Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യ മഹിള അസോസിയേഷനിലും വിഭാഗീയതയുടെ കയ്പുനുകർന്ന് സിപിഎം; ഭാരവാഹി നിർണയത്തിൽ പ്രതിഷേധിച്ച് പോഷക സംഘടന സമ്മേളനത്തിൽ നിന്ന് വി എസ് അനുകൂലികൾ ഇറങ്ങിപ്പോയി

ജനാധിപത്യ മഹിള അസോസിയേഷനിലും വിഭാഗീയതയുടെ കയ്പുനുകർന്ന് സിപിഎം; ഭാരവാഹി നിർണയത്തിൽ പ്രതിഷേധിച്ച് പോഷക സംഘടന സമ്മേളനത്തിൽ നിന്ന് വി എസ് അനുകൂലികൾ ഇറങ്ങിപ്പോയി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്ത് സിപിഎമ്മിൽ വീണ്ടും വിഭാഗീയത രൂക്ഷമാകുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സമ്മേളനത്തിൽ നിന്ന് വി എസ് അനുകൂലികൾ ഇറങ്ങി പോയി. നടപടി ക്രമങ്ങൾ പൂർണ്ണമായി പാലിക്കാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികളെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് വി എസ് പക്ഷക്കാർ ഇറങ്ങി പോയത്.

ബഹുജന സംഘടനകളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടി ക്രമങ്ങൾ പൂർണ്ണമായി പാലിക്കാതെയാണ് ജനാധിപത്യ മഹിള അസോസിയേഷന്റെ ഏരിയ ഭാരവാഹികളെ മാറ്റി പുതിയവരെ തെരഞ്ഞെടുത്തത്. സമ്മേളനത്തിനു മുമ്പ് സിപിഐ എം ഏരിയ സെക്രട്ടറി വി എം സീനുലാൽ വി എസ് പക്ഷക്കാരായ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് ആശ പയസും സെക്രട്ടറി സി വി അജിതയും അടക്കമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ വിളിച്ച് പ്രസിഡന്റ്-സെക്രട്ടറി സ്ഥാനങ്ങൾ ഒഴിയാൻ നിർദ്ദേശിക്കുകയായിരുന്നു.

ഇവർ സ്ഥാനമേറ്റതിനു ശേഷം ഏരിയയിൽ ജനാധിപത്യ മഹിളാ അസോസിയേഷനിൽ 6000 അംഗങ്ങളുടെ കുറവുണ്ടായി എന്നു ചൂണ്ടിക്കാട്ടിയാണ് ഇവരോട് സ്ഥാനം ഒഴിയാൻ നിർദ്ദേശിച്ചത്. പകരമായി പിണറായി പക്ഷക്കാരായ സെബീന സ്റ്റാലിനെ പ്രസിഡന്റായും അനിത ജ്യോതിയെ സെക്രട്ടറിയായും ഏരിയ സെക്രട്ടറി നിർദ്ദേശിച്ചു. ഇതിൽ സെബീനയെ സാമ്പത്തിക തിരിമറികളുടെ പേരിൽ മുമ്പ് പാർട്ടി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയതാണ്. അനിതാ ജ്യോതിയാകട്ടെ സി ഡി എസ് ചെയർ പേഴ്‌സനും ബാലസംഘത്തിന്റെ ചുമതലവഹിക്കുന്ന ആളുമാണ്.

ബഹുജന സംഘടനകളിൽ സിപിഐ എം ഇരട്ടപദവി അനുവദിക്കാറില്ല. മാത്രമല്ല ബഹുജന സംഘടനകളിലെ ബാരവാഹികളെ മാറ്റുന്നതിനു മുമ്പ് സിപിഐ എം ഈ സംഘടനകളിൽ അംഗങ്ങളായിട്ടുള്ള പാർട്ടി അംഗങ്ങളുടെ യോഗം (ഫ്രാക്ഷൻ) ചേർന്ന് പുതിയ ഭാരവാഹികളെ നിർദ്ദേശിക്കുകയാണ് പതിവ്. എന്നാൽ ഇന്നലെ നടന്ന എറണാകുളം ഏരിയ സമ്മേളനത്തിൽ ഈ കീഴ്‌വഴക്കവും പാലിച്ചില്ല. ഫ്രാക്ഷൻ വിളിച്ചാൽ ഔദ്യോഗിക പക്ഷക്കാരെ ഭാരവാഹികളാക്കാൻ കഴിയില്ലെന്ന കാരണത്താലാണ് സംഘടനയിലെ പാർട്ടി അംഗങ്ങളുടെ യോഗം വിളിക്കാത്തത്.

വി എസ് പക്ഷത്തിനാണ് ഫ്രാക്ഷനിൽ ഭൂരിപക്ഷം. ഇവർ ഔദ്യോഗിക പക്ഷക്കാരെ ഭാരവാഹികളാക്കാൻ അനുദിക്കില്ലന്ന് അറിഞ്ഞുകൊണ്ടാണ് ഫ്രാക്ഷൻ വിളിക്കാതെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്നാണ് വി എസ് അനുകൂലികളുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് പാനൽ അവതരിപ്പിക്കുന്ന സമയത്ത് ഒരു വിഭാഗം വി എസ് പക്ഷക്കാർ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയത്. ഇവർ സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ്.

ജനാധിപത്യ മഹിള അസോസിയേഷനിൽ ഏരിയയിൽ 20000 അംഗങ്ങൾ ഉണ്ടായിരുന്നത് 14000 ആയി കുറഞ്ഞു ഇത് സംഘടനാപരമായ പാപ്പരത്തം ആണന്ന് സമ്മേളനം വിലയിരുത്തി. ഒരു ഇടവേളയ്ക്ക് ശേഷം എറണാകുളത്ത് ബഹുജന സംഘടനകളിൽ അടക്കം പാർട്ടിയിൽ വീണ്ടും വിഭാഗീയത് തലപൊക്കുന്നത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP