Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്മായിൽ പക്ഷത്തെ പൂർണ്ണമായും വെട്ടിനിരത്തി പാർട്ടി പിടിച്ച് കാനം രാജേന്ദ്രൻ; സത്യൻ മൊകേരിയും പ്രകാശ് ബാബുവും അസിസ്റ്റന്റ് സെക്രട്ടറിമാർ; പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും ഇനിയില്ല

ഇസ്മായിൽ പക്ഷത്തെ പൂർണ്ണമായും വെട്ടിനിരത്തി പാർട്ടി പിടിച്ച് കാനം രാജേന്ദ്രൻ; സത്യൻ മൊകേരിയും പ്രകാശ് ബാബുവും അസിസ്റ്റന്റ് സെക്രട്ടറിമാർ; പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും ഇനിയില്ല

തിരുവനന്തപുരം: സിപിഐയിൽ ഇസ്മായിൽ വിഭാഗത്തിന്റെ മേധാവിത്വം അവസാനിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ കൂടുതൽ കരുത്തനാകാൻ പാർട്ടിയിൽ വെട്ടിനിരത്തൽ നടത്തി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നും കടുത്ത ഇസ്മായിൽ പക്ഷക്കാതെ പുറത്താക്കിക്കൊണ്ടാണ് കാനം കരുത്തുകാട്ടിയത്. സംസ്ഥാന സമ്മേളനത്തിൽ ഇസ്മായിൽ പാർട്ടി സെക്രട്ടറിയാകണമെന്ന് അഭിപ്രായപ്പെട്ട പി എസ് സുപാൽ, വി പി ഉണ്ണിക്കൃഷ്ണൻ, ടി വി ബാലൻ, എം പി രാമചന്ദ്രൻ, എം പി അച്യുതൻ, എ ശിവരാജൻ, ലതാദേവി എന്നിവരെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പുതുതായി നാല് അംഗങ്ങളെയും ഉൾപ്പെടുത്തി. ഇവർ കാനം പക്ഷക്കാരാണ്.

സത്യൻ മൊകേരി, പ്രകാശ് ബാബു എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിച്ചുകൊണ്ട് പാർട്ടിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു കാനം രാജേന്ദ്രൻ. എൻ രാജൻ, ചിഞ്ചുറാണി, പി പ്രസാദ്, വി ബി ബിനു എന്നിവരാണ് എക്‌സിക്യൂട്ടീവിലെത്തിയ പുതുമുഖങ്ങൾ. അതേസമയം തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ പേയ്‌മെന്റ് വിവാദത്തിൽപെട്ട സി ദിവാകരൻ സംസ്ഥാന എക്‌സിക്യൂട്ടീവിൽ തിരിച്ചെത്തി. പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവിലെ അംഗങ്ങളുടെ എണ്ണം 21 ആയി കുറച്ചിട്ടുണ്ട്. നിലവിൽ 31 അംഗങ്ങളാണുള്ളത്.

അതേസമയം കേരളത്തിൽ സിപിഐയുടെ പ്രധാന നയരൂപീകരണ സംവിധാനമായ സംസ്ഥാന സെക്രട്ടേറിയറ്റ് ഇനി മുതൽ ഉണ്ടാവില്ലെന്ന തൂരുമാനവും പാർട്ടി സംസ്ഥാന കൗൺസിൽ കൈക്കൊണ്ടു. വോട്ടെടുപ്പിലൂടെ ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 48 പേർ അനുകൂലിച്ച് വോട്ടു ചെയ്തപ്പോൾ 20 പേർ എതിർത്ത് വോട്ടു ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് ഒഴിവാക്കിയതോടെ പാർട്ടിക്ക് ഇനി രണ്ട് ഘടകങ്ങളേ ഉണ്ടാവു സംസ്ഥാന കൗൺസിലും, സംസ്ഥാന എക്‌സിക്യൂട്ടീവും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. സി.എൻ.ജയദേവൻ ഇതിനെ പിന്താങ്ങി. തുടർന്ന് സംസ്ഥാന കൗൺസിലിൽ ചർച്ച നടന്നെങ്കിലും എതിർപ്പുകൾ ഉയർന്നതോടെ വോട്ടെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. അന്തരിച്ച സിപിഐ നേതാവ് പി.കെ,വാസുദേവൻ നായർ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് വേണ്ടെന്ന് വച്ചിരുന്നു.

കഴിഞ്ഞനിയമസഭ തിരഞ്ഞടുപ്പിൽ തിരുവനന്തപുരം പേമെന്റ് സീറ്റായിരുന്നു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ആരോപണത്തിൽ കഴമ്പുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ട്. സംസ്ഥാന സെക്രട്ടേറിയറ്റിനാണ് ഇക്കാര്യത്തിൽ പൂർണഉത്തരവാദിത്തം എന്നുംകണ്ടെത്തി. തുടർന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇനി വേണ്ട എന്ന് കമ്മീഷൻ ശുപാർശ ചെയ്തത്. ഈ ശുപാർശയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചത്.

പാർട്ടിയെ കാനം രാജേന്ദ്രൻ പക്ഷം പൂർണ്ണമായും പിടിച്ചടക്കിയതോടെ ഇസ്മായിൽ പക്ഷം തീർത്തും ദുർബലമായിട്ടുണ്ട്. വർഷങ്ങളായി ഇരുവരുടെയും നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങളായി പാർട്ടിയിൽ വിഭാഗീയത രൂപപ്പെട്ടതിനെ തുടർന്നാണ് സമവായ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രനെ നിയമിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP