Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യന്റെ കലിപ്പ് ഡയലോഗ് വീണ്ടും! തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുഞ്ചിരിക്കുന്ന മുഖം ഉപേക്ഷിച്ച് പിണറായി വിജയൻ; സംസ്ഥാനത്തെ റെക്കോഡ് പോളിങ്ങിൽ അഭിപ്രായം തേടിയപ്പോൾ മുഖം ചുവന്ന് 'മാറി നിൽക്കങ്ങോട്ട്' എന്ന് ആക്രോശം; ഒന്നും പറയാതെ എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോക്കും; പെട്ടെന്നുള്ള മാറ്റം കണ്ട് അമ്പരന്ന മാധ്യമപ്രവർത്തകർക്ക് വീണ്ടും 'കടക്കുപുറത്തിന്റെ' ആഘാതം

മുഖ്യന്റെ കലിപ്പ് ഡയലോഗ് വീണ്ടും! തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുഞ്ചിരിക്കുന്ന മുഖം ഉപേക്ഷിച്ച് പിണറായി വിജയൻ; സംസ്ഥാനത്തെ റെക്കോഡ് പോളിങ്ങിൽ അഭിപ്രായം തേടിയപ്പോൾ മുഖം ചുവന്ന് 'മാറി നിൽക്കങ്ങോട്ട്' എന്ന് ആക്രോശം; ഒന്നും പറയാതെ എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോക്കും; പെട്ടെന്നുള്ള മാറ്റം കണ്ട് അമ്പരന്ന മാധ്യമപ്രവർത്തകർക്ക് വീണ്ടും 'കടക്കുപുറത്തിന്റെ' ആഘാതം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കണ്ണൂരിൽ വോട്ട് ചെയ്ത് ശേഷം മടങ്ങിയത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 'കടക്കുപുറത്തിന്' പിന്നാലെ വീണ്ടും മാധ്യപ്രവർത്തരോട് കയർത്തു. ഉയർന്ന പോളിങ്ങിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു.

എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവർത്തകരോടായിരുന്നു പിണറായിയുടെ രോഷ പ്രകടനം. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ 'മാറി നിൽക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

്തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റമം മുതിർന്ന മാധ്യമപ്രവർത്തകരിലും അമ്പരപ്പുളവാക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് കഴിയും വരെ മാധ്യമങ്ങളോട് നിറഞ്ഞ ചിരിയോടെയാണ് പിണറായി വിജയൻ ഇടപ്പെട്ടിരുന്നത്. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ നേതൃപാടവം വെളിവാക്കും വിധം സൗമ്യതയോടെ ഇടപെട്ടത് പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശബരിമല യുവതീപ്രവേശന വിവാദം ഉയർന്നപ്പോഴും സമചിത്തതയോടെയാണ് പിണറായി പെരുമാറിയത്. സുപ്രീംകോടി വിധി നടപ്പാക്കുക സർക്കാരിന്റെ ചുമതലയാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രളയകാലത്തെ പതിവ് വാർത്താസമ്മേളനങ്ങൾ വഴി മാധ്യമങ്ങളുമായി മികച്ച ബന്ധവും പിണറായി സൃഷ്ടിച്ചു. ഇതെല്ലാം താൽക്കാലികം മാത്രമായിരുന്നുവെന്നാണ് മാരി നിൽക്കങ്ങോട്ട് എന്ന പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചർച്ചയിൽ നിന്ന് മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരോടെ കടക്ക് പുറത്ത്.. എന്നു പറയാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. ഒന്നിലേറെ തവണ അദ്ദേഹം മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് പറഞ്ഞു കഴിഞ്ഞു. എന്തായാലും കാലം കുറച്ചു കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഈ ചോദ്യം ഉയർന്നു.

ഡൽഹിയിൽ വച്ചും മുഖ്യമന്ത്രിക്ക് നേരെ കടക്ക് പുറത്തിനെ കുറിച്ചുള്ള ചോദ്യം ഉയർന്നു. ചോദ്യം ഇങ്ങനെയായായിരുന്നു കടക്കൂ പുറത്തിനെപ്പറ്റി എന്താണ് പറയാനുള്ളത്? അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മുഖം മാറി. ഇഷ്ടമില്ലാത്ത ചോദ്യം വന്നതിന്റെ അനിഷ്ടം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: അതേപ്പറ്റി പലതും പറയാനുണ്ട്. മാധ്യമപ്രവർത്തകർ ക്ഷണിക്കാത്ത സ്ഥലത്തു പോകരുത്. അപ്പൊ ശരി. എന്നു പറഞ്ഞ് വാർത്താസമ്മേളനം നിർത്തി എഴുനേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP