Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ യാത്രയ്ക്ക് അവസാന നിമിഷം വിലങ്ങു വീണതിൽ യുവ എംഎൽഎമാർക്ക് രോഷം; സിപിഐ(എം) കാണിച്ച വഴി അവസാനം ശരിയെന്നു തെളിഞ്ഞെന്ന് കെടി ജലീൽ; ബൽറാം ഫേസ്‌ബുക്കിൽ തെറിവിളി കേട്ടത് മിച്ചം

അമേരിക്കൻ യാത്രയ്ക്ക് അവസാന നിമിഷം വിലങ്ങു വീണതിൽ യുവ എംഎൽഎമാർക്ക് രോഷം; സിപിഐ(എം) കാണിച്ച വഴി അവസാനം ശരിയെന്നു തെളിഞ്ഞെന്ന് കെടി ജലീൽ; ബൽറാം ഫേസ്‌ബുക്കിൽ തെറിവിളി കേട്ടത് മിച്ചം

തിരുവനന്തപുരം: മുസ്ലിംലീഗ്-കോൺഗ്രസ് എംഎൽഎമാർ അമേരിക്കൻ യാത്ര അവസാന നിമിഷം ഉപേക്ഷിച്ചത് പാർട്ടിയുടെ നിർദേശത്തെ തുടർന്ന്. ഇന്ന് രാവിലെ യാത്ര തിരിക്കാനിരുന്ന എംഎൽഎമാരോട് പോകേണ്ടെന്ന് അവസാന നിമിഷമാണ് പാർട്ടി നേതൃത്വങ്ങൾ നിർദേശിച്ചത്. ഫലസ്തീന് എതിരായ ഇസ്രയേൽ ആക്രമണത്തോട് അമേരിക്ക മൗനം പാലിക്കുന്നതിനോടുള്ള പ്രതിഷേധമാണ് കാരണമായി എല്ലാ പാർട്ടികളും പറയുന്നത്. എന്നാൽ നേതാക്കളുടെ ന്യൂനപക്ഷ വോട്ടു പേടിയാണ് കാരണമെന്ന് യുവ എം.എൽ.എമാർ പറയുന്നു. ഇക്കാര്യത്തിൽ ലീഗിലെയും കോൺഗ്രസിലെയും യുവ എംഎൽഎമാർക്ക് കടുത്ത രോഷമുണ്ട്.
ഇസ്രയേൽ ആക്രമണത്തിനെതിരെ ഒടുവിൽ മുസ്‌ളീംലീഗും നിലപാടെടുത്തു; ഇടത് എംഎൽഎമാരുടെ പാതയിൽ അമേരിക്കൻ യാത്ര ഉപേക്ഷിച്ച് ലീഗ് പ്രതിനിധികളും; കോൺഗ്രസ് എംഎൽഎമാരും പോകുന്നില്ലെന്ന് വിടി ബലറാം
സംഘികളുടെ ശത്രുവായ ബൽറാം ദുബായ് മലയാളികളെ വാസവദത്തയോട് ഉപമിച്ച് സുഡാപ്പികളുടേയും ശത്രുവായി; ഫേസ്‌ബുക്കിൽ തെറിവിളികളുടെ പൂരം
ഫേസ്‌ബുക്കിലൂടെ പ്രവാസികളെ അധിക്ഷേപിച്ചിട്ടില്ല; തൃത്താല പെരുമ ഗ്രൂപ്പിൽ തന്നെ അധിക്ഷേപിച്ച 'മാടമ്പി സുനിൽ' എന്നയാളെ ഉദ്ദേശിച്ചാണ് കമന്റിട്ടത്; വിവാദത്തിൽ വിശദീകരണവുമായി വി ടി ബൽറാം എംഎൽഎ

ഒരു മാസം മുമ്പ് തീരുമാനിച്ച യാത്രയുടെ അവസാന നിമിഷമാണോ 'നേതാക്കൾക്ക് ബോധോദയം ഉണ്ടായതെന്നാണ്' ഭരണപക്ഷ എം.എൽ.എമാർ ചോദിക്കുന്നത്. ഇടതു പാർട്ടികളെ ഭയന്ന് അവരുടെ തീരുമാനത്തിന് പിന്നാലെ പോകുന്നത് സ്വന്തമായി തീരുമാനം കൈക്കൊള്ളാത്തതാണ് പ്രശ്‌നമെന്നും ചില എംഎൽഎമാർ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെയാണ് ലീഗ് നേതാക്കൾ ചർച്ച നടത്തി എം.എൽ.എമാരായ കെ.എം.ഷാജിയും എൻ. ഷംസുദ്ദീനും പോകേണ്ടെന്ന് തീരുമാനിച്ചത്. ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം. ഇതോടെ ഒറ്റപ്പെട്ട കോൺഗ്രസ് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അടക്കമുള്ള മറ്റു നേതാക്കളും കൂടിയാലോചിച്ച് യാത്ര വിലക്കുകയായിരുന്നു. എം. വിഷ്ണുനാഥ്, വി.ടി. ബൽറാം, ഷാഫി പറമ്പിൽ, ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവരുടെ യാത്ര മുടങ്ങിയതോടെ സംഘത്തിൽ ശേഷിച്ചത് കേരള കോൺഗ്രസ് (എം) എം.എൽ.എ മോൻസ് ജോസഫ് മാത്രമായി. എല്ലാ പാർട്ടികളും അമേരിക്കയെ എതിർക്കുമ്പോൾ ഒറ്റയ്ക്കു പോകേണ്ടതില്ലെന്ന് കേരള കോൺഗ്രസും തീരുമാനിക്കുകയായിരുന്നു.

അമേരിക്കൻ യാത്ര ആദ്യം വിലക്കിയത് സി.പി.എമ്മാണ്. എം.എൽ.എ മാരായ ടി.വി. രാജേഷിനും കെ ടി ജലീലിനും ആദ്യം യാത്രാനുമതി നൽകിയ പാർട്ടി അമേരിക്കൻ പരിശീലനത്തിൽ പങ്കെടുക്കുന്നത് പാർട്ടി നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇ. എസ്. ബിജിമോൾ എം.എൽ.എയുടെ യാത്ര സിപിഐയും വിലക്കി.

എല്ലാ എംഎൽഎമാരും പിൻവാങ്ങിയതോടെ സിപിഐ(എം) കാണിച്ച വഴി അവസാനം ശരിയെന്നു തെളിഞ്ഞിരിക്കയാണെന്ന് കെ ടി ജലീൽ പറഞ്ഞു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും അമേരിക്കയുടെ പരമ്പരാഗത സാമ്രാജ്യതത്വ നിലപാടിലും പ്രതിഷേധിച്ചാണ് ടി വി രാജേഷ് എം എൽ എ യോടും എന്നോടും സി പി എം, അമേരിക്കൻ ചിലവിൽ സംഘടിപ്പിക്കുന്ന യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്നു പറഞ്ഞത്. സിപിഎമ്മിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടത് സ്വാഭാവികമാണെന്നും ജലീർ പറഞ്ഞു. സിപിഎമ്മിന്റെ വഴി വൈകിയാണെങ്കിലും ലീഗും കോൺഗ്രസ്സും സ്വീകരിച്ചതിൽ അവരുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ വിഷയത്തിൽ ഫേസ്‌ബുക്കിലൂടെ ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്നത് കോൺഗ്രസ് എംഎൽഎ വിടി ബൽറാമായിരുന്നു. പ്രവാസികളെ അപമാനിക്കുന്ന ഫേസ്‌ബുക്ക് കമന്റിട്ടു എന്ന പേരിൽ ബൽറാം ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP