Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയ കൊടുമുടിയിൽ നിൽക്കുമ്പോഴും ആലപ്പുഴയിലെ പരാജയത്തിന്റെ പേരിൽ കോൺഗ്രസിൽ പഴിചാരൽ; തോൽവിയുടെ ഉത്തരവാദിത്വം ഷാനിമോൾ ഉസ്മാനും എഐസിസി നേതൃത്വത്തിനും മാത്രമെന്ന വിമർശനവുമായി ഒരു കൂട്ടർ; ഷാനിയുടെ കഴിവില്ലായ്മയെന്ന് പറഞ്ഞ് ആലപ്പുഴയിൽ നിന്ന് ഓടിക്കാൻ തന്ത്രം മെനഞ്ഞ് മറ്റൊരു കൂട്ടർ; കരുനീക്കം അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന അവസ്ഥ വന്നതോടെ; തർക്കം മുറുകുമ്പോഴും ഷാനിമോൾ തോൽക്കാൻ യഥാർത്ഥ കാരണം ബിജെപിയുടെ മുന്നേറ്റം തന്നെ

വിജയ കൊടുമുടിയിൽ നിൽക്കുമ്പോഴും ആലപ്പുഴയിലെ പരാജയത്തിന്റെ പേരിൽ കോൺഗ്രസിൽ പഴിചാരൽ; തോൽവിയുടെ ഉത്തരവാദിത്വം ഷാനിമോൾ ഉസ്മാനും എഐസിസി നേതൃത്വത്തിനും മാത്രമെന്ന വിമർശനവുമായി ഒരു കൂട്ടർ; ഷാനിയുടെ കഴിവില്ലായ്മയെന്ന് പറഞ്ഞ് ആലപ്പുഴയിൽ നിന്ന് ഓടിക്കാൻ തന്ത്രം മെനഞ്ഞ് മറ്റൊരു കൂട്ടർ; കരുനീക്കം അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന അവസ്ഥ വന്നതോടെ; തർക്കം മുറുകുമ്പോഴും ഷാനിമോൾ തോൽക്കാൻ യഥാർത്ഥ കാരണം ബിജെപിയുടെ മുന്നേറ്റം തന്നെ

പി വിനയചന്ദ്രൻ

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിപ്പോൾ കോൺഗ്രസ് പാളയത്തിൽ കാലിടറിയ ഷാനിമോൾ ഉസ്മാനെ ചേരിതിരിഞ്ഞ് ആക്രമിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവം. സംസ്ഥാന നേതൃത്വം വേണ്ടെന്നു പറഞ്ഞ സ്ഥാനാർത്ഥിയെ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് മത്സരിപ്പിച്ചതെന്നും അതാണ് ട്വന്റി ട്വന്റി നേടാൻ കഴിയാതെ പോയതെന്നുമാണ് കോൺഗ്രസിലെ ഒരുവിഭാഗം തന്നെ ആരോപിക്കുന്നത്. അരൂരിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാനിക്ക് ലഭിക്കാനിടയാനുള്ള സീറ്റ് ഏതുവിധേയനേയും തട്ടിതെറിപ്പിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ആരിഫിന്റെ മണ്ഡലമായ അരൂരിൽ ഷാനിക്ക് ലഭിച്ച ലീഡ് വരുന്ന ഉപതിരഞ്ഞടുപ്പിൽ അരൂരിൽ നിന്നും ഷാനിക്ക് മത്സരിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. ഇതിനിടെയാണ് ചേരിതിരിഞ്ഞുന്ന ആക്രമണം. സോഷ്യൽ മീഡിയകളിൽ ഷാനിക്കെതിരെ വ്യാപകമായ പ്രചരണവും ഇക്കൂട്ടർ അഴിച്ചുവിടുന്നുണ്ട്.

ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റും മുൻ എംഎ‍ൽഎയുമായ എ.എ.ഷുക്കൂർ പക്ഷത്തിന് ഷാനിമോൾ അത്രകണ്ട് സ്വീകാര്യയല്ല. പാർലമെന്റിലേക്ക് ഷാനി ജയിച്ചു കഴിഞ്ഞാൽ ജില്ലയിൽ തങ്ങളുടെ പ്രധാന എതിരാളിയായ ഷാനിമോളെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പാടെ മാറ്റി നിർത്താമെന്നും ഇക്കൂട്ടർ കണക്ക് കൂട്ടിയിരുന്നു. ഷാനിമോളുടെ വിജയത്തിനായി ഇവർ പരിശ്രമിച്ചെങ്കിലും. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്  ബിജെപി സ്ഥാനാർത്ഥിയായ ഡോ.കെ.എസ്.രാധാകൃഷ്്ണൻ കണക്കൂട്ടലുകൾ തെറ്റിച്ചു. ബിജെപിക്ക് മണ്ഡലത്തിൽ നാൽപതിനായിരത്തോളം വോട്ടുകൾ മാത്രമാണ് ഉള്ളത് എന്നാൽ ഇക്കുറി 187729 വോട്ടാണ് രാധാകൃഷ്ണൻ നേടിയത്. ആലപ്പുഴയിൽ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടാണിത്.

എ.എം.ആരിഫും ഷാനിമോൾ ഉസ്മാസും ബലാബലം പരീക്ഷിക്കുമ്പോൾ അതിനിടയിൽ ഡോ.കെ.എസ്.രാധാകൃഷ്ണന് അക്കൗണ്ട് തുറക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ ആത്മവിശ്വാസമാണ് മണ്ഡലത്തിൽ അലയടിച്ചത്. ആലപ്പുഴയിൽ മത്സരിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഡോ.രാധാകൃഷ്ണന് അമിത്ഷാ അംഗത്വം നൽകിയത്. മാതാ അമൃതാനന്ദമയിയുടെ വിശ്വസ്തനായ രാധാകൃഷ്ണന് മഠവും പിന്തുണ വാഗ്ദാനം ചെയ്തു ബിജെപി അംഗത്വം വാങ്ങിയ ശേഷം കേരളത്തിലെത്തിയ രാധാകൃഷ്ണൻ ആദ്യം പോയതും അമൃതാനന്ദമയിയെ കാണാനാണ്. കാലടി സർവകലാശാല വി സി. പി.സി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള രാധാകൃഷ്ണൻ മറ്റ് രണ്ട് സ്ഥാനാർത്ഥികളെക്കാളും ഒരുപടി മുന്നിലാണെന്നതാണ് ലപ്പുഴയിൽ ബിജെപിക്ക് വോട്ടിങ് ശതമാനത്തിൽ വൻ മുന്നേറ്റം നടത്താൻ സഹായിച്ചത്.

ബിജെപി സ്ഥാനാർത്ഥിയെ ചുറ്റിപ്പറ്റിയുള്ള ഈ ഘടകളാണ് ഷാനിമോൾക്ക് 10474 വോട്ടിന്റെ പരാജയം സമ്മാനിച്ചത്. വസ്തുതകൾ ഇതായിരിക്കെയാണ ഷാനിമോളെ വ്യക്തപരമായി വേട്ടയാടാനുള്ള ശ്രമം നടത്തുന്നത്. ഷാനിക്കെതിരെ സോഷ്യൽമീഡിയിലൂടെ നടത്തുന്ന പ്രചാരണം ഇങ്ങനെ; കേരളത്തിൽ 19 ലും വിജയിച്ചിട്ടും ഒന്നിൽ മാത്രം തോറ്റെങ്കിൽ അതിന്റെ കാരണം ഹൈക്കമാന്റാണ് പരിശോധിക്കേണ്ടത്. കാരണം, ആലപ്പുഴയിൽ ഹൈക്കമാന്റ് നിർബന്ധം പിടിച്ച സ്ഥാനാർത്ഥിയാണ് തോറ്റത്. കേരള നേതാക്കളാരും ആവശ്യപ്പെടാത്ത സ്ഥാനാർത്ഥിയായിരുന്നു ഷാനിമോൾ ഉസ്മാൻ.

ഹൈക്കമാന്റാണ് ഷാനിമോളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഷാനിമോൾക്ക് കേരളത്തിൽ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ജയസാധ്യതയില്ലെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുള്ളതാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഇങ്ങനെ ഹൈക്കമാന്റ് പറയുന്ന ചിലരുടെ കാര്യത്തിൽ ഈ വിയോജിപ്പ് കേരളം അറിയിക്കാറുണ്ടെങ്കിലും രാഹുൽ ഗാന്ധി അത് വകവച്ച് കൊടുക്കാറുമില്ല. കഴിഞ്ഞ തവണ പി സി ചാക്കോയെ തൃശൂരിൽ നിന്ന് മാറ്റി ചാലക്കുടിയിൽ മത്സരിപ്പിച്ചത് രാഹുലിന്റെ നിർബന്ധമായിരുന്നു. ഒടുവിൽ 12 സീറ്റിൽ വിജയിച്ചപ്പോഴും ചാലക്കുടിയും തൃശൂരും തോറ്റുപോയി. ഇത്തവണ യു ഡി എഫ് ശക്തികേന്ദ്രമായ വയനാട്ടിൽ തന്നെ ഷാനിമോളെ മത്സരിപ്പിക്കാനായിരുന്നു രാഹുലിന്റെ നീക്കം. അത് ഉമ്മൻ ചാണ്ടി എതിർത്തതോടെ സിദ്ദിഖ് അവിടെ സ്ഥാനാർത്ഥിയായി. പിന്നെ രാഹുലും.

അങ്ങനെയാണ് ഷാനിമോളെ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നത്. കോൺഗ്രസിൽ നിന്നും വേറെ ആര് മത്സരിച്ചാലും ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ആലപ്പുഴ. ജനകീയനായ എ എം ആരിഫ് അവിടെ സ്ഥാനാർത്ഥിയായി വന്നതോടെ അതിനുതക്ക എതിരാളിയെ കണ്ടെത്താൻ കഴിയാതെ പോയി. ഇനി അടുത്ത കാലത്തൊന്നും ആരിഫിൽ നിന്നും ആലപ്പുഴ തിരിച്ചുപിടിക്കാനും കഴിയണമെന്നില്ല. അങ്ങനെ ഒരു ജില്ല കൂടി രാഹുൽഗാന്ധി ഇടപെട്ട് സി പി എമ്മിന് കയ്യിൽ വച്ച് കൊടുത്തു. ഈ പരാജയം ശരിക്കും ഡെഡിക്കേറ്റ് ചെയ്യേണ്ടത് രാഹുലിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP