Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൾക്കൂട്ടത്തിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി പെഹ്ലു ഖാന്റെ മക്കൾക്കെതിരെയുള്ള കുറ്റപത്രം പിൻവലിക്കാനൊരുങ്ങി രാജസ്ഥാൻ പൊലീസ്; പിൻവലിച്ചത് പുനരന്വേഷണം നടത്തണമെന്ന ഖാൻ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത്; തുടർ നടപടി കോടതിയുടെ തീരുമാനമനുസരിച്ചെന്ന് പൊലീസ്

ആൾക്കൂട്ടത്തിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി പെഹ്ലു ഖാന്റെ മക്കൾക്കെതിരെയുള്ള കുറ്റപത്രം പിൻവലിക്കാനൊരുങ്ങി രാജസ്ഥാൻ പൊലീസ്; പിൻവലിച്ചത് പുനരന്വേഷണം നടത്തണമെന്ന ഖാൻ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത്; തുടർ നടപടി കോടതിയുടെ തീരുമാനമനുസരിച്ചെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: പശു മോഷ്ടാവെന്നാരോപിച്ച് സംഘപരിവാർ രണ്ട് വർഷം മുമ്പ് ആൾക്കൂട്ടത്തിൽ വെച്ച് മർദ്ദിച്ചുകൊലപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി പെഹ്ലു ഖാന്റെ മക്കൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം രാജസ്ഥാൻ പൊലീസ് പിൻവലിക്കാനൊരുങ്ങുന്നു.സംഭവദിവസം ഖാന്റെ ഒപ്പമുണ്ടായിരുന്ന മക്കളായ ഇർഷാദ്, ആരിഫ് എന്നിവരുടെ പേരിലുള്ള കുറ്റപത്രം പിൻവലിക്കാനാണ് പൊലീസ് കോടതിയെ സമീപിച്ചത്.ആദ്യംതയാറാക്കിയ കുറ്റപത്രത്തിൽ പെഹ്ലു ഖാന്റെ സഹപ്രവർത്തകരായിരുന്ന റഫീഖ്, അസ്മത് എന്നിവർക്കെതിരെയും ട്രക്ക് ഡ്രൈവർ അർജുൻ, വാഹന ഉടമ ജഗ്ദീഷ് പ്രസാദ് എന്നിവർക്കെതിരെയുമാണ് കേസെടുത്തിരുന്നത്. പിന്നീട് തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് പെഹ്ലു ഖാന്റെ മക്കളുടെ പേരുകൾ കൂടി അന്വേഷണ സംഘം ഉൾപ്പെടുത്തിയത്.

2017 ഏപ്രിൽ 1 നാണ് പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട മർദ്ദനത്തിൽ പെഹ് ലു ഖാനെ ക്രൂരമായി കൊലപ്പെടുത്തിയത്..അന്ന് പെഹ്ലുന്റ മക്കൾക്കും മർദ്ദനമേറ്റിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കകമാണ് കുറ്റപത്രം തയ്യാറാക്കിയത്. മരണപ്പെട്ടതിനാൽ പെഹ് ലു ഖാനെ പ്രതി ചേർക്കാതെയാണ് ഡിസംബർ 30ന് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന സമയത്ത് തയ്യാറാക്കിയ കുറ്റപത്രം തന്നെയായിരുന്നു പൊലീസ് സമർപ്പിച്ചത്.എന്നാൽ കേസിലെ ചില കാര്യങ്ങളിൽ പുനരന്വേഷണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം പിൻവലിക്കാൻ പൊലീസ് കോടതിയിൽ അനുമതി തേടിയത്. എന്നാൽ മുൻവിധിയോടെയുള്ള അന്വേഷണമാണ് കേസിൽ നടന്നതെന്നും,വേണ്ടി വന്നാൽ പുനരന്വേഷണം നടത്തുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെഹ്ലോട്ട് നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കന്നുകാലി കശാപ്പും കയറ്റുമതിയും നിരോധിച്ചുകൊണ്ടുള്ള രാജസ്ഥാൻ ബൊവിൻ ആനിമൽ ആക്ടിലെ 5, 8, 9 വകുപ്പുകൾ പ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്.ഏപ്രിലിൽ അൽവറിൽ ജയ്പുർ-ഡൽഹി ഹൈവേയിൽ വാഹനത്തിൽ കന്നുകാലികളെ കൊണ്ടുപോകുമ്പോഴാണു പെഹ്ലുഖാനും മക്കൾക്കും ട്രക്ക് ഡ്രൈവർക്കും ഗോസംരക്ഷകരുടെ ക്രൂരമർദ്ദനമേറ്റത്.

'ജയ്പുരിലെ കാലിച്ചന്തയിൽ നിന്നുവാങ്ങിയ കന്നുകാലികളെ സ്വദേശമായ ഹരിയാണയിലെ നുഹിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്നും സംഭവം നടക്കുന്നതിന് മുൻപ് തന്നെ ട്രക്ക് വിറ്റിരുന്നതായും വാഹന ഉടമ പറയുന്നു. അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ മുൻനിർത്തി കേസിൽ പുതിയ അന്വേഷണം നടത്തേണ്ടതുണ്ട്'- എസ്‌പി പാരിസ് ദേശ്മുഖ് പറഞ്ഞു.

2019മെയ് 29നാണ് ബെഹ്‌റോറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ആനിമൽ ആക്ട് പ്രകാരം ഇവർക്കെതിരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. പെഹ്ലു ഖാന്റെ മക്കളായ ഇർഷാദ്, ആരിഫ്, ഖാൻ മുഹമ്മദ്, വാഹന ഉടമ ജഗ്ദീഷ് പ്രസാദ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഖാന്റെ കുടുംബം തങ്ങളെ കണ്ടിരുന്നെന്നും കുറ്റപത്രം പിൻവലിച്ച് കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാരിസ് ദേശ്മുഖ പറഞ്ഞു. പരാതി പരിശോധിച്ച ശേഷമാണ് കുറ്റപത്രം പിൻവലിക്കാൻ കോടതിയെ സമീപിച്ചതെന്നും ഇനി കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP