Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടനാട് സീറ്റ് കോൺഗ്രസ് എടുക്കുന്നുവെന്ന് ആരുപറഞ്ഞു? ഇക്കാര്യത്തിൽ ഒരുചർച്ചയും നടന്നിട്ടില്ല; 25 ന് ചേരുന്ന യുഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക; ജോസ്.കെ.മാണിയുടെ പ്രസ്താവന വാസ്തവമറിയാതെ; മുല്ലപ്പള്ളി നൽകിയ സൂചന തള്ളിക്കൊണ്ട് രമേശ് ചെന്നിത്തല

കുട്ടനാട് സീറ്റ് കോൺഗ്രസ് എടുക്കുന്നുവെന്ന് ആരുപറഞ്ഞു? ഇക്കാര്യത്തിൽ ഒരുചർച്ചയും നടന്നിട്ടില്ല; 25 ന് ചേരുന്ന യുഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക; ജോസ്.കെ.മാണിയുടെ പ്രസ്താവന വാസ്തവമറിയാതെ; മുല്ലപ്പള്ളി നൽകിയ സൂചന തള്ളിക്കൊണ്ട് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോൺഗ്രസ് എടുക്കുന്നുവെന്നുള്ള മാധ്യമ വാർത്ത അടിസ്ഥാന രഹിതമെന്നു യു.ഡി എഫ് ചെയർമാൻ രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചയും നടന്നിട്ടില്ല. യു.ഡി എഫ് ആണ് ഇക്കാര്യങ്ങൾ തീരുമാനിക്കുക എന്നു അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു

ഈ വിഷയത്തിൽ ജോസ് കെ. മാണിയുടെ പ്രസ്താവന വാസ്തവമറിയാതെയുള്ളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരതതെ നൽകിയിരുന്നു. പ്രസ്താവനകളിൽ നിന്ന് തൽക്കാലം അകന്നു നിൽക്കുന്നതാണ് നല്ലതെന്നും രമേശ് പറഞ്ഞു.

മോദിയുടെ രാഷ്ട്രീയമാണ് കേരളത്തിൽ പിണറായി കളിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കി നിശബ്ദരാക്കാമെന്ന മോദിയുടെ അതേ നീചതന്ത്രമാണ് പിണറായിയും പയറ്റുന്നത്. വി എസ്. ശിവകുമാറിനെതിരെയുള്ള കേസൊക്കെ ആ നിലയിലുള്ളതാണ്. എന്നാൽ, ആ ഭയപ്പെടുത്തലൊന്നും തങ്ങളുടെ അടുത്തുവേണ്ട. അതൊന്നും വിലപ്പോവില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിൽ ഗുരുതര അഴിമതിയാണ് നടന്നിരിക്കുന്നത്. പൊലീസ് ചെയ്യുന്ന കുറ്റം പൊലീസ് തന്നെ അന്വേഷിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.അതുകൊണ്ട് തന്നെ വെടിയുണ്ട കാണാതായത് മുതൽ ആഭ്യന്തര വകുപ്പിനെതിരായ മുഴുവൻ അഴിമതി ആരോപണവും സി.ബി.െഎ അന്വേഷിക്കണം. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെ തങ്ങൾ തള്ളിക്കളയുകയാണ്. സി.ബി.െഎയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതിന് സർക്കാർ തയാറായില്ലെങ്കിൽ അപ്പോൾ കാണാം പൂരം.

ഇന്ത്യൻ ഭരണഘടനയുടെ നിരാസമാണ് പൗരത്വദേദഗതി നിയമം. പൗരത്വം മതത്തിന്റെ പേരിൽ തീരുമാനിക്കപ്പെടേണ്ടതല്ല. മോദിയും അമിത്ഷായും മതാധിഷ്ഠിത രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ അത് അനുവദിക്കാനാവില്ല.അതുകൊണ്ട് തന്നെ പൗരത്വ വിഷയത്തിലെ സമരങ്ങൾ മുസ് ലിംകൾ മുസ് ലിംകൾക്ക് വേണ്ടി നടത്തേണ്ടതല്ല. അത് മതേതര ജനാധിപത്യ ഇന്ത്യ നിലനിന്ന് കാണണം എന്നാഗ്രഹിക്കുന്ന മുഴുവനാളുകളും ഏറ്റെടുത്ത് നടത്തേണ്ട സമരമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി യോജിച്ച പ്രക്ഷോഭത്തിന് തങ്ങൾ തയാറായതാണ്.എന്നാൽ, ഭരണപക്ഷം അത് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. അത് മനസിലാക്കിയിട്ടാണ് പ്രതിപക്ഷം സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് തിരിഞ്ഞത്. ഈ മാസം 25ന് ചേരുന്ന യു.ഡി.എഫ് യോഗം പൗരത്വ വിഷയത്തിലെ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ചും ആ യോഗത്തിൽ ആലോചനയുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP