Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണവും കഴിക്കാം;സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യം; വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്ന് ബീഫ് കഴിച്ചിട്ട് വരണമെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണവും കഴിക്കാം;സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യം; വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്ന് ബീഫ് കഴിച്ചിട്ട് വരണമെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

മറുനാടൻ ഡസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണം വേണമെങ്കിലും കഴിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ബിഫ് കഴിക്കണമെന്നുണ്ടെങ്കിൽ അവർ സ്വന്തം നാട്ടിൽ നിന്ന് കഴിച്ചിട്ട് വരുന്നതാകും നല്ലതെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 

ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാർക്കോ വിദേശികൾക്കോ ഒരു വിലക്കും കേരളത്തിലില്ല. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കേരളത്തിലെ ഓണസദ്യയിലെ വൈവിധ്യം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ബിഫ് വിവാദത്തോട് പ്രതികരിച്ചത്.
തെക്കൻ കേരളത്തിൽ പൂർണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്‌ക്കെങ്കിൽ വടക്കൻ കേരളത്തിൽ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല ഭക്ഷണ സ്വാതന്ത്ര്യം അനുവദിക്കാൻ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP