Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് കട്ടിൽ കണ്ട് ആരും പനിക്കേണ്ട; പിള്ളയെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല; ബജറ്റ് മാണി തന്നെ അവതരിപ്പിക്കും; ഇടതു പക്ഷത്തേക്ക് കൂറുമാറാൻ ആളെക്കിട്ടില്ലെന്ന് പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി

യുഡിഎഫ് കട്ടിൽ കണ്ട് ആരും പനിക്കേണ്ട; പിള്ളയെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല; ബജറ്റ് മാണി തന്നെ അവതരിപ്പിക്കും; ഇടതു പക്ഷത്തേക്ക് കൂറുമാറാൻ ആളെക്കിട്ടില്ലെന്ന് പിണറായിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി

തിരുവനന്തപുരം: യുഡിഎഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് എൽഡിഎഫിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളാ കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണ പിള്ളയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടത്തുന്ന സിപിഎമ്മിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിലപാട് വിശദീകരിച്ചത്.

മന്ത്രിസഭ നിലവിൽ വന്നതുമുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇപ്പോൾ വീഴുമെന്ന്. ഒന്നും സംഭവിച്ചില്ല. ഇടതുമുന്നണിയെ വിപുലീകരിക്കാൻ സിപിഎമ്മിന് അവകാശമുണ്ട്. എന്നാൽ യു.ഡി.എഫിൽ നിന്ന് ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകുന്നില്ല. എൽ.ഡി.എഫിൽ നിന്നാണ് കക്ഷികൾ യു.ഡി.എഫിലേക്ക് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ തനിക്ക് മാത്രമായി നിലപാട് പറയാനാവില്ല. യു.ഡി.എഫിലെ കക്ഷികൾക്ക് അവരുടെ അഭിപ്രായം പറയാനാണ് യോഗം വിളിച്ചിരിക്കുന്നത്. പിള്ളയുടെ കാര്യത്തിൽ 28ന് ശേഷം പറയാം എന്ന് പറഞ്ഞത് അദ്ദേഹത്തെ വേദനിപ്പിക്കാനായിരുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ ഇതുവരെ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന് ഉണ്ടായിരുന്ന നിലപാട് എന്താണെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാർ കോഴ വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം മാണിയോട് തന്നെ ചോദിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാൻ മാണിയെ അനുവദിക്കില്ല എന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളിയോട്, മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇടതുമുന്നണി വികസിപ്പിക്കുമെന്നും മുന്നണിക്കു യോജിക്കാൻ കഴിയുന്ന ആര് യുഡിഎഫ് വിട്ടുവന്നാലും എൽഡിഎഫിലെടുക്കുന്നത് ആലോചിക്കുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഇന്നലെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP