Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്പൂർണ മദ്യനിരോധനം വരാൻ അഞ്ചുവർഷം കാത്തിരിക്കേണ്ട; ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഭൂരിപക്ഷവും ഈ വർഷം തന്നെ അടച്ചുപൂട്ടാൻ ആലോചന; ലക്ഷ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ്

സമ്പൂർണ മദ്യനിരോധനം വരാൻ അഞ്ചുവർഷം കാത്തിരിക്കേണ്ട; ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഭൂരിപക്ഷവും ഈ വർഷം തന്നെ അടച്ചുപൂട്ടാൻ ആലോചന; ലക്ഷ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ മദ്യനിരോധനം വരാൻ അധികമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്ന് സൂചന. ബാറുകൾക്ക് പിന്നാലെ, ബിവറേജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിൽ ഭൂരിപക്ഷവും സമീപഭാവിയിൽത്തന്നെ അടച്ചുപൂട്ടുമെന്നാണ് റിപ്പോർട്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസുമായി പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് ലൈസൻസ് നൽകാതെ പൂട്ടിക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ, ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ ഭൂരിപക്ഷം ഭരണസമിതികളും തയ്യാറായേക്കില്ലെന്നും സൂചനയുണ്ട്.

കെപിസിസി. പ്രസിഡന്റ് സുധീരൻ കൊണ്ടുവന്ന മദ്യനയത്തെ, അദ്ദേഹത്തെ മറികടന്ന് മുഖ്യമന്ത്രി സ്വന്തമാക്കിയതിലുള്ള അതൃപ്തി കോൺഗ്രസ്സിനുള്ളിൽ സുധീരനെ അനുകൂലിക്കുന്നവർക്കുണ്ട്. ഇവരാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഭൂരിഭാഗവും അടച്ചുപൂട്ടാനുള്ള കളമൊരുക്കുന്നത്. നിലവിൽ, ഓരോ വർഷവും പത്ത് ശതമാനം ചില്ലറവിൽപന ശാലകൾ വീതമാണ് അടച്ചുപൂട്ടേണ്ടത്. എന്നാൽ, അതിൽക്കൂടുതൽ അടച്ചുപൂട്ടുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങൾ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ മദ്യനയം പരാജയമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പല കോണുകളിൽനിന്നുമുണ്ടാകും. സർക്കാരിനെ കടുത്ത വരുമാനനഷ്ടത്തിലേക്ക് നയിക്കുകയാണ് അതിനുള്ള ഒരു പോംവഴി. അതിന് വേണ്ടിയാണ് കൂടുതൽ ചില്ലറ വിൽപന ശാലകൾ പൂട്ടിക്കുന്നത്. വരുമാന നഷ്ടത്തെക്കുറിച്ച് മന്ത്രിസഭയിൽത്തന്നെ ഭിന്നാഭിപ്രായമുണ്ട്. മദ്യദൗർലഭ്യം വരുന്നതോടെ, വ്യാജമദ്യം ഒഴുകുന്നതിനും അത് കളമൊരുക്കും. ഇതോടെ, മുഖ്യമന്ത്രി പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന് എതിർവിഭാഗം കരുതുന്നു.

അതിനിടെ, ഇക്കൊല്ലം പൂട്ടേണ്ട ചില്ലറവിൽപനശാലകളേതെന്ന് കണ്ടെത്താൻ ബിവറേജസ് കോർപറേഷൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ലൈസൻസില്ലാതെ നിലവിൽ പ്രവർത്തിക്കുന്നവ കണ്ടെത്തി പൂട്ടുകയാണ് ലക്ഷ്യം. നിലവിൽ, കോടതി ഉത്തരവിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 35-ഓളം കേന്ദ്രങ്ങളുണ്ട്. ഇതിൽത്തന്നെ എട്ടെണ്ണം നേരത്തെ അടച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP