Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറ്റിങ് എംപിമാരുടെ സീറ്റുകളിൽ മറ്റു പേരുകൾ നിർദ്ദേശിക്കാതെയുള്ള ലിസ്റ്റ് ഡൽഹിയിൽ എത്തി; ഏല്ലാവരും നിർദ്ദേശിച്ചിട്ടും പറ്റില്ലെന്ന് കട്ടായം പറഞ്ഞ് മുല്ലപ്പള്ളി; അലപ്പുഴയാണെങ്കിൽ വേണ്ടെന്ന് പറഞ്ഞ് വേണുഗോപാൽ; ആന്റോയെ വെട്ടി സ്ഥാനാർത്ഥിയാകാൻ കഴിയുമെന്ന പ്രതീക്ഷയിൽ പിജെ കുര്യൻ; സോണിയയുടെ സമ്മർദ്ദം മറികടന്ന് അവസാന നിമിഷം കെവി തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കുമെന്ന പ്രചരണവും ശക്തം; ബെന്നി ബെഹന്നാനും ടി എൻ പ്രതാപനും വാഴയ്ക്കനും മുൻഗണനാ ലിസ്റ്റിൽ

സിറ്റിങ് എംപിമാരുടെ സീറ്റുകളിൽ മറ്റു പേരുകൾ നിർദ്ദേശിക്കാതെയുള്ള ലിസ്റ്റ് ഡൽഹിയിൽ എത്തി; ഏല്ലാവരും നിർദ്ദേശിച്ചിട്ടും പറ്റില്ലെന്ന് കട്ടായം പറഞ്ഞ് മുല്ലപ്പള്ളി; അലപ്പുഴയാണെങ്കിൽ വേണ്ടെന്ന് പറഞ്ഞ് വേണുഗോപാൽ; ആന്റോയെ വെട്ടി സ്ഥാനാർത്ഥിയാകാൻ കഴിയുമെന്ന പ്രതീക്ഷയിൽ പിജെ കുര്യൻ; സോണിയയുടെ സമ്മർദ്ദം മറികടന്ന് അവസാന നിമിഷം കെവി തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കുമെന്ന പ്രചരണവും ശക്തം; ബെന്നി ബെഹന്നാനും ടി എൻ പ്രതാപനും വാഴയ്ക്കനും മുൻഗണനാ ലിസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും വി എം സുധീരനും മത്സരിക്കുമോ? കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. മത്സരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാണ്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും വി എം സുധീരനും തയ്യാറുമല്ല. എന്തുവന്നാലും മത്സരിക്കില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കെസി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കാൻ താൽപ്പര്യമില്ല. യുവാക്കൾക്ക് വേണ്ടി വഴിമാറിക്കൊടുക്കാനാണ് സുധീരന് താൽപ്പര്യം. ഇതോടെ തീരുമാനം എല്ലാം ഹൈക്കമാണ്ടിൽ എത്തുകയാണ്. കെപിസിസി തയ്യാറാക്കിയ ലിസ്റ്റിൽ അപ്രതീക്ഷിത മാറ്റങ്ങൾ പലരും പ്രതീക്ഷിക്കുന്നുണ്ട്. വയനാട് സീറ്റിനായുള്ള കടുപിടിത്തത്തിലാണ് ഏവരും. കെസി വേണുഗോപാലിനും വയനാട് വേണം. 16 പേരാണ് ഈ സീറ്റിന് വേണ്ടി ചരടുവലികൾ നടത്തുന്നത്. ഏതായാലും നാളെയോടെ തീരുമാനം ഹൈക്കമാണ്ട എടുക്കും.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനായി ഹൈക്കമാൻഡ് വിശാലാഭിപ്രായം കേൾക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി മുതിർന്ന നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ചു. നാളെ ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തോടനുബന്ധിച്ചു കമ്മിറ്റിക്കു പുറത്തുള്ള കേരളത്തിലെ പ്രധാന നേതാക്കളുടെ നിർദ്ദേശം കൂടി പരിഗണിക്കും. പട്ടികയായാൽ നാളെത്തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൂടി അംഗീകാരം വാങ്ങിക്കാനാണു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. സ്‌ക്രീനിങ് കമ്മിറ്റിയിൽ നിലവിൽ കേരളത്തിൽ നിന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ഉൾപ്പെടുത്തിയിരുന്നത്. എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എല്ലാ സംസ്ഥാനങ്ങളുടെയും സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ട്. പ്രവർത്തകസമിതി അംഗങ്ങളായ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരും ക്ഷണിതാക്കളായി പങ്കെടുക്കും. ഇവരെ കൂടാതെ മുൻ കെപിസിസി പ്രസിഡന്റുമാർ, പി.സി. ചാക്കോ, പി. ജെ.കുര്യൻ, ബെന്നി ബഹനാൻ, വി.ഡി.സതീശൻ എന്നിവരെയും ഡൽഹിക്കു വിളിപ്പിച്ചു. ഇത് പുതിയ ചർച്ചകൾക്കും വഴി വയ്ക്കുകയാണ്.

താൽപ്പര്യമുള്ള സിറ്റിങ് എംപിമാരെയെല്ലാം മത്സരിപ്പിക്കാനാണ് കെപിസിസിയുടെ നിർദ്ദേശം. എന്നാൽ കോട്ടയത്തും എറണാകുളത്തും ചില പ്രശ്‌നങ്ങളുണ്ട്. എറണാകുളത്ത് മത്സരിക്കാൻ കെവി തോമസ് തയ്യാറാണ്. സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായ കെവി തോമസ് സീറ്റ് തനിക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കെവി തോമസിന് ജയസാധ്യത കുറവാണെന്നും ഹൈബി ഈഡനെ എറണാകുളത്ത് പരീക്ഷിക്കണമെന്നുമാണ് ആവശ്യം. എംഎൽഎയായ ഹൈബിയും മത്സരിക്കാൻ തയ്യാർ. കോൺഗ്രസിലെ ഐ വിഭാഗം ഹൈബിയുടെ പേര് ചർച്ചയാക്കി സീറ്റിൽ കണ്ണുവച്ച് സജീവമായുണ്ട്. ഇത് കെ വി തോമസിന് വെല്ലുവിളിയാണ്. രാഹുൽ ഗാന്ധിയുടെ മനസ്സ് തന്നെയാകും നിർണ്ണായകം. പത്തനംതിട്ടയിൽ പ്രാദേശിക നേതൃത്വം സിറ്റിങ് എംപിയായ ആന്റോ ആന്റണിക്ക് എതിരാണ്. ഈ സാഹചര്യത്തിൽ പിജെ കുര്യൻ സീറ്റിൽ കണ്ണുവയ്ക്കുന്നു. ചർച്ചകൾക്ക് പിജെ കുര്യനേയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. ഇത് കുര്യനും പ്രതീക്ഷ നൽകുന്ന ഘടകമാണ്. പത്തനംതിട്ട തനിക്ക് കിട്ടുമെന്ന് പ്രതീക്ഷയിലാണ് കുര്യനും.

തിരുവനന്തപുരത്ത് ശശി തരൂരും ആറ്റിങ്ങലിൽ അടൂർ പ്രകാശും കോഴിക്കോട് എംകെ രാഘവനും സീറ്റുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ചാലക്കുടിയിലും ഇടുക്കിയിലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ കരുതലോടെയാണ് സിപിഎം നീക്കം. തൃശൂരിൽ ടി എൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹന്നാനും മത്സരിക്കാനാണ് സാധ്യത. എന്നാൽ ബെന്നിയോട് കോൺഗ്രസ് ഹൈക്കമാണ്ടിന് താൽപ്പര്യക്കുറവുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും ബെന്നിയുടെ പേരിനെ വെട്ടിയത് കോൺഗ്രസ് ഹൈക്കമാണ്ടാണ്. അതുകൊണ്ട് തന്നെ ചാലക്കുടിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും ഉറപ്പില്ല. ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ ജോസഫ് വാഴയ്ക്കൻ സ്ഥാനാർത്ഥിയാകും. ചാലക്കുടി എ ഗ്രൂപ്പിന് കൊടുക്കുന്നതിനാൽ ഇടുക്കിയിൽ ഐ ഗ്രൂപ്പിന് വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് തൃശൂരും ചാലക്കുടിയും ഇടുക്കിയും പ്രവചനത്തിന് അതീതമാകുന്നത്. പിസി ചാക്കോയ്ക്കും ഈ മൂന്ന് മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്.

കെപിസിസി പ്രസിഡന്റായ സാഹചര്യത്തിൽ മത്സരിക്കാനില്ലെന്ന മുൻതീരുമാനം ഇന്നലത്തെ ചർച്ചയിൽ മുല്ലപ്പള്ളി ആവർത്തിച്ചു. സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായതിനാൽ കെ.സി.വേണുഗോപാലിനു ഹൈക്കമാൻഡ് അനുവാദം ഉണ്ടോയെന്ന വ്യക്തത അദ്ദേഹം സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടില്ല. വയനാടിനായി പ്രമുഖ നേതാക്കൾ തന്നെയാണു രംഗത്ത്. കെ.സി വേണുഗോപാൽ അങ്ങോട്ടു മാറാനുള്ള സാധ്യതയും തള്ളാനാവില്ല. കോൺഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി കൂടിയശേഷം നാളെ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേർന്നില്ലെങ്കിൽ സ്ഥാനാർത്ഥി പട്ടിക വൈകിയേക്കും. മറ്റെന്നാൾ കോൺഗ്രസ് പ്രവർത്തകസമിതി യോഗം അഹമ്മദാബാദിൽ ചേരുകയാണ്. തുടർന്നു തമിഴ്‌നാട്ടിലും കേരളത്തിലുമെത്തുന്ന രാഹുൽ 14നു രാത്രിയെ തിരിച്ചെത്തൂ. രാഹുലിന്റെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണു പട്ടികയ്ക്ക് അന്തിമാനുമതി നൽകേണ്ടത്. അതുകൊണ്ട് തന്നെ നാളെ എല്ലാം തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്ന് നടത്തിയ ചർച്ചയിലാണ് സാധ്യത പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായത്.

ഉമ്മൻ ചാണ്ടി മൽസരിക്കാൻ തയാറായാൽ പത്തനംതിട്ടയോ ഇടുക്കിയോ നൽകാനും നീക്കമുണ്ട്. സംഘടന ചുമതല ഉള്ളതിനാൽ മൽസരിക്കാൻ താൽപര്യമില്ലെന്ന് കെ സി വേണുഗോപാൽ ദേശീയ നേതൃത്വത്തെ അറിയിച്ചുണ്ട്. എന്നാൽ ആലപ്പുഴയിൽ ശക്തമായ മൽസരം നടക്കുമെന്നതിനാൽ കെസി വേണുഗോപാൽ തന്നെ രംഗത്തിറങ്ങണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ പരിഗണിക്കുമ്പോൾ ചാലക്കുടിയിൽ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ എന്നിവരുടെ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്. ,തൃശൂരിൽ വി എം സുധീരൻ,ടി എൻ പ്രതാപൻ എന്നിവരെ പരിഗണിക്കുന്നു. പാലക്കാട് - ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനൊപ്പം പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും പട്ടികയിലുണ്ട്. ആലത്തൂരിൽ രമ്യ ഹരിദാസ്, കെഎ തുളസി, സുനിൽ ലാലൂർ എന്നിവരുടെ പേരുകളാണ് ഉൾപ്പെടുത്തിയത് എന്നാണ് സൂചന. കാസർകോഡ് സുബ്ബയ്യ റായ്, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കാണ് സാധ്യത. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ കൂടാതെ ഡീൻ കുര്യാക്കോസ് ,ജോസഫ് വാഴയ്ക്കൻ പട്ടികയിലുണ്ട്. കണ്ണൂരിൽ കെ സുധാകരന്റെ പേരാണ് പരി?ഗണിക്കുന്നത്. വയനാട് സീറ്റിലേക്ക് ഷാനിമോൾ ഉസ്മാനൊപ്പം ടി.സിദ്ധീഖിനേയും പാർട്ടി പരിഗണിക്കുന്നു.

ജനകീയ നേതാക്കൾ മത്സരിച്ചാ്ൽ വിജയം ഉറപ്പെന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഇതോടെ ഉമ്മൻ ചാണ്ടി മത്സരത്തിനിറങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. മുന്നിൽ നിന്ന് പ്രചരണം നയിക്കുകയും ചെയ്യും. കെപിസിസി പ്രസിഡന്റായതോടെ മത്സരിക്കാൻ ഇല്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്. എന്നാൽ, വടകരയിൽ മുല്ലപ്പള്ളിക്ക് വീണ്ടും ജയസാദ്ധ്യത പാർട്ടി വിലയിരുത്തുന്നു. പ്രത്യേകിച്ചും ജയരാജൻ മത്സരിക്കാൻ എത്തുന്നതോടെ ശക്തനായ എതിരാളി മുല്ലപ്പള്ളി മാത്രമെന്നും ചർച്ചയായിട്ടുണ്ട്. മറ്റൊരു പരീക്ഷണത്തിന് ശ്രമിക്കേണ്ടെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്. സീറ്റ് നിലനിറുത്താൻ മുല്ലപ്പള്ളിയെതന്നെ വീണ്ടും രംഗത്തിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്. മുല്ലപ്പള്ളി മത്സരിച്ചാൽ ആർ.എംപി ഉൾപ്പെടെയുള്ളവയുടെ പിന്തുണ ലഭിച്ചേക്കുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP