Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യനയം അട്ടിമറിച്ചതു മുഖ്യമന്ത്രിയെന്നു ക്രൈസ്തവസഭകൾ; ഭരിക്കുമ്പോൾ പ്രായോഗിക തീരുമാനങ്ങൾക്ക് ഊന്നലെന്നു മുഖ്യമന്ത്രി; ആർക്കും കീഴടങ്ങിയുള്ളതല്ലെന്നു കെ ബാബു

മദ്യനയം അട്ടിമറിച്ചതു മുഖ്യമന്ത്രിയെന്നു ക്രൈസ്തവസഭകൾ; ഭരിക്കുമ്പോൾ പ്രായോഗിക തീരുമാനങ്ങൾക്ക് ഊന്നലെന്നു മുഖ്യമന്ത്രി; ആർക്കും കീഴടങ്ങിയുള്ളതല്ലെന്നു കെ ബാബു

തിരുവനന്തപുരം: മദ്യനയം അട്ടിമറിച്ച സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎസ്‌ഐ സഭ രംഗത്ത്. വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നു പി സി ജോർജ് പറഞ്ഞു. അതേസമയം വിവാദങ്ങളോടു പ്രതികരിക്കാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. ഭരണത്തിലിരിക്കുമ്പോൾ ഇഷ്ടമുള്ള തീരുമാനം എടുക്കാനാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രായോഗികതയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. യുഡിഎഫ് യോഗത്തിലും സുധീരൻ എതിർപ്പ് അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയത്തിൽ മന്ത്രി കെ ബാബുവും സുധീരനെതിരെ രംഗത്തെത്തി. ഒരാളുടെ ഇഷ്ടം മാത്രം നോക്കി തീരുമാനമെടുക്കാനാകില്ല. ആരുടെയും നിർബന്ധത്തിനു വഴങ്ങിയുമല്ല തീരുമാനമെടുത്തത്. മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. യുഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സുധീരന് നേരത്തെ തന്നെ ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നുവെന്നും കെ ബാബു പറഞ്ഞു.

മദ്യനയം അട്ടിമറിച്ചത് മുഖ്യമന്ത്രിയാണെന്നാണ് സിഎസ്‌ഐ സഭ ആരോപിച്ചത്. അവിഹിതമായ പല ഇടപാടുകളും ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്ന് ബിഷപ്പ് തോമസ് കെ ഉമ്മൻ കോട്ടയത്ത് പറഞ്ഞു. കോഴ വാർത്തകൾ ശരിയാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും സിഎസ്‌ഐ ബിഷപ്പ് പറഞ്ഞു.

ബാറുടമകളുടെ കച്ചവടതാൽപ്പര്യം സംരക്ഷിക്കലല്ല സർക്കാരിന്റെ കടമ. പലരെയും രക്ഷപ്പെടുത്താനുള്ള ഉറപ്പാണ് സർക്കാർ പാലിച്ചത്. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. ബാറുടമകൾ ഭരണം ഹൈജാക്ക് ചെയ്യാനനുവദിക്കരുതെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

മദ്യനയം അട്ടിമറിച്ചതിനെതിരെ സീറോ മലബാർ സഭയും രംഗത്തെത്തി. മദ്യനയം തിരുത്തിയത് വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയെന്ന് ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. ബിയർ വൈൻ പാർലറുകൾ തുറക്കാനുള്ള തീരുമാനം മദ്യാസക്തി കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നു ചീഫ് വിപ്പ് പി സി ജോർജ് പറഞ്ഞു. മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് പ്രതികരിക്കാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP