Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന് അപ്രതീക്ഷിതമായി ഒരു വമ്പൻ സഹായം ഒരുങ്ങുന്നു; സീറ്റ് മോഹമൊന്നുമില്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ആലോചിച്ച് ആർഎംപി; സിപിഎം വിട്ടു പോന്ന അനേകരുടെ പിന്തുണയുള്ളതിനാൽ വടകരയിൽ വിജയം സുനിശ്ചിതം; നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരുമിച്ച് മത്സരിക്കാനും ആലോചന

കോൺഗ്രസിന് അപ്രതീക്ഷിതമായി ഒരു വമ്പൻ സഹായം ഒരുങ്ങുന്നു; സീറ്റ് മോഹമൊന്നുമില്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ആലോചിച്ച് ആർഎംപി; സിപിഎം വിട്ടു പോന്ന അനേകരുടെ പിന്തുണയുള്ളതിനാൽ വടകരയിൽ വിജയം സുനിശ്ചിതം; നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരുമിച്ച് മത്സരിക്കാനും ആലോചന

കണ്ണൂർ: ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ ആർ എം പിയുടെ പിന്തുണ കോൺഗ്രസിനെന്ന് സൂചന. വടകരയിലെ വിജയത്തിൽ ആർ എം പി വോട്ടുകൾ അതിനിർണ്ണായകമാണ്. ബിജെപി.ക്കും സിപിഎമ്മിനും എതിരേ മതേതരശക്തികളുമായിച്ചേർന്ന് പ്രവർത്തിക്കാനാണ് ആർ.എംപി. നീക്കം. മുൻകാലത്തെപ്പോലെ ഒറ്റയ്ക്കുമത്സരിച്ച് മതേതരവോട്ടുകൾ വിഭജിക്കുന്നത് ബിജെപി.ക്ക് നേട്ടമാകുമെന്നും പാർട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാകും കോൺഗ്രസിന് പിന്തുണയ്ക്കുക.

ഇതുവരെ ആർ.എംപി. ഒറ്റയ്ക്കാണ് മത്സരിച്ചത്. കഴിഞ്ഞദിവസം ചേർന്ന ആർ.എംപി. സംസ്ഥാനസമിതിയോഗത്തിൽ ബിജെപി.ക്കെതിരേ മതേതരകൂട്ടായ്മയ്ക്ക് പിന്തുണനൽകാൻ തീരുമാനിച്ചു. ലോക്സഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തിയുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫിന് പിന്തുണ നൽകുന്നതോടൊപ്പം നിയമസഭാതിരഞ്ഞെടുപ്പിൽ അർഹമായ സീറ്റ് ആവശ്യപ്പെടാനും അവർ ആലോചിക്കുന്നുണ്ട്. ഫെബ്രുവരി 20-ന് തൃശ്ശൂരിൽ ആർ.എംപി. കേന്ദ്രകമ്മിറ്റിയോഗം ചേരും. അതിൽ വ്യക്തമായ തീരുമാനം ഉണ്ടായേക്കും. യുഡിഎഫിൽ ചേരാനും സാധ്യതയുണ്ട്. ലോക്താന്ത്രിക് ജനതാദൾ യു.ഡി.എഫ്. വിട്ടതോടെ ആർ.എംപി.യെ കൂടെനിർത്തണമെന്ന് യു.ഡി.എഫ്. ആഗ്രഹിക്കുന്നുണ്ട്. വടകരയിൽ ആർ എം പിക്ക് വലിയ സ്വാധീനമുള്ള സാഹചര്യത്തിലാണ് ഇത്.

ആർ.എംപി.യുടെ ശക്തികേന്ദ്രമായ വടകരയിൽ കഴിഞ്ഞതവണ പാർട്ടി സ്ഥാനാർത്ഥിയായ അഡ്വ. കെ. കുമാരൻകുട്ടിയാണ് മത്സരിച്ചത്. 17,229 വോട്ട് ലഭിച്ചു. അതേസമയം, സിപിഎം. സ്ഥാനാർത്ഥി എ.എൻ. ഷംസീർ കോൺഗ്രസ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടത് വെറും 3,306 വോട്ടിനാണ്. ആർ.എംപി.ക്ക് 30,000-ത്തിലധികം വോട്ടുണ്ടെന്നും സിപിഎമ്മിനോടുള്ള എതിർപ്പിന്റെ ഭാഗമായി കുറേ വോട്ട് മുല്ലപ്പള്ളിക്ക് നൽകിയതാണെന്നും അവർ പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ ദേശീയതലത്തിൽ മതേതരശക്തികളുടെ വിജയത്തിനായിരിക്കണം ഊന്നൽ. പ്രത്യേകിച്ചും ബിജെപി. കേരളത്തിൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ. സിപിഎമ്മിനെ തോൽപ്പിക്കുകയും ലക്ഷ്യമാണ്.

ആർഎംപിയിലൂടെ വടകരയിൽ 25,000-ത്തോളം വോട്ട് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അതേസമയം, ഇന്നത്തെ സാഹചര്യത്തിൽ ഒറ്റയ്ക്ക് പാർട്ടിയെ നിലനിർത്തുന്നത് എളുപ്പമല്ലെന്ന് ആർ.എംപി.യും കരുതുന്നു. വടകരയ്ക്കുപുറമേ ആലത്തൂർ, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ അവർക്ക് വോട്ടുണ്ട്്. കഴിഞ്ഞ തവണ 15 മണ്ഡലങ്ങളിൽ അവർ മത്സരിച്ചിരുന്നു ആർ.എംപി.യുമായി ചർച്ചയൊന്നും നടന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു. ഫാസിസ്റ്റുശക്തികൾക്കെതിരേ പോരാടാൻ തയ്യാറായാൽ യു.ഡി.എഫിന് സന്തോഷം മാത്രമേയുള്ളൂ. അവർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്ര്ൻ പറയുന്നു. ബിജെപി.ക്കും സിപിഎമ്മിനും എതിരായി മതേതര ജനാധിപത്യ ശക്തികളുമായി ഐക്യപ്പെടാനാണ് തീരുമാനം. ഒറ്റയ്ക്ക് മത്സരിക്കില്ലെന്ന് ആർ.എംപി. സംസ്ഥാന സെക്രട്ടറി വേണുവും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP