Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയത്തിൽ നിലപാട് ശരി; വിധി നടപ്പാക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് വിമർശനം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നു; അണികൾ ബിജെപിയോട് അടുക്കുന്നത് തടയാൻ പ്രായോഗിക സമീപനം വേണമെന്നും നിർദ്ദേശം; ശബരിമല നിലപാടിൽ പിന്നോട്ടുപോയാൽ സംഘടനാതലത്തിൽ തിരിച്ചടി നേരിടുമെന്നും വിലയിരുത്തി സിപിഎം അവലോകന റിപ്പോർട്ട്

ശബരിമല വിഷയത്തിൽ നിലപാട് ശരി; വിധി നടപ്പാക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് വിമർശനം; പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നു; അണികൾ ബിജെപിയോട് അടുക്കുന്നത് തടയാൻ പ്രായോഗിക സമീപനം വേണമെന്നും നിർദ്ദേശം; ശബരിമല നിലപാടിൽ പിന്നോട്ടുപോയാൽ സംഘടനാതലത്തിൽ തിരിച്ചടി നേരിടുമെന്നും വിലയിരുത്തി സിപിഎം അവലോകന റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പാർട്ടി വോട്ടുകൾ വ്യാപകമായി ബിജെപിയിലേക്ക് പോയെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. നഷ്ടമായ വോട്ടുകൾ തിരിച്ചുപിടിക്കാൻ സജീവ ഇടപെടലുണ്ടാകും. സഖാക്കൾ ബിജെപിയോട് അടുക്കുന്നത് തടയാൻ പ്രായോഗിക സമീപനം വേണമെന്നും നിർദ്ദേശം. ശബരിമലയിൽ നിലപാട് മാറ്റേണ്ടെന്നും അഭിപ്രായം ഉയർന്നു. ശബരിമല വിഷയത്തിൽ നിലപാട് ശരിയെങ്കിലും വിധി നടപ്പാക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം.

ശബരിമല നിലപാടിൽ പിന്നോട്ട് പോയാൽ സംഘടനതലത്തിൽ തിരിച്ചടിയുണ്ടാകും. താഴെതട്ടിൽ പ്രചാരണത്തിലുടെ പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണ് ആവശ്യം. ശബരിമല യുവതി പ്രവേശനം അനുവദിച്ച് വന്ന വിധി നടപ്പാക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമായിരുന്നു. ഇതിൽ വന്ന ജാഗ്രത കുറവ് നഷ്ടമുണ്ടാക്കി. ഇത് ബിജെപി മുതലെടുത്തു. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ തോൽവിയിൽ ബൂത്ത് തലം മുതൽ അന്വേഷണം വേണമെന്നും സംസ്ഥാന സമിതിയിൽ നിർദ്ദേശം ഉയർന്നു.

ശബരിമലയുടെ പേരെടുത്തു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിപ്പിച്ച റിപ്പോർട്ടിൽ ശബരിമല തെരഞ്ഞെടുപ്പിൽ പരാജയ കാരണമായെന്ന നേരിട്ടുള്ള പരാമർശമില്ല. ചിലരുടെ പ്രചാരണത്താൽ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടെന്നു പറയുന്ന റിപ്പോർട്ടിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ അടിയന്തര നടപടി വേണമെന്നും നിർദേശിക്കുന്നു.ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും റിപ്പോർട്ട് പറയുന്നു.

മോദി സർക്കാരിനെ തടയാൻ കോൺഗ്രസിനേ കഴിയൂ എന്ന ചിന്തയിൽ ജനങ്ങൾ കോൺഗ്രസിനു വോട്ടു ചെയ്തത് തിരിച്ചടിയായതായി റിപ്പോർട്ട് വിലയിരുത്തുന്നു. ദേശീയ രാഷ്ട്രീയം ജനങ്ങളെ സ്വാധീനിച്ചു. ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നതോടെ പരമ്പരാഗത വോട്ടുകളും ചോർന്നു. സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് തലംവരെ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ സംസ്ഥാന സമിതിയുടെ ചർച്ച തുടരുകയാണ്.

തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ ജില്ലാകമ്മിറ്റികിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ കൂടി ക്രോഡീകരിച്ചാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയേറ്റ് റിപ്പോർട്ട് അവതരിപ്പിച്ചത്. ശബരിമല വോട്ടുചോർച്ചക്കിടയാക്കിയെന്ന് പല ജില്ലാഘടകളും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ശബരിമലയെന്ന് വാക്കില്ല. ശബരിമല എന്ന വാക്ക് പ്രയോഗിക്കാതെ വിശ്വാസികളുടെ വോട്ടുകളിൽ ശക്തികേന്ദ്രങ്ങളിൽ വലിയ ചോർച്ചയുണ്ടായെന്നാണ് പരമാർശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP