Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കർണാടക മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ നമ്പർ വണ്ണായി കോൺഗ്രസ്; ജെഡിഎസുമായി ചേർന്ന് 1357 സീറ്റുസ്വന്തമാക്കിയതോടെ ബിജെപി ബഹുദൂരം പിന്നിൽ; അമിത്ഷായുടെ 'ജുംല'കൾ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് കോൺഗ്രസ്; ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും തിരിച്ചടി നേരിട്ടതിന് കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെ പഴിച്ച് യെദ്യൂരപ്പ

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കർണാടക മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ നമ്പർ വണ്ണായി കോൺഗ്രസ്; ജെഡിഎസുമായി ചേർന്ന് 1357 സീറ്റുസ്വന്തമാക്കിയതോടെ ബിജെപി ബഹുദൂരം പിന്നിൽ; അമിത്ഷായുടെ 'ജുംല'കൾ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് കോൺഗ്രസ്; ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും തിരിച്ചടി നേരിട്ടതിന് കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെ പഴിച്ച് യെദ്യൂരപ്പ

മറുനാടൻ ഡെസ്‌ക്‌

.ബെംഗളൂരു: ബിജെപിയുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ കർണാടക മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം. ഫലമറിഞ്ഞ 2662 സീറ്റിൽ, 982 സീറ്റാണ് കോൺഗ്രസ് സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലടക്കമാണ് ഈ വിജയം. ജനതാദൾ സെക്കുലറും കോൺഗ്രസും രണ്ടായാണ് മൽസരിച്ചതെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലേർപ്പെടാൻ രണ്ടുകക്ഷികളും തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ബിജെപി 929 സീറ്റിൽ ജയിച്ചപ്പോൾ ജെഡിഎസ് 375 സീറ്റിൽ ജയിച്ചുകയറി. ബാക്കി സീറ്റുകളിൽ സ്വതന്ത്രന്മാരും മറ്റുള്ളവരും ജയിച്ചു. 'സാധാരണ ഗതിയിൽ നഗരമേഖലയിലെ വോട്ടർമാർ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. ഇത്തവണ അവർ കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെയാണ് പിന്തുണച്ചത്', മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പ്രതികരിച്ചു.ബിജെപിയെ അകറ്റി നിർത്താൻ ഇരുകക്ഷികളും ഒന്നിച്ചുപ്രവർത്തിക്കുന്നത് തുടരുമെന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം.

ബിജെപിയുടെ ജുംലകൾ ജനങ്ങൾ തള്ളിക്കളഞ്ഞു. ഒരിക്കൽ കൂടി കർണാടകത്തിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ച് മുൻസിപ്പൽ തിരഞ്ഞെടുപ്പിലൂടെ നമ്പർ വണ്ണാക്കിയിരിക്കുകയാണ്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. കോൺഗ്ര്‌സ്-ജെഡിഎസ് സഖ്യത്തെ പഴി ചാരിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെദ്യൂരപ്പ തിരിച്ചടിയെ ന്യായീകരിച്ചത്. ഏതായാലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഭൂരിപക്ഷം നേടുമെന്ന കാര്യത്തിൽ യെദ്യൂരപ്പയ്ക്ക് സംശയമില്ല.

2013 ൽ മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടന്ന 4976 സീറ്റുകളിൽ കോൺഗ്രസ് 1960 സീറ്റുകളാണ് നേടിയത്. ബിജെപിയും ജെഡിഎസും 905 സീറ്റുകൽ നേടിയിരുന്നു. 1206 സീറ്റുകളിൽ സ്വതന്ത്രന്മാരും. സംസ്ഥാനത്തെ ആകെയുള്ള 30 എണ്ണത്തിൽ തിരഞ്ഞെടുപ്പിനെ സമീപിച്ച 21 ജില്ലകളിലെ 105 മുനിസിപ്പാലിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നഗരങ്ങളിലെ 29 സിറ്റി മുൻസിപ്പാലിറ്റികൾ, 53 ടൗൺ മുനിസിപ്പൽ കൗൺസിൽ, 23 ടൗൺ പഞ്ചായത്ത് എന്നിവിങ്ങളിലേക്കാണ് കഴിഞ്ഞ 31 ന് വോട്ടെടുപ്പ് നടന്നത്. മുംബൈ-കർണാടക, തീരപ്രദേശം, ഹൈദരാബാദ് കർണാടക എന്നീ മൂന്ന് മേഖലകളിലും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമായിരുന്നു.

മെയിലൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യകക്ഷി സർക്കാരിന് കടുത്ത പരീക്ഷണമായിരുന്നു ഓഗസ്റ്റ് 31 ന് നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ മനസറിയാൻ ഒരവസരം കൂടി. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം കൈപ്പിടിയിലൊതുക്കാൻ ബിജെപിക്ക് കഴിഞ്ഞതുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP