Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിലെ ഹോട്ടലിൽ കോടികൾ മറിയുമ്പോൾ ബെംഗളൂരുവിൽ നെഞ്ചിടിപ്പോടെ കോൺഗ്രസ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്നും മൂന്നു എംഎൽഎമാരെ ചാക്കിട്ടുപിടിച്ചതായും തുറന്നടിച്ച് ഡി.കെ.ശിവകുമാർ; മുഖ്യമന്ത്രി കുമാരസ്വാമിയുടെ മൃദുസമീപനത്തിനെതിരെയും വിമർശനം; ഓപ്പറേഷൻ താമരയിൽ ബിജെപി വിജയിക്കാൻ പോകുന്നില്ലെന്നും ശിവകുമാർ; ആരോപണങ്ങൾ നിഷേധിച്ച് ബിജെപി

മുംബൈയിലെ ഹോട്ടലിൽ കോടികൾ മറിയുമ്പോൾ ബെംഗളൂരുവിൽ നെഞ്ചിടിപ്പോടെ കോൺഗ്രസ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്നും മൂന്നു എംഎൽഎമാരെ ചാക്കിട്ടുപിടിച്ചതായും തുറന്നടിച്ച് ഡി.കെ.ശിവകുമാർ; മുഖ്യമന്ത്രി കുമാരസ്വാമിയുടെ മൃദുസമീപനത്തിനെതിരെയും വിമർശനം; ഓപ്പറേഷൻ താമരയിൽ ബിജെപി വിജയിക്കാൻ പോകുന്നില്ലെന്നും ശിവകുമാർ; ആരോപണങ്ങൾ നിഷേധിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടക അട്ടിമറി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി രഹസ്യനീക്കം നടത്തുവെന്ന അഭ്യൂഹങ്ങളെ ശരിവച്ച് കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ.ശിവകുമാർ. മുന്നണി സർക്കാരിനെ തകർക്കാൻ ബിജെപി സർക്കാർ ഓപ്പറേഷൻ ലോട്ടസ് എന്ന പേരിൽ ബിജെപി കുതിര കച്ചവടം നടത്തുകയാണെന്നാണ് ശിവകുമാർ തിങ്കളാഴ്ച ആരോപിച്ചത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ മുംബൈയിലെ ഹോട്ടലിൽ ബിജെപി നേതാക്കൾക്കൊപ്പം ക്യാമ്പ് ചെയ്യുകയാണ്. സംസ്ഥാനത്ത് കുതിര കച്ചവടമാണ് നടക്കുന്നത്. എന്താണ് അവിടെ നടക്കുന്നതെന്നും എത്ര തുകയാണ് വ്ാഗ്ദാനം ചെയ്തതെന്നു വിവരം കിട്ടിയിട്ടുണ്ട്.

2008 ൽ ബി.എസ്.യെദ്യൂരപ്പ സർക്കാരിനെ നിലനിർത്താൻ നിരവധി പ്രതിപക്ഷ എംഎൽഎമാരെ ബിജെപി വലവീശി പിടിച്ചതുമായി ബന്ധപ്പെട്ടാണ് ഓപ്പറേഷൻ ലോട്ടസ് എന്ന വിശേഷണം വന്നത്. കോൺഗ്രസിനെ സമാനമായ പല രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയിട്ടുള്ള നേതാവ് കൂടിയാണ ്ശിവകുമാർ. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ബിജെപിയോട് അൽപം മൃദുസമീപനം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മൃദുസമീപനം എന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് കുമാരസ്വാമിക്ക് അറിയാവുന്ന കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നില്ല എന്നാണ്. ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകളെ കുറിച്ച് മുഖ്യമന്ത്രിയെ എല്ലാ എംഎൽഎമാരും ധരിപ്പിട്ടുണ്ട്. സിദ്ധരാമയ്യയെയും ഇക്കാര്യം അറിയിച്ചു. കാത്തിരുന്നു കാണുക എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ 24 മണിക്കൂറിനകം കാര്യങ്ങൾ പുറത്തുകൊണ്ടുവരുമായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. ഈ കളിയിൽ ബിജെപി വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മകര സംസ്‌ക്രാന്തിക്ക് ശേഷം വിപ്ലവമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് നോക്കാം. കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. എവിഷയത്തെ കുറിച്ച് തങ്ങൾക്ക് ധാരണയുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. എന്നാൽ ശിവകുമാറിന്റെ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. കോൺഗ്രസ് തങ്ങളുടെ കഴിവുകേടും തമ്മിലടിയും മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും ബിജെപി ആരോപിച്ചു.

കോൺഗ്രസ് എം എൽ എമാരായ രമേഷ് ജർകിഹോളി, ആനന്ദ് സിങ്, ബി നാഗേന്ദ്ര എന്നിവർ പാർട്ടിയുമായി അകലംപാലിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ഡി കെ ശിവകുമാർ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞമാസം മന്ത്രിസഭ പുനഃസംഘടന നടത്തിയതിനു പിന്നാലെ മന്ത്രിസ്ഥാനം നഷ്ടമായതോടെയാണ് രമേഷ് ജർകിഹോളി പാർട്ടിയുമായി ഇടഞ്ഞത്. അതേസമയം ബിജെപിയിലേക്ക് കൂറുമാറുന്നത് സംബന്ധിച്ച് ആനന്ദ് സിങ്ങും, ബി നാഗേന്ദ്രയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ചയ്ക്ക് നീക്കം നടത്തുന്നതായും സൂചനകളുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ നിന്ന് കോൺഗ്രസിലേയ്ക്ക് കൂറുമാറിയെത്തിയവരാണ് ഇരുവരും. കോൺഗ്രസ് -ജനതാദൾ സഖ്യകഷികൾക്കിടയിലെ അഭിപ്രായഭിന്നത മുതലെടുക്കാൻ കർണാടകയിൽ നിന്നുള്ള ബിജെപി എം എൽ എ മാർ, കേന്ദ്രനേതൃത്വവുമായി ചർച്ചനടത്തി. കുറഞ്ഞത് ആറ് എം എൽ എമാരെയെങ്കിലും ബിജെപി പക്ഷത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ചൂടേറിയ രാഷ്ട്രീയ കളികൾക്കാണ് കർണാടക സാക്ഷ്യം വഹിക്കുന്നത്. 16 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാനായാൽ കർണാടക നിയമസഭയിലെ 222 എംഎൽഎമാരുടെ അംഗബലം 206 ആയി കുറയും. ഈ സാഹചര്യത്തിൽ കേവലഭൂരിപക്ഷം 104 ആകും. നിലവിൽ 104 എംഎൽഎമാരുള്ള ബിജെപിക്ക് ഇതോടെ അധികാരത്തിലേറാനുള്ള വഴിതെളിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP