Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ സൈദ്ധാന്തിക അവലോകനം നിർത്തി സിപിഎം എല്ലാം ഏറ്റുപറയുന്നു..! സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയി; ഇതു മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് നേതാക്കൾ; അടിയൊഴുക്കു തിരിച്ചറിഞ്ഞില്ല, പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു; ശബരിമല വിഷയത്തിലുൾപ്പെടെ പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യം; ദേശീയതലത്തിൽ കോൺഗ്രസിനുള്ള സമീപനവും കേരളത്തിൽ തിരിച്ചടി ആയെന്ന് വിമർശനം

ഒടുവിൽ സൈദ്ധാന്തിക അവലോകനം നിർത്തി സിപിഎം എല്ലാം ഏറ്റുപറയുന്നു..! സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയി; ഇതു മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് നേതാക്കൾ; അടിയൊഴുക്കു തിരിച്ചറിഞ്ഞില്ല, പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു; ശബരിമല വിഷയത്തിലുൾപ്പെടെ പാർട്ടി നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യം; ദേശീയതലത്തിൽ കോൺഗ്രസിനുള്ള സമീപനവും കേരളത്തിൽ തിരിച്ചടി ആയെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷവും സിപിഎം നേതാക്കൾ പറഞ്ഞു കൊണ്ടിരുന്നത് ശബരിമല വിഷയം പാർട്ടിക്ക് തിരിച്ചടിയായില്ല എന്നായിരുന്നു. യഥാർത്ഥ വസ്തുത മറന്നുള്ള ഈ വിശകലനത്തിലേക്ക് സിപിഎം നീങ്ങാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ട നിലപാട് തന്നെയായിരുന്നു. എന്നാൽ, പാർട്ടി വൻ തകർച്ചയിലേക്ക് പോകുന്നു എന്ന ആശങ്ക പ്രവർത്തകർക്കിടയിലും ശക്തമായതോടെ സൈദ്ധാന്തിക അവലോകനം നിർത്തി സിപിഎം വാസ്തവം പറഞ്ഞു തുടങ്ങി.

ഇന്നു ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ശബരിമല അടക്കമുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും സിപിഎം വോട്ടുകൾ പോലും ബിജെപിയിലേക്ക് പോകുന്ന അവസ്ഥയുണ്ടായെന്നും വിമർശനം ഉയർന്നു. ദേശീയ തലത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നുമാണ് വിമർശനം ഉയർന്നത്. ദേശീയതലത്തിൽ കോൺഗ്രസിനോട് എടുത്ത നിലപാട് കേരളത്തിൽ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നുവെന്ന കടുത്ത ആശങ്കയും നേതാക്കൾ സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നു.

തിരഞ്ഞെടുപ്പിലേറ്റ വലിയ തോൽവി മുൻകൂട്ടി കാണാനായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് വിമർശനം. ബിജെപിയിലേക്ക് വോട്ടുപോയത് മറച്ചുവച്ചിട്ട് കാര്യമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്ന വിമർശനം. താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാതെ മുന്നോട്ടുപോകാനാകില്ല. ശബരിമല വിഷയത്തിലെ നിലപാടിലടക്കം താഴെത്തട്ടിൽ ബോധവൽക്കരണം നടത്തിയാലേ വിശ്വാസി സമൂഹത്തിന്റെ പിന്തുണ വീണ്ടെടുക്കാനാവൂവെന്നും സംസ്ഥാനസമിതിയിൽ അഭിപ്രായമുയർന്നു.

താഴെത്തട്ടിൽ പണിയെടുക്കാതെ ഇനി മുന്നോട്ടുപോകാനാകില്ല എന്നാണ് ഒരംഗം അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തിൽ താഴെത്തട്ടിൽ ബോധവത്കരണം നടത്തി വിശ്വാസികളെ കൂടെനിറുത്തണമെന്നും ആവശ്യമുയർന്നു. പക്ഷേ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളാരും ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് തള്ളിയില്ല. ബിജെപി യു.ഡി.എഫിന് വോട്ട് മറിച്ചു, എൽ.ഡി.എഫ് പരാജയം ഉറപ്പിക്കലായിരുന്നു ബിജെപി ലക്ഷ്യമെന്നും സംസ്ഥാന സമിതി നിരീക്ഷിച്ചു. യു.ഡി.എഫും ബിജെപിയും ശബരിമല പ്രചാരണായുധമാക്കി, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു, ഇത് മറികടക്കാൻ എൽ.ഡി. എഫിനായില്ലെന്നും സംസ്ഥാന സമിതി കൂട്ടിച്ചേർത്തു.

ബിജെപിയുടേയും യു.ഡി.എഫിന്റെയും പ്രചാരണം വിശ്വാസികൾ വിശ്വസിച്ചുവെന്നും സംസ്ഥാന സമിതി വിശദമാക്കി. ജനങ്ങളുടെ മനസ് അറിയുന്നതിൽ പരാജയപ്പെട്ടു. അടിയൊഴുക്ക് തിരിച്ചറിഞ്ഞില്ല. ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു എന്ന ആശങ്കയും സംസ്ഥാന സമിതി അംഗങ്ങൾ പങ്കുവച്ചു. അതേസമയം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്ക് എതിരെയുള്ള ലൈംഗിക പീഡനാരോപണം, ആന്തൂരിലെ പ്രവാസി വ്യവാസായിയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ യോഗം ചർച്ച ചെയ്തില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP