Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പിൽ തോറ്റമ്പിയതിന് പിന്നാലെ കൊഴിഞ്ഞുപോക്കും; തെലങ്കാനയിൽ 12 കോൺഗ്രസ് എംഎൽമാർ ടിആർഎസിലേക്ക്; ലയനത്തിന് സ്പീക്കർക്ക് കത്ത് നൽകിയതോടെ ചന്ദ്രശേഖർ റാവുവിനെ പ്രകീർത്തിച്ച് എംഎൽഎമാർ; മൂന്നിൽ രണ്ടുപേർ പാർട്ടിവിട്ടതോടെ കൂറുമാറ്റനിരോധന നിയമത്തിൽ നിന്നും രക്ഷയും; പ്രതിപക്ഷ നേതൃസ്ഥാനം കൂടി നഷ്ടമാകുന്നതോടെ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ്

തിരഞ്ഞെടുപ്പിൽ തോറ്റമ്പിയതിന് പിന്നാലെ കൊഴിഞ്ഞുപോക്കും; തെലങ്കാനയിൽ 12 കോൺഗ്രസ് എംഎൽമാർ ടിആർഎസിലേക്ക്; ലയനത്തിന് സ്പീക്കർക്ക് കത്ത് നൽകിയതോടെ ചന്ദ്രശേഖർ റാവുവിനെ പ്രകീർത്തിച്ച് എംഎൽഎമാർ; മൂന്നിൽ രണ്ടുപേർ പാർട്ടിവിട്ടതോടെ കൂറുമാറ്റനിരോധന നിയമത്തിൽ നിന്നും രക്ഷയും; പ്രതിപക്ഷ നേതൃസ്ഥാനം കൂടി നഷ്ടമാകുന്നതോടെ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസിന് വൻതിരിച്ചടി നൽകിക്കൊണ്ട് 12 എംഎൽഎമാർ ഭരണകക്ഷിയായ ടിആർഎസിലേക്ക് ചേക്കേറുന്നു. ടിആർഎസിൽ ലയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര് സ്പീക്കർക്ക് കത്ത് നൽകി. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ വികസന പദ്ധതികളോടുള്ള താൽപര്യത്താലാണ് ലയനമെന്നാണ് എംഎൽഎമാരുടെ വിശദീകരണം. ആകെ പതിനെട്ട് എംഎൽഎമാരാണ് കോൺ്ഗ്രസിനുള്ളത്.

ഒരു പാർട്ടിയിലെ മൂന്നിൽ രണ്ടുഭാഗം പേർ പാർട്ടിവിട്ടു മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അത് ലയനമാകുമെന്നു കൂറുമാറ്റ നിരോധന നിയമത്തിൽ വകുപ്പുണ്ട്. ഈ പഴുത് ഉപയോഗിച്ച് കൂറുമാറ്റത്തിന്റെ പേരിലുള്ള അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാനാണ് എംഎൽഎ മാരുടെ ശ്രമം. ലയനത്തിന് സ്പീക്കർക്ക് അനുമതി നൽകേണ്ടി വരും. കോൺഗ്രസിന് 19 എംഎൽഎമാർ ഉണ്ടായിരുന്നു. ഇവരിൽ ഒരാളായിരുന്ന പിസിസി പ്രസിഡന്റ് എൻ ഉത്തംകുമാർ റെഡ്ഡി എം പി ആയതോടെ രാജിവെച്ചു. അങ്ങനെ ആകെ എണ്ണം പതിനെട്ടായതുകൊണ്ട് മൂന്നിൽ രണ്ടുപേർ എന്നത് പന്ത്രണ്ടായി കുറഞ്ഞു. ഇതോടെയാണ് എംഎൽഎ മാർ കൂറുമാറാൻ ഒരുങ്ങുന്നത്.

പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണിതെന്നു ഉത്തംകുമാർ റെഡ്ഡി ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെയാണ് തെലങ്കാന കോൺഗ്രസിൽ പ്രശ്‌നം രൂക്ഷമായത്. ലോക്സഭയിലേക്ക് ആകെയുള്ള പതിനേഴിൽ മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.

119 ആണ് തെലങ്കാന നിയമസഭയുടെ അംഗസംഖ്യ. ഡിസംബറിൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 88 സീറ്റുകൾ ടിആർഎസ് നേടിയിരുന്നു. കോൺഗ്രസ് 19, അസറുദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിക്ക് ഏഴ് ബിജെപിക്ക് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റുനില. ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി മത്സരിച്ച് വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചതിനാൽ നിയമസഭാംത്വം ഇദ്ദേഹം രാജിവെക്കുകയും ചെയ്തു. ഇതോടെ കോൺഗ്രസ് അംഗസംഖ്യ 18 ആയി കുറഞ്ഞു. ഇതിന് പിന്നാലെ കോൺഗ്രസിന്റെ 18 ൽ 12 പേരും ടിആആർഎസിൽ ചേർന്നിരിക്കുകയാണ്. ഇതോടെ കോൺഗ്രസിന്റെ അംഗസംഖ്യ ആറായി ചുരുങ്ങി. എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറിയതിനാൽ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് നഷ്ടമാകും.

കഴിഞ്ഞ മാർച്ചിൽ തന്നെ 11 കോൺഗ്രസ് എംഎൽഎമാർ ടിആർഎസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് നേതൃത്വം ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 12 കോൺഗ്രസ് എംഎൽഎമാർ തങ്ങൾ ടിആർഎസിൽ ചേർന്നതായി കാട്ടി സ്പീക്കർക്ക് കത്ത് നൽകുകയായിരുന്നു. തണ്ടൂർ എംഎൽഎ ആയ രോഹിത് റെഡ്ഡി ടിആർഎസ് നേതാവ് കെ.ടി. രാമ റാവുവുമായികൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നുള്ള കൂട്ടപ്പൊഴിച്ചിൽ നടന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അംഗങ്ങളും പാർട്ടി വിട്ടതിനാൽ ഇവർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. അതിനാൽ തന്നെ ഇവരുടെ എംഎൽഎ സ്ഥാനം നഷ്ടപ്പെടുകയുമില്ല.

പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ടി.ആർ.എസിന്റെ ഗൂഢാലോചനയാണ് നീക്കത്തിന് പിന്നിലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണും. തെലങ്കാനയിൽ പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. കോൺഗ്രസിനെ തള്ളിപ്പറയുന്ന എംഎ‍ൽഎമാർ ജനങ്ങളോട് കണക്ക് പറയേണ്ടി വരുമെന്നും പാർട്ടി നേതൃത്വം പ്രതികരിച്ചു. ഇക്കാര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ സ്പീക്കറുടെ വസതിക്ക് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP