Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത് ആത്മപരിശോധനയും സ്വയം വിമർശനവും നിറഞ്ഞ തെറ്റുതിരുത്തൽ രേഖ; നയവ്യതിയാനവും റിവിഷനിസവും പാർട്ടിയിൽ പടരുന്നു; ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ഇടതാണ് ബദൽ എന്ന പ്രചരണം ശക്തമാക്കാൻ ആഹ്വാനം; സിപിഎമ്മിന്റെ സ്വയം നവീകരണ രേഖയിന്മേലുള്ള ചർച്ച സംസ്ഥാന സമിതിയിൽ

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത് ആത്മപരിശോധനയും സ്വയം വിമർശനവും നിറഞ്ഞ തെറ്റുതിരുത്തൽ രേഖ; നയവ്യതിയാനവും റിവിഷനിസവും പാർട്ടിയിൽ പടരുന്നു; ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ഇടതാണ് ബദൽ എന്ന പ്രചരണം ശക്തമാക്കാൻ ആഹ്വാനം; സിപിഎമ്മിന്റെ സ്വയം നവീകരണ രേഖയിന്മേലുള്ള ചർച്ച സംസ്ഥാന സമിതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആത്മപരിശോധനയും സ്വയംവിമർശനവും നിറഞ്ഞ സംഘടനാ രേഖ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചു. പാർട്ടിയുടെ നയവ്യതിയാനങ്ങളെ മനസ്സിലാക്കാനും സ്വയം നവീകരിക്കാനും ലക്ഷ്യമിട്ടുള്ള പാർട്ടി രേഖയാണ് കോടിയേരി അവതരിപ്പിച്ചത്. പാർട്ടിയുടെ പ്രാദേശിക തലം മുതൽ നേതൃതലം വരെ സുഖിമാന്മാർ കൂടുന്നുവെന്ന് സംഘടനാ രേഖ ചൂണ്ടിക്കാട്ടുന്നു. സംഘടന പ്രവർത്തനത്തിൽ ശ്രദ്ധയില്ല. ഇത്തരക്കാരിൽ നേതാക്കളും പ്രവർത്തകരുമുണ്ട്. ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികൾ നേതാക്കൾ മനസ്സിലാക്കണം. ബദൽ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംഘടനാ രേഖ പറയുന്നു.

ദേശീയ രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന്റെ ശക്തി ക്ഷയിക്കുകയാണ്. അതിന്റെ അലയൊലികൾ സംസ്ഥാനത്തുമുണ്ട്. വിപൽക്കരമായ ഒരു സന്ദേശമാണ് ഇത് നൽകുന്നതെന്നും സംഘടനാ രേഖയിൽ പറയുന്നു. സംഘടന തലത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ശൈലിയിൽ മാറ്റം കൊണ്ടുവരുന്നതിനുമുള്ള നിർദേശങ്ങളടങ്ങിയ സംഘടന രേഖയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മറ്റി യോഗത്തിൽ അവതരിപ്പിച്ചത്. ഇതോടൊപ്പം തന്നെ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്ന രേഖയും കോടിയേരി ബാലകൃഷ്ണൻ കമ്മറ്റിയിൽ അവതരിപ്പിച്ചു.

പാർട്ടിക്ക് നഷ്ടമായ ജനകീയത തിരികെ പിടിക്കാൻ അടിമുടി മാറാനുറച്ച് സിപിഎം തയ്യാറാക്കിയ തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള രേഖയ്ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ അംഗീകാരം നൽകിയിരുന്നു. നേതാക്കൾ പ്രവർത്തന, പ്രസംഗ ശൈലികൾ മാറ്റണം. ജനങ്ങളോടു പുച്ഛത്തോടെ സംസാരിക്കരുതെന്നും രേഖയിൽ നിർദേശമുണ്ട്. നേതാക്കൾ ജനങ്ങളോട് ഇടപെഴകുന്ന രീതികളിൽ അടിമുടി മാറ്റം നിർദേശിക്കുന്ന രേഖയുടെ ചർച്ചയാണ് ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്നത്. ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താൻ നേതാക്കൾ ശൈലി മാറ്റണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച രേഖയിൽ പറയുന്നു. പ്രവർത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാൻ നേതാക്കൾ തയ്യാറാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടു പോകാനാകൂ. സംഘടനാ തലത്തിൽ പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ സമഗ്ര നിർദ്ദേശങ്ങളുമായി പ്രവർത്തന റിപ്പോർട്ടിന്റെ കരട് രേഖയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദർശന പരിപാടി പൂർണ്ണമായി വിജയിച്ചില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദർശനങ്ങൾ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങൾ താഴേ തട്ടിലേക്ക് എത്തിക്കാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും.

ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തോയെന്നു പോലും ജനങ്ങൾക്ക് സംശയമാണ്. ജനപ്രതിനിധികളും ജനങ്ങളുമായുള്ള അകലവും പൊലീസ് വിവാദങ്ങളും ജനങ്ങൾക്ക് സർക്കാരിനെപ്പറ്റി തെറ്റായ പ്രതീതി നൽകാൻ ഇടയാക്കുന്നുണ്ട്. ജനങ്ങളുമായി അടുത്ത് നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങളിൽ ജനപ്രതിനിധികൾ ഇടപെടണം. സർക്കാരിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം ഉയർന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള തുടങ്ങിയവരും ചൊവ്വാഴ്ച നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP