Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ മതിൽ ഒരുവിഭാഗത്തിന് എതിരെയല്ല; സ്ത്രീയെ അടിമയായി കരുതുന്നവർക്കെതിരെയാണ് ഈ സമരം; ശബരിമലയെ, ഹനുമാൻ മലയെടുത്തുകൊണ്ടു പോയ പോലെ കൊണ്ടു പോകാമെന്നു ചിലർ വിചാരിച്ചു; സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് തിടുക്കമില്ലെന്നും പിണറായി; വനിതാ മതിൽ സിപിഎം പരിപാടിയല്ലെന്നും എൻഎസ്എസും യുഡിഎഫും സഹകരിക്കണമെന്നും കോടിയേരി; മോദിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

വനിതാ മതിൽ ഒരുവിഭാഗത്തിന് എതിരെയല്ല; സ്ത്രീയെ അടിമയായി കരുതുന്നവർക്കെതിരെയാണ് ഈ സമരം; ശബരിമലയെ, ഹനുമാൻ മലയെടുത്തുകൊണ്ടു പോയ പോലെ കൊണ്ടു പോകാമെന്നു ചിലർ  വിചാരിച്ചു; സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് തിടുക്കമില്ലെന്നും പിണറായി; വനിതാ മതിൽ സിപിഎം പരിപാടിയല്ലെന്നും എൻഎസ്എസും യുഡിഎഫും സഹകരിക്കണമെന്നും കോടിയേരി; മോദിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വനിതാ മതിൽ ഒരു വിഭാഗത്തിന് എതിരെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ വീണ്ടും ഇരുണ്ടനാളുകളിലേക്ക് തള്ളിവിടാനാണ് ചിലരുടെ ശ്രമം. ഇതിനെതിരായി നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കുന്നത്. സ്ത്രീകളും പുരുഷരും തുല്യരാണ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ല. സ്ത്രീയെ അടിമയായി കരുതുന്നവർക്ക് എതിരെയാണ് ഈ സമരമെന്നും ആലപ്പുഴയിൽ എൽ.ഡി.എഫ്. സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് തിടുക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വിചാരിച്ചാൽ യുവതികളെ പ്രവേശിപ്പിക്കാൻ കഴിയും. എന്നാൽ ആചാരങ്ങൾ സംബന്ധിച്ച് ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം മാത്രമേ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. സർക്കാർ ഇക്കാര്യത്തിൽ അമിത താത്പര്യമെടുത്തെന്നാണ് ചിലർ പറയുന്നത്. ഇടതുമുന്നണി ഇക്കാര്യത്തിൽ ചെറിയ താത്പര്യമെങ്കിലും എടുത്താൽ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാം. എന്നാൽ സർക്കാരിന് ഈ വിഷയത്തിൽ ഒരു ധൃതിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ ഹനുമാൻ മലയെടുത്തുകൊണ്ടു പോയ പോലെ കൊണ്ടു പോകാമെന്നു ചിലർ വിചാരിച്ചു. അവരോട് ശബരിമല പിടിച്ചടക്കാൻ അനുവദിക്കില്ലെന്നും അതിനവർക്കു ശേഷിയില്ലെന്നും അന്നേ ഞങ്ങൾ പറഞ്ഞിരുന്നു.

കുഴപ്പമുണ്ടാക്കാൻ പുറപ്പെടുന്നവർ ചെറിയ ന്യൂനപക്ഷമാണ്. കുറച്ചു പേരെ ഉള്ളുവെങ്കിലും നാട്ടിൽ കുഴപ്പമുണ്ടാക്കാൻ കഴിയും. പക്ഷെ ഈ നാട് അത് അംഗീകരിച്ചു കൊടുക്കില്ല. ശബരിമലയിൽ നിന്നു മാറി ഇപ്പോൾ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ശബരിമലയിലേതിനേക്കാൾ വലിയ പരാജയം അവർ നേരിടും. സംഘപരിവാറുകൊരുടെ തമ്മിലടി തീർക്കാനായി ഇപ്പോൾ ശബരിമലയെ ഉപയോഗിക്കുകയാണ്. അവരുടെ തമ്മിലടി നാട്ടുകാരുടെ പിടലിക്കു തീർക്കരുതെന്നാണ് അവരോട് പറയാനുള്ളത്.

എങ്ങനെയും കുറച്ചു കലാപമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നു വിശ്വാസികൾക്കു മനസിലായി. വിശ്വാസികൾക്ക് എല്ലായിടത്തും സർക്കാർ സംരക്ഷണം ഒരുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. തങ്ങൾ തന്ത്രിമാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന ധാരണയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. തന്ത്രിമാർ പൊതുവിൽ ക്ഷേത്രപരിപാലനവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണ്. അവരുമായി തങ്ങൾ ഗുസ്തിക്കില്ല. ചിലരുടെ ദുർബോധനം കേട്ട് ഏതാനും ആളുകൾ വഴിതെറ്റിപ്പോയിട്ടുണ്ടാകാം. തന്ത്രി മാരും രാജകുടുംബവുമായുള്ള ചർച്ചയിൽ അവർക്കു സർക്കാരിന്റെ നിലപാട് ബോധ്യപ്പെട്ടുവെന്നാണ് താൻ മനസിലാക്കുന്നത്. - മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ രീതികൾ മാറ്റുന്നതിന് എവിടെയെല്ലാം പ്രക്ഷോഭം നടന്നിട്ടുണ്ടോ അവിടെയെല്ലാം കടുത്ത എതിർപ്പുണ്ടായിട്ടുണ്ട്. അവർ തകർന്നുപോയില്ല, അവരുടെ പേരുകൾ ചരിത്രത്തിന്റെ ഭാഗമായി. എതിർത്തവർ പുറന്തള്ളപ്പെട്ടു. നാടുമുന്നോട്ടുപോയി. അങ്ങനെയാണ് ഓരോന്നും മാറിവന്നത്. വഴിനടക്കാൻ ഏതെങ്കിലും ജാതിയിലെ പുരുഷന് മാത്രം അവകാശം വേണമെന്നല്ല പറഞ്ഞത്. എല്ലാവർക്കും തുല്യഅവകാശത്തിനാണ് പോരാടിയത്.

മുലക്കരം ഉൾപ്പെടെയുള്ളവ അവസാനിപ്പിക്കാൻ സ്ത്രീകളുടെ പ്രക്ഷോഭങ്ങളും ഇവിടെയുണ്ടായിരുന്നു. എല്ലാവിഭാഗം സ്ത്രീകൾക്കും വേണ്ടിയായിരുന്നു ആ പ്രക്ഷോഭങ്ങൾ. ജാതീയമായ അടിമത്വം നിലനിൽക്കുമ്പോഴും ഏറ്റവും വലിയ അടിമത്വം അനുഭവിച്ചത് സ്ത്രീകളായിരുന്നു. അതിൽ അവർണ വിഭാഗത്തിലെ സ്ത്രീകളാണ് കൂടുതൽ അടിമത്വം അനുവഭിച്ചതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അതേസമയം, ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ പരിപാടിയുമായി എൻഎസ്എസ് സഹകരിക്കാൻ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപപ്പെട്ടു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എൻഎസ്എസ് പിന്തുടരണം. സ്ത്രീപുരുഷ സമത്വത്തിനുള്ള സർക്കാർ പരിപാടിയാണ് ഇത്. യുഡിഎഫ് അനുഭാവികളായ സ്ത്രീകളെ പങ്കെടുപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഡി.ജി.പിയുടെ നിയമനം സംബന്ധിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് കോടിയേരി പറഞ്ഞു. നരേന്ദ്ര മോദിയെക്കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. മുല്ലപ്പള്ളിയിൽ നിന്ന് ഇത്തരം തരംതാണ പ്രസ്താവന ഉണ്ടാകാൻ പാടില്ലായിരുന്നു. മന്ത്രി എന്ന നിലയിൽ ഫയലിൽ കണ്ട കാര്യത്തിൽ മുല്ലപ്പള്ളി അന്ന് നടപടി എടുക്കാത്താത് എന്തുകൊണ്ടാണെന്നും കോടിയേരി ചേദിച്ചു.

ഡി.ജി.പി ലോക്നാഥ് ബെഹ്റ എൻ.ഐ.എ മേധാവിയായിക്കെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെയും ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വെള്ളപൂശി റിപ്പോർട്ട് നൽകിയെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. ഇതിനുള്ള പ്രത്യുപകാരമായിട്ടാണ് ബെഹ്‌റയെ ഡി.ജി.പിയാക്കാൻ പിണറായി വിജയനോട് മോദി നിർദ്ദേശിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണു ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ പടുത്തുയർത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന സാമൂഹിക സാമുദായിക സംഘടനകളുടെ യോഗത്തിലാണു തീരുമാനമായത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ കൺവീനറും ആയി സമിതിയും രൂപീകരിച്ചിട്ടുണ്ട്.മുഖ്യമന്ത്രി വിളിച്ച

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP