Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ബിജെപി കേരള ഘടകം മലയാളികൾക്ക് തന്നെ ബാധ്യത`; കേരളത്തിലെ ദേശീയപാത വികസനം തടാൻ ശ്രമിച്ച ശ്രീധരൻ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവം; സ്ഥലമേറ്റെടുപ്പ് നിർത്തുന്ന കാര്യം സർക്കാരുമായി ആലോചിച്ചിട്ട് പോലുമില്ല; കേരളത്തിൽ നിന്ന് നികുതി പിരിച്ചിട്ട് ഫെഡറൽ സിസ്റ്റത്തെ അട്ടിമറിക്കുന്നു; ശ്രമം നടക്കുന്നത് കേരളത്തെ ഏറ്റവും മോശം സംസ്ഥാനമായി ചിത്രീകരിക്കാൻ; കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

`ബിജെപി കേരള ഘടകം മലയാളികൾക്ക് തന്നെ ബാധ്യത`; കേരളത്തിലെ ദേശീയപാത വികസനം തടാൻ ശ്രമിച്ച ശ്രീധരൻ പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവം; സ്ഥലമേറ്റെടുപ്പ് നിർത്തുന്ന കാര്യം സർക്കാരുമായി ആലോചിച്ചിട്ട് പോലുമില്ല; കേരളത്തിൽ നിന്ന് നികുതി പിരിച്ചിട്ട് ഫെഡറൽ സിസ്റ്റത്തെ അട്ടിമറിക്കുന്നു; ശ്രമം നടക്കുന്നത് കേരളത്തെ ഏറ്റവും മോശം സംസ്ഥാനമായി ചിത്രീകരിക്കാൻ; കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിർത്തി വെച്ചത് ഒരു അറിയിപ്പും സംസ്ഥാന സർക്കാരിന് നൽകാതെയോ അറിയിക്കുകയോ ചെയ്യാതെയാണ്. മാത്രമല്ല ഇതിന് ഒരു കാരണവും പറയുന്നില്ല. തെരഞ്ഞെടു്പപ് കഴിഞ്ഞ ശേഷം മാത്രമാണ് ഇത് പുറത്ത് വിടുന്നത്. ഈ തീരുമാനത്തിലൂടെ അടുത്ത രണ്ട് വർഷത്തേക്ക് സംസ്ഥാനത്ത് ദേശീയ പാത വികസനം സ്തംഭിച്ച അവസ്ഥയാണ് എന്നും പിണറായി പറയുന്നു. സംസ്ഥാനത്തോട് കേന്ദ്രം അവഗണന തുടരുന്നുവെന്നും ഇത് ഫെഡറൽ സിസ്റ്റത്തിന് തന്നെ അപമാനമാണ് എന്നും മുഖ്യമന്ത്രി പറയുന്നു

അതോടൊപ്പം തന്നെ സ്ഥലമേറ്റെടുപ്പ് നിർത്തി വയ്ക്കണം എന്ന് സംബന്ധിച്ച് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ച ശ്രീധരൻ പിള്ളയെ രൂക്ഷമായി വിമർശിക്കാനും മുഖ്യമന്ത്രി മറന്നില്ല. പിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമാണ് എന്നും അദ്ദേഹം പറഞ്ഞു. രഹസ്യമായി കത്തയച്ച് കേരളത്തിന്റെ വികസനം തടയാൻ ബിജെപി ശ്രമിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി. വികസനം തടയാൻ ശ്രമിക്കുന്ന ബിജെപി സംസ്ഥാനത്തിന് ഒരു ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തെ കേന്ദ്രം തഴഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതവികസനം ഏറെ പ്രാധാന്യമുള്ളതെന്നും ഏറെക്കാലം പദ്ധതി മുടങ്ങികിടക്കുകയായിരുന്നെന്നും ഈ കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ ശരിയായ രീതിയിൽ ഇടപെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കാസർകോട് മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ 45 മീറ്റർ വീതിയിൽ നാഷണൽ ഹൈവെ നാല് വരിയാക്കുന്ന പ്രോജക്ട് കേന്ദ്ര സർക്കാരിന്റെ ദേശീയ പാത സ്‌കീമിൽ ഉൾപ്പെടുത്തിയിരുന്നു. 2013ൽ യു.ഡി.എഫ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ എടുക്കാത്തതുമൂലം പദ്ധതി പാതിവഴിയിലാവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ നാഷണൽ ഹൈവെ അഥോറിറ്റി അതിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് എൽ.ഡി.എഫ് മുൻകൈ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തോട് എല്ലായിപ്പോഴും അവഗണനയാണ് കേന്ദ്രം കാണിച്ചത്. എംയിസ് ദേശീയപാത എന്നിങ്ങനെ എല്ലായിപ്പോഴും അത് പ്രകടമായിരുന്നു. കേരളം ദുരന്തത്തെ അഭിമുഖീകരിച്ചപ്പോഴും ബിജെപിയും കേന്ദ്രവും സംസ്ഥാനത്തിന് തുരംഗം വെച്ചു. വിദേശ സഹായം ഉൾപ്പടെ തടയുന്ന സമീപനമാണ് സംസ്ഥാനത്തോട് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ കാണിക്കുന്നത്. സംസ്ഥാന സർക്കാരിനെ ശ്രീധരൻ പിള്ളയ്ക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കാമായിരുന്നു.സ്ഥലമേറ്റെടുപ്പ് നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം താൽപര്യത്തിന് തന്നെ ഇടപെടുന്നവരാണ് എന്നത് ജനം കാണുന്നുണ്ട് എന്ന് മറക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സർക്കാർ നീക്കം. പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിർത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി നിശിതമായ ഭാഷയിലാണ് വിമർശിച്ചത്. പരാതി ഉണ്ടെങ്കിൽ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സർക്കാറിനോടാണ്. രഹസ്യമായി കേന്ദ്ര സർക്കാരിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനവുമായി ഒരു ചർച്ചയും നടത്താതെയാണ് പദ്ധതി നിർത്തി വയ്ക്കാൻ തീരുമാനിച്ചത്. കാരണം വ്യക്തമാക്കുന്നുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിർത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വർഷത്തേക്ക് തുടർ നടപടികൾ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സർക്കാരിന്റെ കാലയളവിൽ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP