Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോണിയ ഗാന്ധിയെ പോലും മോശമായി ചിത്രീകരിക്കുന്നു; ഇത് ബിജെപിയുമായി ചേർന്ന് കോൺഗ്രസ് പാർട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജഗന്മോഹൻ റെഡ്ഡിയുടെ ഗൂഢാലോചന; ഇത് ഒരു ബയോപിക് അല്ല ബയോ ട്രിക്കാണ് എന്ന് ആന്ധ്ര പിസിസി അധ്യക്ഷൻ; മമ്മൂട്ടിയുടെ തെലുങ്കു ചിത്രമായ യാത്രക്കെതിരെ കോൺഗ്രസ് രംഗത്ത്

സോണിയ ഗാന്ധിയെ പോലും മോശമായി ചിത്രീകരിക്കുന്നു; ഇത് ബിജെപിയുമായി ചേർന്ന് കോൺഗ്രസ് പാർട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജഗന്മോഹൻ റെഡ്ഡിയുടെ ഗൂഢാലോചന; ഇത് ഒരു ബയോപിക് അല്ല ബയോ ട്രിക്കാണ് എന്ന് ആന്ധ്ര പിസിസി അധ്യക്ഷൻ; മമ്മൂട്ടിയുടെ തെലുങ്കു ചിത്രമായ യാത്രക്കെതിരെ കോൺഗ്രസ് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രക്കെതിരെ കോൺഗ്രസ് രംഗത്ത്. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയിരിക്കുന്നത്. വിവിധ ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. ചിത്രത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അടക്കം കോൺഗ്രസ് ഹൈക്കമാൻഡിനെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ ഹിഡൻ അജൻഡ ഉണ്ടെന്ന് ആന്ധ്രാപ്രദേശിലെ കോൺഗ്രസ് വക്താവ് ജൻഗ ഗൗതം പറഞ്ഞു. ചിത്രം കോൺഗ്രസിനെ ഉന്നം വയ്ക്കുന്നുവെന്ന് ജൻഗ ഗൗതം ആരോപിച്ചു.

സോണിയ ഗാന്ധിയെ ലക്ഷ്യം വച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ഹിഡൻ അജൻഡ ഉണ്ട്. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് പാർട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന്റെ ഗൂഢാലോചനയാണ് നടന്നതെന്ന് കോൺഗ്രസ് വക്താവ് ആരോപിച്ചു. ഇത് ഒരു ബയോപിക് അല്ല ബയോ ട്രിക്കാണ് എന്നാണ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൻ രഘുവീര റെഡ്ഡിയുടെ വിമർശനം. രാജശേഖര റെഡ്ഡി ഒരു ശരിയായ കോൺഗ്രസുകാരനാണെന്ന് ചിത്രീകരിക്കാൻ ചിത്രത്തിന്റെ പിന്നിലുള്ളവർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്നു, അന്തരിച്ച ആന്ധപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതമാണ് യാത്രയിൽ പറയുന്നത്. ഒരു ഡോക്ടറായ അദ്ദേഹം, വെറും ഒരുരൂപ മാത്രം വാങ്ങി പാവങ്ങളെ ചികിൽസിച്ചിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. 34ാം വയസ്സിൽ സാക്ഷാൽ ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ പിസിസി പ്രസിഡന്റായി നിയമിക്കുന്നത്. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആന്ധ്രയിൽ കോൺഗ്രസ് ഉയിർത്തെണീറ്റത് രാജശേഖര റെഡ്ഡിയുടെ ആസൂത്രണ പാടവത്തിന് കീഴിലായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയുടെ അലകും പിടിയും വരെ ഊരിയെടുക്കാനുള്ള നീക്കത്തിലായിരുന്നു റെഡ്ഡി. ചിരഞ്ജീവിയുടെ താരപ്രഭയെ തന്ത്രങ്ങൾ കൊണ്ട് മൂക്കുകുത്തിക്കാനും റെഡ്ഡിക്ക് കഴിഞ്ഞിരുന്നു. 1999 മുതൽ 2004 വരെ അഞ്ച് വർഷത്തോളം ആന്ധ്രാപ്രദേശ് അസംബ്ലിയിൽ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. 2003ൽ റെഡ്ഡി നടത്തിയ 1400 കിലോമീറ്റർ പദയാത്ര ഏറെ ശ്രദ്ധേയമായിരുന്നു. ആ യാത്രയാണ് തന്നിലെ രാഷ്ട്രീയനേതാവിനെ ഉണ്ടാക്കിയതെന്ന് റെഡ്ഡി പറയുമായിരുന്നു. ഇവിടമാണ് സിനിമയുടെ ഇതിവൃത്തം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി ഒരു ജനനേതാവ് ഉയർന്നുവരുന്നത് ചിത്രം എടുത്തുകാണിക്കുന്നു.

ഈ പദയാത്രയുടെ അടിസ്ഥാനത്തിയാണ് റെഡ്ഡി 2009ൽ അധികാരത്തിലേറുന്നത്. ജനങ്ങളുടെ ദാരിദ്രം നേരിട്ട കണ്ട അദ്ദേഹം അതിശയിപ്പിക്കുന്ന പദ്ധതികളാണ് നടപ്പാക്കിയത്. രണ്ട് രൂപയ്ക്ക് അരി, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് കോളജ് ഫീസ് നിർത്തലാക്കിയത്, ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംവരണം, വായ്പ എഴുതിത്ത്ത്തള്ളൽ തുടങ്ങിയ വിവിധ നടപടികൾ റെഡ്ഡി സർക്കാരിന്റെ നേട്ടങ്ങളായുണ്ട്. ഈ ചരിത്രമാണ് സിനിമാക്കുന്നത്.

പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡിനെ ഈ ചിത്രത്തിൽ വില്ലനായാണ് ചിത്രീകരിച്ചിരുക്കുന്നത്. അഴിമതിക്കാരും ദുഷ്ടബുദ്ധിയുള്ളവരും പ്രാദേശിക നേതാക്കളെ ഒതുക്കുന്നവരുമായി കോൺഗ്രസ് ഹൈക്കമാൻഡിനെ ചിത്രം ആക്ഷേപിക്കുന്നുണ്ട്. വൈഎസ്ആറിന്റെ മരണശേഷം മകനുമായാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഉടക്കിയത് എന്നാകാര്യം ചിത്രം മറച്ചുവെക്കുന്നു. അങ്ങനെയാണ് വൈഎസ്ആർ കോൺഗ്രസ് എന്ന പാർട്ടിയുണ്ടാവുന്നത്. പക്ഷേ ജഗന് തന്റെ പിതാവിനോടും കോൺഗ്രസ് ശത്രുതാപരമായ സമീപനമാണ് എടുത്തിട്ടുള്ളതെന്ന് വരുത്തി തീർത്ത്, ജനങ്ങളെ വൈകാരികമായി ബ്ലാക്ക്‌മെയിൽ ചെയ്യണം. ഇതിനൊപ്പിച്ച ഇലക്ഷൻ ഗിമ്മിക്കുകളാണ് തിരക്കഥയെന്ന രൂപത്തിൽ വന്നതെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP