്പെടാത്തതെന്നും മുഖ്യമന്ത്രി

ഗണേശ് നൽകിയ കത്തു പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി; വികസനകാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്തായതിനാലാണ് ശ്രദ്ധയിൽപ്പെടാത്തതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കെ ബി ഗണേശ് കുമാർ എംഎൽഎ നൽകിയ കത്തു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗണേശിന്റെ കത്ത് പ്രത്യേകമായി നൽകിയ ഒന്നായിരുന്നില്ല. അഴിമതി ആരോപണം ഉന്നയിച്ചു നൽകിയ കത്തായിരുന്നില്ല അത്. വികസന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്താണ് ഗണേശ് തന്നത്. അതുകൊണ്ടാണ് ശ്രദ്ധയിൽപ്പെടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എംഎൽഎമാരോട് കത്ത് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഈ കത്തിനൊപ്പമാണ് അഴിമതി ആരോപണം ഉന്നയിച്ചതെന്നാണ് ഗണേശ് കുമാർ പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏഴുമാസം മുൻപ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെയാണ് കെ ബി ഗണേശ് കുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കത്ത് ഇന്ന് പുറത്ത് വന്നിരുന്നു. മന്ത്രിമാരുടെ ഓഫിസുകളിലെ ഒത്തുകളിയുടെ തെളിവു നൽകാമെന്ന് അറിയിച്ചാണ് കത്ത് നൽകിയത്.

എന്നാൽ ഈ കത്ത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് രാവിലെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഗണേശ് കുമാർ രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷമാണ് വൈകുന്നേരം നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP