Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫേസ്‌ബുക്കിനുപിന്നാലെ പിണറായിക്ക് ട്വിറ്റർ അക്കൗണ്ടും; മാറുന്ന കാലത്തിനൊത്ത് നവമാദ്ധ്യമങ്ങളിലൂടെയും ജനപിന്തുണയാർജിക്കാൻ സിപിഐ എം

ഫേസ്‌ബുക്കിനുപിന്നാലെ പിണറായിക്ക് ട്വിറ്റർ അക്കൗണ്ടും; മാറുന്ന കാലത്തിനൊത്ത് നവമാദ്ധ്യമങ്ങളിലൂടെയും ജനപിന്തുണയാർജിക്കാൻ സിപിഐ എം

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ട്വിറ്റർ അക്കൗണ്ട് തുടങ്ങി. ഈ വർഷം ആദ്യം ആരംഭിച്ച ഫേസ്‌ബുക്ക് അക്കൗണ്ടിലും പിണറായി സജീവമാണ്. 'പ്‌ളസ് റ്റു പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത് ലേലം വിളിച്ചിട്ടാണ് എന്നതിന് തെളിവുകൾ പലതും വന്നു. മുഖ്യമന്ത്രി അതൊന്നും കാണാത്തതെന്ത്? അഴിമതി നടത്തുന്നതും മൂടി വെക്കുന്നതുമാണ് ഇന്ന് സർക്കാരിന്റെ മുഖ്യ പ്രവർത്തനം.' എന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് ട്വിറ്ററിൽ പിണറായി ആദ്യ ചുവടുവച്ചത്.

ട്വിറ്ററിൽ ഇപ്പോൾ രണ്ട് അക്കൗണ്ടുകൾ മാത്രമാണ് പിണറായി ഫോളോ ചെയ്യുന്നത്. സിപിഐ എം, സിപിഐ എം കേരളം എന്നീ അക്കൗണ്ടുകളാണ് പിണറായി പിന്തുടരുന്നത്. ഫേസ്‌ബുക്കിൽ പിണറായിയുടെ ഔദ്യോഗിക പേജ് പിന്തുടരുന്നത് ഏകദേശം 98,000 പേരാണ്. വിവിധ വിഷയങ്ങളിൽ പ്രതികരണം അറിയിക്കാൻ പിണറായി വിജയൻ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിക്കാറുണ്ട്. ഫേസ്‌ബുക്കിലെ സജീവ ചർച്ചകൾ പിണറായി ഇനി ട്വിറ്ററിലൂടെയും തുടരും.

ഫേസ്‌ബുക്കിനു പിന്നാലെ ട്വിറ്ററിലും പിണറായി അക്കൗണ്ട് തുറന്നത് നവമാദ്ധ്യമങ്ങളിലൂടെയും ജനപിന്തുണയാർജിക്കാനുള്ള സിപിഐ എമ്മിന്റെ ശ്രമങ്ങളുടെ ഭാഗമായാണ്. ജനങ്ങളിൽ നിന്ന് പാർട്ടി അകലുന്നെന്നും നേതാക്കളാരും ചിരിക്കാറില്ലെന്നുമൊക്കെയുള്ള വാദമുഖങ്ങൾ ഉയരുന്നതിനിടെയാണ് നവമാദ്ധ്യമങ്ങളിലൂടെയുള്ള നീക്കം. അന്തർദേശീയതലത്തിലും ദേശീയ തലത്തിലും നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ട്വിറ്റർ അക്കൗണ്ടുകളുണ്ട്. അതേസമയം കേരളത്തിൽ ശശി തരൂർ എംപിയെപ്പോലെ ചുരുക്കം ചില നേതാക്കൾ മാത്രമാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. ഈ ശ്രേണിയിലേക്കാണ് പിണറായിയും എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP